ഡിജിറ്റൽ പെയ്മെന്റ് രീതികൾ പല തരത്തിൽ ഉണ്ടെങ്കിലും ക്രെഡിറ്റ് കാർഡുകൾ ഇപ്പോഴും ഒരു ജനപ്രിയ പേയ്‌മെന്റ് രീതിയായി തുടരുകയാണ്. ഓരോ വർഷം കഴിയുമ്പോഴും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നു എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 50 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് കാലയളവ് ലഭിക്കും എന്നതാണ് ക്രെഡിറ്റ് കാർഡിന്റെ ഏറ്റവും വലിയ ഗുണം. എന്നാൽ തിരിച്ചടവ് വൈകിയാൽ ലേറ്റ് ഫീ ഉൾപ്പെടെയുള്ള അധികചാർജുകൾ നൽകേണ്ടിവരുമെന്ന കാര്യം ഓർക്കേണ്ടതാണ്.
സമ്മാൻ റുപേ ക്രെഡിറ്റ് കാർഡ്
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) പങ്കാളിത്തത്തോടെ യുപിഐ പ്രവർത്തനക്ഷമതയുള്ള ക്രെഡിറ്റ് കാർഡ് ഇൻഡസ്ഇൻഡ് ബാങ്ക് വിപണിയിലിറക്കിയിട്ടുണ്ട്. സർക്കാർ മേഖലയിലെ ജീവനക്കാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സമ്മാൻ റുപേ ക്രെഡിറ്റ് കാർഡ് വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പരമ്പരാഗത ക്രെഡിറ്റ് കാർഡിന്റെ ഗുണങ്ങളും യുപി ഐയുടെ നൂതന പ്രവർത്തനങ്ങളും സംയോജിപ്പിച്ചാണ് സമ്മാൻ റുപേ ക്രെഡിറ്റ് കാർഡിന്റെ പ്രവർത്തനം.

വിവിധ ചെലവുകളിൽ ക്യാഷ്ബാക്ക്, കോംപ്ലിമെന്ററി സിനിമാ ടിക്കറ്റുകൾ, ഫ്രീ ക്യാഷ് അഡ്വാൻസുകൾ, ഐആർസിടിസി ഇടപാടുകൾക്കും ഇന്ധന വാങ്ങലുകൾക്കും സർചാർജുകളിൽ നിന്നുള്ള ഇളവുകൾ എന്നിങ്ങനെ എണ്ണമറ്റ ആനുകൂല്യങ്ങൾ സമ്മാൻ റുപേ ക്രെഡിറ്റ് കാർഡ് കാർഡ് നൽകുന്നു. സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകുന്നതിന് മാത്രമല്ല, സർക്കാർ ജീവനക്കാരുടെ ദൈനംദിന ഇടപാട് കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ ഫീച്ചറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അധികൃതർ പറയുന്നു.
മറ്റ് ചില ക്രെഡിറ്റ് കാർഡുകൾ കൂടി പരിചയപ്പെടാം
സ്റ്റാൻഡേർഡ് ചാർട്ടേഡ് അൾട്ടിമേറ്റ് ക്രെഡിറ്റ് കാർഡ്
സ്ഥിരമായ പ്രതിമാസ വരുമാനം ഉള്ളവരെ ലക്ഷ്യമിട്ടാണ് അൾട്ടിമേറ്റ് ക്രെഡിറ്റ് കാർഡ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് പുറത്തിറക്കിയത്. 21 മുതൽ 65 വയസ്സ് വരെയുയുള്ളവർക്ക് ഈ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പ്രതിമാസ പലിശ നിരക്ക് 3.75 ശതമാനം വാർഷിക നിരക്ക് 45 ശതമാനമാണ്.
ഓഫറുകൾ
കാർഡ് എടുക്കുമ്പോൾ 6,000 റിവാർഡ് പോയിന്റുകളുടെ വെൽക്കം ബോണസ് ലഭിക്കും. ഈ പോയിന്റുകൾ ഷോപ്പിംഗ് വൗച്ചറുകൾക്കായി റിഡീം ചെയ്യാനോ 360° റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി ചാരിറ്റബിൾ സംഭാവനകൾക്കോ ഉപയോഗിക്കാം. വാർഷിക ചാർജുകളുടെ ഓരോ പുതുക്കൽ പേയ്‌മെന്റിലും ആനുകൂല്യമായി 5000 റിവാർഡ് പോയിന്റുകൾ ലഭിക്കും. റീട്ടെയിൽ പർച്ചേസിനായി ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 5 റിവാർഡ് പോയിന്റുകൾ നേടാം യൂട്ടിലിറ്റികൾ, സൂപ്പർമാർക്കറ്റുകൾ, ഇൻഷുറൻസ്, പ്രോപ്പർട്ടി മാനേജ്‌മെന്റ്, സ്‌കൂളുകൾ, സർക്കാർ പേയ്‌മെന്റുകൾ, വാടക പേയ്‌മെന്റുകൾ എന്നിങ്ങനെയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് ഓരോ 150 രൂപയ്ക്കും 3 റിവാർഡ് പോയിന്റുകൾ ലഭിക്കും.
എയു ബാങ്ക് സെനിത് പ്ലസ് ക്രെഡിറ്റ് കാർഡ്
എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രീമിയം ക്രെഡിറ്റ് കാർഡാണ് എയു ബാങ്ക് സെനിത് പ്ലസ് ക്രെഡിറ്റ് കാർഡ്. 4999 രൂപയാണ് ജോയിനിംഗ് ഫീസ്. ഡൈനിംഗ്, അന്താരാഷ്ട്ര യാത്രാ ചെലവുകൾ എന്നിവയ്ക്കായി ചെലവഴിക്കുന്ന 100 രൂപയ്ക്ക് 2 റിവാർഡ് പോയിന്റ് ലഭിക്കും. മറ്റു ചെലവുകൾക്ക് ഒരു റിവാർഡ് പോയിന്റ് ലഭിക്കും. ബുക്ക്‌മൈഷോ വഴി വർഷത്തിൽ 16 കോംപ്ലിമെന്ററി ബൈ വൺ ഗെറ്റ് വൺ സിനിമാ ടിക്കറ്റ് അല്ലെങ്കിൽ ഇവന്റ് ടിക്കറ്റ് ലഭിക്കും. വർഷത്തിൽ 12 ലക്ഷം രൂപ ചെലവാക്കുമ്പോൾ താജ് എപ്പിക്യൂർ അംഗത്വം ലഭിക്കും. ഒരു മാസം 75,000 രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ 1000 റിവാർഡ് പോയിന്റുകളുടെ അധിക ബോണസ് ലഭിക്കും.
ക്രെഡിറ്റ് കാർഡുകളുടെ അച്ചടക്കത്തോടെയുള്ള ഉപയോഗം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം.
1. നിശ്ചിത തീയതിക്കകം തിരിച്ചടയ്ക്കാൻ കഴിയുന്നത്ര തുക മാത്രം ക്രെഡിറ്റ് കാർഡുപയോഗിച്ച് ചെലവഴിക്കുക
2. മിനിമം തുക മാത്രമല്ല, ക്രെഡിറ്റ് കാർഡ് കുടിശ്ശിക പൂർണ്ണമായും നിശ്ചിത തീയതിക്ക് മുൻപ് അടച്ചു തീർക്കുക
3. പണം പിൻവലിക്കലിനായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. കാരണം പണം പിൻവലിക്കലിന് പലിശ രഹിത കാലയളവ് ബാധകമല്ല
4. ലഭ്യമായ മുഴുവൻ ക്രെഡിറ്റ് ലിമിറ്റും ഉപയോഗിക്കാതിരിക്കുക. കാരണം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല ഭാവിയിൽ ക്രെഡിറ്റ് നേടുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും .
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications