കൊച്ചി: 380, 420, 480... ഇങ്ങനെ ഉയരുന്നു സിമന്റ് വില. ലോക്ഡൗണ്‍ ആയതോടെ മിക്ക സിമന്റ് ഗോഡൗണുകളും തുറക്കാന്‍ പറ്റാത്ത സാഹചര്യമാണ്. എന്നാല്‍ വില വര്‍ധിക്കുന്നതിന് യാതൊരു കുറവുമില്ല. ഒരു മാസത്തിനിടെ 60 രൂപ കൂട്ടിയാണ് 480ലേക്ക് എത്തിയിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ തുടരാമെന്നാണ് നിര്‍ദേശം. തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ അവസരവും നല്‍കിയിട്ടുണ്ട്. എന്നാല്‍ സിമന്റ് ഗോഡൗണുകള്‍ തുറക്കാന്‍ അനുമതിയില്ല എന്നത് വിരോധാഭാസമാണ്.

സിമന്റ് ഗോഡൗണുകള്‍ തുറക്കാതെ വന്നതോടെ ക്ഷാമമായി. സാഹചര്യം മുതലെടുത്ത് വില കൂട്ടുകയാണ് സിമന്റ് കമ്പനികള്‍ ചെയ്യുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കമ്പനികളാണ് വില കൂട്ടുന്നതെന്നും അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് വ്യാപാരികളുടെ പക്ഷം. കൊറോണ കാരണം പല മേഖലകളും പ്രതിസന്ധി നേരിടുന്ന പോലെ നിര്‍മാണ മേഖലയും പ്രതിസന്ധിയിലാണ്. ചെലവ് കുറഞ്ഞതോടെയാണ് സിമന്റ് കമ്പനികള്‍ വില കൂട്ടാന്‍ ആരംഭിച്ചത്. ചെലവാകുന്ന സിമന്റില്‍ നിന്ന് നഷ്ടം ഈടാക്കുകയാണ് അവര്‍.
നേരത്തെ 380 രൂപയായിരുന്നു സിമന്റ് ബാഗിന് വില. കൊറോണ വ്യാപന വേളയില്‍ ഇത് 420 ആക്കി ഉയര്‍ത്തി. ലോക്ക്ഡൗണ്‍ വരുന്നതിന് തൊട്ടുമുമ്പ് 480 ആക്കി. വില കുതിക്കുന്നത് നിര്‍മാണ രംഗത്തിന് കൂടുതല്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ലോക്കഡൗണ്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ അവസാനിക്കും. നിര്‍മാണ മേഖല വീണ്ടും സജീവമാകുമ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളി സിമന്റ് വില വര്‍ധനവായിരിക്കും. സിമന്റ് ഗോഡൗണുകള്‍ തുറക്കാന്‍ സാധിക്കാത്തതാണ് നിലവിലെ ഒരു പ്രതിസന്ധി. ഇത് തുറക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ സിമന്റ് വില്‍പ്പന കേന്ദ്രത്തിലെത്തും.
ഇപ്പോള്‍ സിമന്റുകള്‍ കെട്ടിക്കിടക്കുകയാണ് ഗോഡൗണുകളില്‍. ഇതാകട്ടെ, കട്ടപിടിക്കാനും സാധ്യതയുണ്ട്. കട്ടപിടിച്ചാല്‍ ഉപയോഗ ശൂന്യമാകുകയും ചെയ്യും. അതു മറ്റൊരു സാമ്പത്തിക നഷ്ടത്തിന് വഴിയൊരുക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
