2026 ബോര്‍ഡ് പരീക്ഷ സംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഇന്ന് വെബ് കാസ്റ്റ് നടത്തും. ഇത് സംബന്ധിച്ച് സ്ക്കൂളുകള്‍ക്ക് നോട്ടീസ് നല്കി.
പരീക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഓണ്‍-സ്ക്രീന്‍ മാര്‍ക്കിംഗ് (ഒഎസ്എം) സംവിധാനവും വെബ്കാസ്റ്റില്‍ സിബിഎസ്ഇ വിശദീകരിക്കും.

നിരവധി സവിശേഷതകളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്റെ (സിബിഎസ്ഇ) ഇത്തവണത്തെ ബോര്‍ഡ് പരീക്ഷയ്ക്കുള്ളത്. മൂല്യനിര്‍ണ്ണയം ഡിജിറ്റലാക്കി
എന്നതാണ് പ്രധാനപ്പെട്ടത്.
അധ്യാപകര്‍ സ്ക്രീനുകളിലാണ് ഇനി മുതല്‍ മൂല്യനിര്‍ണ്ണയം നടത്തുക. മാര്‍ക്ക് കണക്കുകൂട്ടുന്നത് സോഫ്റ്റ് വെയറുകളായതിനാല് പിശകുകള്‍ കുറയും, വേഗത വര്‍ദ്ധിക്കും.
കൂടാതെ പത്താംക്ലാസിലെ രണ്ടാം ബോര്‍ഡ് പരീക്ഷ, പത്താംക്ലാസിലെ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് ചോദ്യപേപ്പര്‍ ഡിവിഷന് എന്നിവ പുതിയ പരീക്ഷണങ്ങളാണ്.
പുതിയ ഒരു രീതിയിലേയ്ക്കുള്ള മാറ്റം എപ്പോഴും സംശയങ്ങള്ക്കിടവരുത്തുന്നു.
ഈ സാഹചര്യത്തിലാണ് ബോധവത്ക്കരണത്തിനുമായി സിബിഎസ്ഇ
വെബ്കാസ്റ്റ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാവര്‍ഷവും സിബിഎസ്ഇ ഇത്തരത്തില്‍ തത്സമയ വെബ്കാസ്റ്റുകള്‍ നടത്താറുണ്ട്.
സമയം
ഫെബ്രുവരി 13 ന് രാവിലെ 11 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വെബ്കാസ്റ്റ് നടക്കും. ഇത് സിബിഎസ്ഇയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ സ്ട്രീം ചെയ്യും. ലിങ്ക് ഉപയോഗിച്ചോ യൂട്യൂബില്‍ 'BoardExamsCBSE' എന്ന് സെര്‍ച്ച് ചെയ്തോ സ്കൂളുകള്‍ക്ക് ചേരാം.
തത്സമയ വെബ്കാസ്റ്റിംഗിനായി ഇനിപ്പറയുന്ന ക്രമീകരണങ്ങള്‍ സ്ക്കൂളുകള്‍ ഉറപ്പാക്കണം
- നല്‍കിയിരിക്കുന്ന YouTube ലിങ്ക് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക അല്ലെങ്കില്‍ YouTube-ല്‍ 'BoardExamsCBSE' എന്ന് തിരയുക.
- വെബ്കാസ്റ്റ് കാണുന്നതിന് ഒരു സ്ക്രീന്‍, സൗണ്ട് സിസ്റ്റം, സ്ഥിരമായ ഇന്റര്‍നെറ്റ് കണക്ഷന് എന്നിവ ക്രമീകരിക്കുക.
- പ്രിന്‍സിപ്പലിന്റെ മേല്‍നോട്ടത്തില്‍ വെബ്കാസ്റ്റ് കാണുന്നുണ്ടെന്ന് ഉറപ്പാക്കുക.
- 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ എല്ലാ അധ്യാപകരും പരീക്ഷയിലും മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരും വെബ്കാസ്റ്റില്‍ പങ്കെടുക്കണം. എന്തെങ്കിലും ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍, വെബ്കാസ്റ്റിന് മുമ്പോ ശേഷമോ info.cbseexamcbseshiksha.in എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യാം. സെഷനില്‍ ഇവ പരിഹരിക്കാവുന്നതാണ്. റീജിയണല്‍ ഡയറക്ടര്‍മാരും (ആര്ഡിമാര്) റീജിയണല്‍ ഓഫീസുകളും (ആര്‍ഒ) അവരുടെ ഉദ്യോഗസ്ഥരും വെബിനാറില്‍ പങ്കെടുക്കും.
ഓരോ സ്കൂളും ASAR ആപ്പില്‍ (ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്) ഇനിപ്പറയുന്ന വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യണം:
- പങ്കെടുക്കുന്നവരെ ഉള്‍ക്കൊള്ളുന്ന ഒരു ജിയോടാഗ് ചെയ്ത ഫോട്ടോ
- പങ്കെടുക്കുന്നവരുടെ ആകെ എണ്ണം
സിബിഎസ്ഇ ചെയര്‍പേഴ്സണ്‍ രാഹുല്‍ സിംഗ് (ഐഎഎസ്) നടത്തുന്ന മുഖ്യ പ്രഭാഷണത്തോടെയാണ് വെബ്കാസ്റ്റ് ആരംഭിക്കുക. പരീക്ഷകള്സുഗമമായി നടത്താന്‍ സെഷന് പങ്കാളികളെ സജ്ജമാക്കുമെന്ന് ബോര്‍ഡ് വിശ്വസിക്കുന്നു. എല്ലാ സ്കൂളുകളും ഷെഡ്യൂള്‍ അനുസരിച്ച് വെബ് കാസ്റ്റില്‍ പങ്കെടുക്കണം.
ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ ഇന്ത്യയിലെയും വിദേശത്തെയും 26 രാജ്യങ്ങളിലെയും 31,000-ത്തിലധികം അഫിലിയേറ്റഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിബിഎസ്ഇ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷകള്‍ 2026 നടത്തും. ഇന്ത്യയിലും വിദേശത്തുമായി 8,074-ലധികം കേന്ദ്രങ്ങളിലായി ഏകദേശം 46 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
2026-ല്‍, സിബിഎസ്ഇ മൂന്ന് പ്രധാന സംരംഭങ്ങള്‍ അവതരിപ്പിച്ചു:
പത്താം ക്ലാസിലെ രണ്ടാം ബോര്‍ഡ് പരീക്ഷ
12-ാം ക്ലാസിലെ ഓണ്‍-സ്ക്രീന്‍ മാര്‍ക്കിംഗ്
10-ാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് ചോദ്യപേപ്പര്‍ ഡിവിഷന്
പരീക്ഷാ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് ബോര്‍ഡ് എല്ലാ വര്‍ഷവും നിരവധി നടപടികള്‍ അവതരിപ്പിക്കുന്നുണ്ട്. .''ഇത്രയും വലിയ തോതില്‍ പരീക്ഷകള്‍ നടത്തുന്നതിന് പരീക്ഷാ കേന്ദ്രങ്ങളിലും മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളിലും പൂര്‍ണ്ണമായ ആസൂത്രണവും വിജയകരമായ നിര്‍വ്വഹണവും ആവശ്യമാണ്. അതിനാല്‍, ഭേദഗതി ചെയ്ത നയങ്ങളും നൂതന നടപടികളും ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ അറിയേണ്ടത് അത്യാവശ്യമാണ്,'' ബോര്‍ഡ് പറഞ്ഞു.
പരീക്ഷാ, മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, അവ കാര്യക്ഷമമായി നടപ്പിലാക്കുക എന്നിവയാണ് വെബ്കാസ്റ്റിന്റെ ലക്ഷ്യങ്ങള്‍. പരീക്ഷകള്‍. ചുമതലപ്പെട്ടവരുടെ എണ്ണം, നടപടികള്‍ എന്നിവ വലിയ തോതിലായതിനാല്‍ ഇത്തരമൊരു ബോധവത്ക്കരണം അനിവാര്യമാകുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications