വാഹന നിര്‍മ്മാതാക്കളുടെ കഷ്ടകാലം തീരുന്നില്ല. ഫെബ്രുവരി മാസത്തിലും കാര്‍ വില്‍പ്പന നിലതെറ്റി. പോയമാസം 2.3 ശതമാനം ഇടിവാണ് മാരുതി സുസുക്കി നേരിട്ടത്. ജനുവരിയില്‍ നിലമെച്ചപ്പെടുത്തിയതിന് ശേഷമായിരുന്നു കമ്പനിയുടെ വീഴ്ച്ച. ഇതേസമയം, ആള്‍ട്ടോയും പുതിയ എസ്-പ്രെസ്സോയും മാരുതിയെ കാര്യമായി തുണച്ചു. ഇരു മോഡലുകളുടെയും പിന്‍ബലത്തില്‍ 11.1 ശതമാനം വളര്‍ച്ചയാണ് ചെറുകാര്‍ ശ്രേണിയില്‍ കമ്പനി കയ്യടക്കിയത്.
എന്നാല്‍ പ്രചാരമേറിയ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ബലെനോ, ഡിസൈര്‍ മോഡലുകളില്‍ മാരുതിക്ക് കൈ പൊള്ളി. ഈ കാറുകളുടെ വില്‍പ്പനയില്‍ 3.9 ശതമാനം കുറവാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ നേരിട്ടത്. 2019 ഫെബ്രുവരിയില്‍ 72,678 യൂണിറ്റുകള്‍ വിറ്റിടത്ത് 69,828 യൂണിറ്റുകള്‍ വില്ക്കാനേ മാരുതിക്ക് പോയമാസം കഴിഞ്ഞുള്ളൂ.
എന്തായാലും യൂട്ടിലിറ്റി വാഹനങ്ങളുടെ കാര്യത്തില്‍ കമ്പനിക്ക് ഒരല്‍പ്പം ആശ്വസിക്കാം. എര്‍ട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, XL6 മോഡലുകള്‍ ചേര്‍ന്ന് 3.5 ശതമാനം വളര്‍ച്ച മാരുതിക്ക് സമ്മാനിച്ചിട്ടുണ്ട്. യൂട്ടിലിറ്റി ശ്രേണിയില്‍ വില്‍പ്പന 21,894 യൂണിറ്റുകളില്‍ നിന്നും 22,604 യൂണിറ്റുകളായി ഉയര്‍ന്നു. പ്രീമിയം ഫ്ളാഗ്ഷിപ്പ് സെഡാന്, സിയാസാണ് മാരുതിയെ പിറകോട്ടു വലിച്ച മറ്റൊരു അവതാരം.
2,544 സിയാസ് യൂണിറ്റുകള്‍ മാത്രമാണ് ഫെബ്രുവരിയില്‍ മാരുതി വിറ്റത്. മുന്‍വര്‍ഷം സിയാസ് വില്‍പ്പന 3,084 യൂണിറ്റ് തൊട്ടിരുന്നു. ഇടിവ് 17.5 ശതമാനം. ഹ്യുണ്ടായിയുടെ കാര്യവും പ്രതിസന്ധിയില്‍ത്തന്നെ. 7.5 ശതമാനം തകര്‍ച്ചയോടെയാണ് ദക്ഷിണകൊറിയന്‍ നിര്‍മ്മാതാക്കള്‍ ഫെബ്രുവരി പിന്നിട്ടത്. കഴിഞ്ഞമാസം 40,010 യൂണിറ്റുകളേ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചുള്ളൂ. മുന്‍വര്‍ഷം ഇതേകാലയളവില്‍ 43,110 കാറുകള്‍ കമ്പനി വിറ്റിരുന്നു.
ടാറ്റ മോട്ടോര്‍സാണ് വാഹന വിപണിയില്‍ നിലംപതിച്ച അടുത്ത നിര്‍മ്മാതാവ്. വില്‍പ്പനയില്‍ 31 ശതമാനം ഇടിവാണ് ടാറ്റയ്ക്ക് സംഭവിച്ചത്. 18,110 യൂണിറ്റുകളില്‍ നിന്നും 12,430 യൂണിറ്റുകളായി കമ്പനിയുടെ വില്‍പ്പന ചുരുങ്ങി. നെക്സോണ്‍, ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ ബിഎസ് VI പതിപ്പ് അവതരിപ്പിച്ചിട്ട് കൂടിയാണ് ടാറ്റയ്ക്ക് ഈ ഗതി.
പതിവുപോലെ തകര്‍ച്ചയുടെ പടിവാതില്ക്കല് ഹോണ്ടയെയും കാണാം. ഫെബ്രുവരി കണക്കുകളില്‍ 46.26 ശതമാനം തകര്‍ച്ച ഹോണ്ട നേരിടുന്നുണ്ട്. കമ്പനിയുടെ വില്‍പ്പന 13,527 യൂണിറ്റുകളില്‍ നിന്നും 7,269 യൂണിറ്റുകളിലേക്ക് പരിമിതപ്പെട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications