ഇന്ത്യന്‍ വാഹന വിപണി പതിയെ സജീവമാവുകയാണ്. മിക്ക നിര്‍മ്മാതാക്കളും രാജ്യത്ത് ഉത്പാദനം പുനരാരംഭിച്ചു കഴിഞ്ഞു. ഘട്ടംഘട്ടമായാണ് കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നത്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ കാര്‍ വില്‍പ്പന സാവധാനം പുരോഗമിക്കുന്നു. എന്തായാലും ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകളില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയാണ് രണ്ടാമത്. മൂന്നാമത് ടാറ്റ മോട്ടോര്‍സും.
പോയമാസം 51,274 കാറുകളാണ് മാരുതി ഇന്ത്യയില്‍ വിറ്റത്. ആള്‍ട്ടോ (7,298 യൂണിറ്റ്), വാഗണ്‍ആര്‍ (6,972 യൂണിറ്റ്), ഡിസൈര്‍ (5,834 യൂണിറ്റ്) മോഡലുകള്‍ കമ്പനിക്ക് തുണയായി. ഇതേസമയം നിരയിലെ മറ്റു മോഡലുകളും ഒട്ടും പിന്നിലല്ല. സെലറിയോ, വിറ്റാര ബ്രെസ്സ, സ്വിഫ്റ്റ്, ബലെനോ കാറുകള്‍ 4,000 -ത്തില്‍പ്പരം യൂണിറ്റുകളുടെ വില്‍പ്പന വരിച്ചത് കാണാം.
എംപിവി നിരയില്‍ മാരുതിയുടെ പ്രചാരമേറിയ മോഡല്‍ — എര്‍ട്ടിഗ 3,306 യൂണിറ്റുകളുടെ വില്‍പ്പന കരസ്ഥമാക്കി. ഇഗ്നിസ് (1,432 യൂണിറ്റ്), ജിപ്സി (718 യൂണിറ്റ്), സിയാസ് (553 യൂണിറ്റ്) മോഡലുകള്‍ മാത്രമാണ് വില്‍പ്പനയില്‍ പിന്നില്‍ പോയത്. പതിവുപോലെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി.
പോയമാസം ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ 21,320 കാറുകള്‍ രാജ്യത്ത് വിറ്റു. കമ്പനി അടുത്തിടെ അവതരിപ്പിച്ച പുതുതലമുറ ക്രെറ്റയാണ് ഹ്യുണ്ടായി നിരയിലെ സൂപ്പര്‍ഹിറ്റ്. 7,209 ക്രെറ്റ യൂണിറ്റുകള്‍ ജൂണില്‍ വിറ്റുപോയി. വില്‍പ്പന വളര്‍ച്ച 124 ശതമാനം. വെന്യൂ (4,129 യൂണിറ്റ്), ഗ്രാന്‍ഡ് i10 (3,593 യൂണിറ്റ്) കാറുകളും ഹ്യുണ്ടായിയുടെ വില്‍പ്പന ഉയര്‍ത്തി. പോയമാസം 16 കോന ഇലക്ട്രിക് എസ്യുവി വില്ക്കപ്പെട്ടെന്നതും ശ്രദ്ധേയം.
ഇതേസമയം, ഓറ (1,016 യൂണിറ്റ്), വെര്‍ണ (1,083 യൂണിറ്റ്), എലാന്‍ട്ര (15 യൂണിറ്റ്), ട്യൂസോണ്‍ (30 യൂണിറ്റ്) എന്നീ മോഡലുകള്‍ നിരാശയുണര്‍ത്തുന്നുണ്ട്. ടാറ്റയുടെ കാര്യമെടുത്താല്‍ 11,419 യൂണിറ്റുകളാണ് ജൂണില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വിറ്റത്. ടിയാഗൊയുടെ മാത്രം 4,069 യൂണിറ്റുകള്‍ കഴിഞ്ഞ മാസം ടാറ്റ വിറ്റു. ആള്‍ട്രോസ് (3,104 യൂണിറ്റ്), നെക്സോണ്‍ (3,040 യൂണിറ്റ്) മോഡലുകള്‍ ടിയാഗൊയ്ക്ക് ശക്തമായ മത്സരം കാഴ്ച്ചവെക്കുന്നുണ്ട്. പോയമാസം 653 ഹാരിയര്‍ യൂണിറ്റുകളും 553 ടിഗോര്‍ മോഡലുകളും വില്ക്കാന് ടാറ്റയ്ക്കായി.
മഹീന്ദ്രയാണ് ടാറ്റയ്ക്ക് പിന്നില്‍ നാലാമത്. 7,959 യൂണിറ്റുകള്‍ പോയമാസം മഹീന്ദ്ര വിറ്റു. ഇതില്‍ 3,292 യൂണിറ്റുകള്‍ ബൊലേറോയുടെ സംഭാവനയാണ്. 2,574 യൂണിറ്റുകള്‍ സ്കോര്‍പിയോയുടെയും. 1,812 യൂണിറ്റുകളുടെ വില്‍പ്പനയാണ് XUV300 എസ്യുവി കൈവരിച്ചത്. 7,275 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ മോട്ടോര്‍സാണ് അ്ഞ്ചാമത്. സെല്‍റ്റോസ് എസ്യുവിയാണ് കിയയുടെ പ്രധാന മോഡല്‍. 7,114 യൂണിറ്റുകളാണ് സെല്‍റ്റോസില്‍ കമ്പനി വിറ്റത്. കാര്‍ണിവല്‍ ആഢംബര എംപിവിയുടെ 161 യൂണിറ്റുകള്‍ വില്‍ക്കാനും കമ്പനിക്കായി.
ഇതേസമയം റെനോ (4,634 യൂണിറ്റ്), ടൊയോട്ട (3,866 യൂണിറ്റ്), ഫോര്‍ഡ് (2,639 യൂണിറ്റ്), എംജി മോട്ടോര്‍ (2,012 യൂണിറ്റ്), ഫോക്സ്്വാഗണ്‍ (1,510 യൂണിറ്റ്), സ്കോഡ (790 യൂണിറ്റ്), ഫിയറ്റ് ക്രൈസ്ലര് (256 യൂണിറ്റ്), നിസാന്‍ (576 യൂണിറ്റ്) എന്നിവരാണ് വില്‍പ്പനയില്‍ പിന്നില്‍ പോയ നിര്‍മ്മാതാക്കള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
