2021 ജൂണ്‍ മാസത്തിലെ വാഹന വില്‍പ്പനയില്‍ മുന്നിലുള്ളത് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലി. ആണ്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ 25 മോഡലുകളില്‍ 11 എണ്ണവും മാരുതി സുസൂക്കിയുടേതാണ്.
2021 ജൂണ്‍ മാസത്തിലെ വാഹന വില്‍പ്പനയില്‍ മുന്നിലുള്ളത് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലി. ആണ്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ 25 മോഡലുകളില്‍ 11 എണ്ണവും മാരുതി സുസൂക്കിയുടേതാണ്. ഹുണ്ടായുടെ 4 മോഡലുകളും, ടാറ്റ മോട്ടോര്‍സിന്റെ 3 മോഡലുകളും മഹീന്ദ്രയുടെ 3 മോഡലുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ആകെ വില്‍പ്പനയുടെ 58 ശതമാനവും മാരുതി സുസുക്കിയുടേതാണ്. അതില്‍ ഏറ്റവും മുന്നില്‍ വാഗണ്‍ ആറാണുള്ളത്. പിന്നാലെ സ്വിഫ്റ്റും വലേനോയുമുണ്ട്.

2020 ജൂണില്‍ വാഗണ്‍ ആറിന്റെ വില്‍പ്പന 6,972 യൂണിറ്റ് ആയിരുന്നു. 179 ശതമാനം വാര്‍ഷിക വര്‍ധനവാണ് വാഗണ്‍ ആറിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 2021 ജൂണില്‍ ആകെ വില്‍പ്പന നടത്തിയ വാഗണ്‍ ആര് മോഡലുകളുടെ എണ്ണം 19,447 യൂണിറ്റുകളാണ്. 2020 ജൂണ്‍ മാസത്തില്‍ ആകെ 4,013 യൂണിറ്റ് സ്വിഫ്റ്റ് കാറുകളാണ് വില്‍പ്പന നടന്നത്. ഒരു വര്‍ഷം പിന്നിട്ട് 2021 ജൂണ്‍ മാസത്തില്‍ സ്വിഫ്റ്റ് ആകെ വില്‍പ്പന 17,727 ആയി ഉയര്‍ന്നിരിക്കുകയാണ്.
മൂന്നാം സ്ഥനത്തുള്ള ബലേനോയ്ക്ക് 242 ശതമാനം വാര്‍ഷിക വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 2020 ജൂണ്‍ മാസത്തില്‍ 4,300 യൂണിറ്റുകള്‍ ആയിരുന്ന ബലേനോയുടെ വില്‍പ്പന 2021 ജൂണ്‍ മാസത്തില്‍ 14,701 യൂണിറ്റുകളായി ഉയര്‍ന്നു. നാലാം സ്ഥാനത്ത് 12833 യൂണിറ്റുമായി വിറ്റാര ബ്രെസയും അഞ്ചാം സ്ഥാനത്ത് 12639 യൂണിറ്റുമായി ഡിസയറുമുണ്ട്.
മാരുതി ആള്‍ട്ടോയുടെ വില്‍പ്പനയില്‍ 71 ശതമാനം വാര്‍ഷിക വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2020 ജൂണില്‍ 7,298 യൂണിറ്റുകളായിരുന്നു ആള്‍ട്ടോയുടെ വില്‍പ്പന. 2021 ജൂണ്‍ മാസത്തിലെ കണക്കുകള്‍ അനുസരിച്ച് വില്‍പ്പന 12,513 യൂണിറ്റുകളായാണ് ഉയര്‍ന്നിരിക്കുന്നത്.
ഹ്യുണ്ടേയ്യുടെ ക്രേറ്റയാണ് വില്‍പ്പനയില്‍ ഏഴാം സ്ഥനത്തുള്ളത്. 9941 യൂണിറ്റുകളാണ് ഹ്യുണ്ടേയ് ക്രേറ്റയുടെ ജൂണ്‍ മാസത്തിലെ വില്‍പ്പന. മാരുതിയുടെ എംപിവി എര്‍ട്ടിഗ 9920 യൂണിറ്റുമായി എട്ടാം സ്ഥാനത്തും ഇക്കോ 9218 യൂണിറ്റുമായി ഒമ്പതാം സ്ഥാനത്തുമുണ്ട്. ഹ്യുണ്ടേയ്യുടെ ചെറു ഹാച്ച് ഗ്രാന്‍ ഐ10, 8787 യൂണിറ്റ് വില്പനയുമായി പത്താം സ്ഥാനത്ത് എത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications