2019-20 സാമ്പത്തിക വര്‍ഷത്തില്‍ നികുതിദായകര്‍ സമര്‍പ്പിച്ച ഫോം 15 ജി, ഫോം 15 എച്ച് എന്നിവ, 2020 ജൂണ്‍ 30 വരെ സാധുതയുള്ളവയായിരിക്കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിടിഡി) അറിയിച്ചു. 2020-21 സാമ്പത്തിക വര്ഷത്തിലേക്കുള്ളവയാണിവ. ഇപ്പോള്‍ ഫോം 15 ജി, ഫോം 15 എച്ച് എന്നിവ സമര്‍പ്പിക്കേണ്ട നിക്ഷേപകര്‍ക്ക് 2020 ജൂലൈ ആദ്യ വാരത്തിലും അതുപോലെ തന്നെ 2020-21 സാമ്പത്തിക വര്‍ഷത്തിലും സമര്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് ഇതിനര്‍ഥം.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ട്വിറ്ററിലൂടെ പുറത്തുവിട്ട ഉത്തരവ് പ്രകാരം, ഒരു വ്യക്തി 2019-20 സാമ്പത്തിക വര്‍ഷത്തിന് സാധുവായ ഫോം 15 ജി, ഫോം 15 എച്ച് എന്നിവ ബാങ്കുകള്‍ക്കോ മറ്റു സ്ഥാപനങ്ങള്‍ക്കോ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍, ഇവ 2020-21 സാമ്പത്തിക വര്‍ഷത്തിനും 30/06/2020 വരെയും സാധുതയുള്ളതായിരിക്കും. ഈ ഫോം 15 ജി, ഫോം 15 എച്ച് എന്നിവയുടെ അടിസ്ഥാനത്തില്‍ നികുതി കുറയ്ക്കാതെ പണമടയ്ക്കുന്ന ആളുകള്‍, 30/06/2020 അവസാനിക്കുന്ന പാദത്തിലെ ടിഡിഎസ് പ്രസ്താവനയില്‍ അത്തരം പേയ്മെന്റുകളുടെ/ ക്രെഡിറ്റിന്റെ വിശദാംശങ്ങള്‍ 1962 ആദായനികുതി നിയമത്തിലെ റൂള്‍ 31 എ (4) (vii) പ്രകാരം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

എല്ലാ സാമ്പത്തിക വര്‍ഷത്തിലും ഏപ്രില്‍ ആദ്യ വാരത്തില്‍ ഫോം 15 ജി, ഫോം 15 എച്ച് എന്നിവ സമര്‍പ്പിക്കേണ്ട നികുതിദായകര്‍ക്ക്, 2019-20 സാമ്പത്തിക വര്‍ഷത്തെ വിപുലീകരണം കൂടുതല്‍ ആശ്വാസകരമായിരിക്കും. കൊവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ബാങ്കുകള്‍ ഉള്‍പ്പടെ സമ്പദ് രംഗത്തെ വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സിബിടിഡിയുടെ ഈ തീരുമാനം.
ഒരു വ്യക്തിയ്ക്ക് ഫോം 15 ജി, ഫോം 15 എച്ച് എന്നിവ യഥാസമയം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയാത്ത ചില സാഹചര്യങ്ങളുണ്ടായിരിക്കാമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അതിന്റെ ഉത്തരവില്‍ പരമാര്‍ശിക്കുന്നു. ഈ സാഹചര്യങ്ങള്‍ സ്വീകര്‍ത്താവിന് നികുതി ബാധ്യതയില്ലെങ്കില്പ്പോലും ബാങ്കുകള്‍ക്ക് ടിഡിഎസിന് കാരണമാകാം. അത്തരം ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് ആദായനികുതി വകുപ്പ് ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ നിലവിലുള്ളതിനാല്‍ അവശ്യ സേവനങ്ങള്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ മാത്രമെ ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
