എ.ടി.എം സൗകര്യം പോലെ തന്നെ രാജ്യത്തെ ജനങ്ങൾ ആശ്രയിക്കുന്ന മറ്റൊരു സംവിധാനമാണ് ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ അഥവാ സി.ഡി.എം. എ.ടി.എം വഴി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ സാധിക്കുന്നു. എന്നാൽ സി.ഡി.എംലൂടെ പണം ഡെപ്പോസിറ്റ് ചെയ്യാൻ കഴിയുന്നു. അതായത് നേരിട്ട് ബാങ്കിൽ പോകാതെ തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ സാധിക്കുന്നു. കാർഡ് ഉപയോഗിക്കാതെയും ഇതു വഴി പണം അയക്കാൻ സൗകര്യമുണ്ട്.
സി.ഡി.എം
ഈ കാലഘട്ടത്തിൽ വ്യാപകമായി സി.ഡി.എം ഉപയോഗം ഇല്ലെങ്കിലും അന്യ സംസ്ഥാന തൊഴിലാളികളാണ് കൂടുതലും ഈ മാർഗം ഉപയോഗത്തിൽ കൊണ്ടു വന്നത്. നിലവിൽ സി.ഡി.എം കളുടെ എണ്ണം കുറവാണ്. ഇതു വഴി പണം ട്രാൻസ്ഫർ ചെയ്യുന്നതിലും ഏറെ പ്രയാസങ്ങൾ ഉണ്ടാവാറുണ്ട്. അതായത് ഡെപ്പോസിറ്റ് ചെയ്യുന്ന നോട്ടുകൾ ഒടിവോ ചുളിവോ ഉണ്ടാവാൻ പാടില്ല. ഒരു പക്ഷേ അത്തരം നോട്ടുകൾ ഉണ്ടെങ്കിൽ മെഷീൻ സ്വീകരിക്കില്ല.
ബാങ്ക് സന്ദർശിക്കാതെ നിങ്ങൾക്ക് ആവശ്യമുള്ള അക്കൗണ്ടുകളിലേക്ക് തുക അയക്കാൻ സാധിക്കും. എന്നാൽ ഇപ്പോൾ ചില ബാങ്കുകൾ സി.ഡി.എം വഴി പണം അയക്കുന്നതിന് ട്രാൻസാക്ഷൻ പരിധി നിശ്ചയിച്ചിരിക്കുന്നു. ഏതൊക്കെ ബാങ്കുകളാണ് ഇത്തരത്തിൽ പരിധി നിർണയിച്ചതെന്ന് പരിശോധിക്കാം;

- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്.ബി.ഐ): ഡെബിറ്റ് കാർഡ് വഴിയും കാർഡ് ഇല്ലാതെയും ഡെപ്പോസിറ്റ് ചെയ്യുന്നതിന് 49,900 രൂപ പരിധി നിശ്ചയിച്ചിരിക്കുന്നു. പാൻ കാർഡ് അക്കൗണ്ടുമായി രജിസ്ട്രർ ചെയ്തിട്ടുണ്ടെങ്കിൽ 2 ലക്ഷം വരെ ഡെപ്പോസിറ്റ് ചെയ്യാം.
- ബാങ്ക് ഓഫ് ബറോഡ : അക്കൗണ്ട് പാൻ കാർഡുമായി രജിസ്ട്രർ ചെയ്തെങ്കിൽ ഒരു ദിവസം 2 ലക്ഷം രൂപ വരെ ഡെബിറ്റ് കാർഡ് വഴി അയക്കാം. അഥവാ പാൻ കാർഡും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ 49,999 രൂപ മാത്രമേ അയക്കാൻ സാധിക്കൂ. എന്നാൽ കാർഡ് ഇല്ലാത്ത ട്രാൻസാക്ഷൻ ആണെങ്കിൽ ഒരു ദിവസം 20,000 രൂപ മാത്രമാണ് ഡെപ്പോസിറ്റ് ചെയ്യാൻ സാധിക്കുന്നത്.
- പഞ്ചാപ് നാഷണൽ ബാങ്ക് (പി.എൻ.ബി): ഡെബിറ്റ് കാർഡ് വഴി 1 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ പാൻ കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഡെപ്പോസിറ്റ് ചെയ്യാൻ കഴിയുന്ന തുകയുടെ പരിധി 49,900 രൂപയാണ്.
- എച്ച്.ഡി.എഫ്.സി ബാങ്ക് : സേവിംഗ്സ് അക്കൗണ്ടിൽ നിന്നുള്ള ട്രാൻസാക്ഷൻ പരിധി 25,000 രൂപയാണ്. പ്രതിദിന പരിധി 2 ലക്ഷം രൂപയാണ്. എന്നാൽ കറന്റ് അക്കൗണ്ടിൽ നിന്നുള്ള ട്രാൻസാക്ഷൻ പരിധി 1 ലക്ഷവും പ്രതിദിന പരിധി 6 ലക്ഷം രൂപയുമാണ്. ഇതെല്ലാം കാർഡ് ഉപയോഗിക്കാതെയുള്ള ഇടപാടുകളാണ്. പക്ഷേ കാർഡ് ഉപയോഗിച്ചുള്ളതിന് 1 ലക്ഷം രൂപയാണ് ഇടപാട് പരിധി നിശ്ചയിച്ചിക്കുന്നത്.
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : സി.ഡി.എം വഴി 49,900 രൂപ പരിധിയിൽ ഡെപ്പോസിറ്റ് ചെയ്യാം. മാക്സിമം 200 നോട്ടുകൾ മാത്രമാണ് സ്വീകരിക്കുന്നത്. പാൻ കാർഡുമായി അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 1 ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് ചെയ്യാൻ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications