2026 വര്‍ഷത്തെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 17 ന് തുടങ്ങും. ഇപ്രൂവ്മെന്റ് പരീക്ഷകള്‍ സംബന്ധിച്ച മാറ്റങ്ങള്‍ സിബിഎസ്ഇ പരീക്ഷാ കട്രോളര്‍ സന്യാം ഭരദ്വാജ് വിശദീകരിച്ചു.

12 ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഇംപ്രൂവ്മെന്റ് ഓപ്ഷനുകള്‍
2026 ല്‍ 12-ാം ക്ലാസ് പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് മെച്ചപ്പെടുത്താന്‍ രണ്ട് വഴികളുണ്ട്.
2026 ജൂലൈ 15- ന് സപ്ലിമെന്ററി പരീക്ഷയ്ക്ക് ഹാജരാകുക വഴി ഒരു വിഷയത്തിലെ മാര്‍ക്ക് മെച്ചപ്പെടുത്താം. ഒന്നിലധികം വിഷയങ്ങളില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടുത്തവര്‍ഷം (2027) വരെ കാത്തിരിക്കേണ്ടി വരും. 2027 ഫെബ്രുവരിയിലെ മെയിന്‍ ബോര്‍ഡ് പരീക്ഷ എഴുതുക മാത്രമാണ് ഇതിനുള്ള വഴി.
12-ാം ക്ലാസ് ഫലം 2026 മെയ് മാസത്തിലാണ് പ്രഖ്യാപിക്കുക. അതിനോടനുബന്ധിച്ചു ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കുള്ള ഫോമുകള്‍ പുറത്തിറക്കും. കമ്പാര്‍ട്ട്മെന്റ് പരീക്ഷകള്‍ക്കും ഈ സമയം അപേക്ഷിക്കാം.
പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ ഇപ്രൂവ്മെന്റ് അവസരങ്ങള്‍
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് തവണ പരീക്ഷ എഴുതാം. രണ്ടാമത്തേത് മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള അവസരമാകും. ഇതിനുള്ള അപേക്ഷ ഫെബ്രുവരിയിലെ ആദ്യ പരീക്ഷയ്ക്ക് 10 ദിവസത്തിനു ശേഷവും ഫലം പ്രഖ്യാപിച്ചതിന് പത്ത് ദിവസത്തിനുശേഷവും സമര്‍പ്പിക്കാം. അധിക ഫീസ് ഈടാക്കും.
പ്രത്യേകം ഓര്‍ക്കുക: 12ാം ക്ലാസിന് ഇംപ്രൂവ്മെന്റ് പരീക്ഷ ഒരു വിഷയത്തില്‍ മാത്രമേ ലഭ്യമാകൂ. രണ്ട് ബോര്‍ഡ് പരീക്ഷകള്‍ പത്താം ക്ലാസുകാര്‍ക്ക് മാത്രം.
സ്വകാര്യ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ശതമാനം
രണ്ട് വിഷയങ്ങളില്‍ മാത്രം പരീക്ഷ എഴുതുന്ന സ്വകാര്യ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ശതമാനം ബോര്‍ഡ് കണക്കാക്കില്ല. ശതമാനം നിര്‍ദ്ദിഷ്ട സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമാകും.
വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍
ക്ലാസ് 12: 2026 ജൂലൈയില്‍ ഒരു വിഷയത്തിലെ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരം. ഒന്നിലധികം വിഷയങ്ങളിലെ ഇംപ്രൂവ്മെന്റിന് 2027 ഫെബ്രുവരി വരെ കാത്തിരിക്കണം.
ക്ലാസ് 10: രണ്ട് പരീക്ഷകള്‍. രണ്ടാമത്തെ പരീക്ഷ മാര്‍ക്ക് മെച്ചപ്പെടുത്തലിനായി ഉപയോഗപ്പെടുത്താം.
10ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്, ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുതിനുള്ള അപേക്ഷാ ഫോമുകള്‍ രണ്ട് തവണ ലഭ്യമാകും. ആദ്യ പരീക്ഷ കഴിഞ്ഞയുടനെയും ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷവും.
സ്വകാര്യ വിദ്യാര്‍ത്ഥിയുടെ പരീക്ഷാ ശതമാനം സിബിഎസ്ഇ കണക്കാക്കില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
