സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) പത്താംക്ലാസ്, പ്ലസ്ടു
ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 17 ന് ആരംഭിക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ ബോര്‍ഡ് പുറത്തിറക്കി. ഓരോ സ്ക്കൂളുകള്‍ക്കും ഔദ്യോഗിക സിബിഎസ്ഇ വെബ്സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

അഡ്മിറ്റ് കാര്‍ഡില്‍ ഇനിപ്പറയുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നു:
- റോള്‍ നമ്പര്‍
- ജനനത്തീയതി (10 ക്ലാസിന് മാത്രം)
- പരീക്ഷയുടെ പേര്
- ഉദ്യോഗാര്‍ത്ഥിയുടെ പേര്
- അമ്മയുടെ പേര്
- പിതാവിന്റെ/രക്ഷിതാവിന്റെ പേര്
- പരീക്ഷാ കേന്ദ്രത്തിന്റെ പേര്
- പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ വിഭാഗം (CWSN)
- അഡ്മിറ്റ് കാര്‍ഡ് ഐഡി
- പരീക്ഷാ തീയതികളും വിഷയങ്ങളും
വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍
- പ്രവേശന നിയന്ത്രണങ്ങള്‍: രാവിലെ 10:00 ന് ശേഷം ഒരു വിദ്യാര്‍ത്ഥിയെയും പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ല. നേരത്തെ തന്നെ അവര്‍ സെന്ററില്‍ എത്തണം.
- ഡ്രസ് കോഡും തിരിച്ചറിയല്‍ രേഖയും: സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡ്, സിബിഎസ്ഇ അഡ്മിറ്റ് കാര്‍ഡ് എന്നിവ സഹിതം സ്കൂള്‍ യൂണിഫോമിലാകണം വിദ്യാര്‍ത്ഥികള്‍ ഹാജരാകേണ്ടത്. അനുവദനീയമായ സ്റ്റേഷനറി വസ്തുക്കളൊഴികെ മറ്റ് വസ്തുക്കളൊന്നും പരീക്ഷാ ഹാളില്‍ അനുവദിക്കില്ല.
- പരീക്ഷാ ദിവസത്തിന് മുമ്പ് സെന്റര്‍ സന്ദര്‍ശിക്കുക: പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പെങ്കിലും പരീക്ഷാ കേന്ദ്രം സന്ദര്‍ശിക്കണം. പരീക്ഷാ ദിവസം കൃത്യസമയത്ത് എത്തിച്ചേരാന്‍ ഇതുവഴി സാധിക്കും.
- അഡ്മിറ്റ് കാര്‍ഡ് വെരിഫിക്കേഷന്:അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിശോധിക്കേണ്ടതുണ്ട്. ഫോട്ടോ ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം നിയുക്ത സ്ഥലത്ത് ഒപ്പുവയ്ക്കണം.
- നിരോധിത ഇനങ്ങള്‍: മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്കും മറ്റ് നിരോധിത വസ്തുക്കള്‍ക്കും പരീക്ഷാ കേന്ദ്രത്തില്‍ വിലക്കുണ്ട്.
- നിയമങ്ങള്‍ പാലിക്കല്‍: അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കണം. സിബിഎസ്ഇ സര്‍ക്കുലറില്‍ പരാമര്‍ശിച്ചിരിക്കുന്ന അന്യായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിയമങ്ങളും ഭേദഗതികളും അറിഞ്ഞിരിക്കണം. അറിയാതെയെങ്കിലും അന്യായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ഇതുവഴി സാധിക്കും.
- സോഷ്യല്‍ മീഡിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍: വാട്ട്സ്ആപ്പ്, ടെലിഗ്രാം, യൂട്യൂബ്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ കിംവദന്തികളില്‍ വീഴരുതെന്ന് സിബിഎസ്ഇ പ്രത്യേകം ഉപദേശിക്കുന്നു. ഇത്തരം മാര്‍ഗ്ഗങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ പങ്കിടുകയോ ചെയ്യരുത്.
സ്കൂളുകള്‍ക്കും സ്വകാര്യ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍
- പരീക്ഷാ കേന്ദ്രങ്ങളായി മാറ്റിയിട്ടുള്ള സ്കൂളുകള്‍ക്ക് പരീക്ഷാ സംബന്ധിയായ രേഖകള്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം
- പരീക്ഷ എഴുതുന്ന സ്വകാര്യ വിദ്യാര്‍ത്ഥികള്‍ അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ സ്വയം ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.
ബോര്‍ഡ് പരീക്ഷകള്‍ക്കും പ്രവേശന പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന തരത്തിലാണ് സിബിഎസ്ഇ പരീക്ഷാ ടൈംടേബിള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി തുടങ്ങിയ വിഷയങ്ങള്‍ ബോര്‍ഡ് തലത്തിലും പ്രവേശന പരീക്ഷാ തലത്തിലും പ്രാധാന്യമുള്ളവയായതിനാല് ഈ വിഷയങ്ങളിലെ പരീക്ഷകള്‍ തമ്മില്‍ അധിക ഇടവേളകളുണ്ട്.
ഇത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് തയ്യാറെടുപ്പിനായി കൂടുതല്‍ സമയം ലഭിക്കുന്നു. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ വലിയ പ്രവേശന പരീക്ഷകളുടെ അതേ ദിവസങ്ങളില്‍ വരുന്നില്ലെന്നും സിബിഎസ്ഇ ഉറപ്പുവരുത്തി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications