ദില്ലി: പിഎം-കിസാൻ പ്രകാരം അർഹതയില്ലാത്ത 20 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് കേന്ദ്രം നല്‍കിയത് 1,364 കോടി രൂപ. വിവരാവകാശം പ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര കൃഷിമന്ത്രാലയം നല്‍കിയ മറുപടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദായ നികുതി അടയ്ക്കുന്ന കര്‍ഷകര്‍ ഉള്‍പ്പടെ ആനുകൂല്യത്തിന് അര്‍ഹതിയില്ലാത്ത നിരവധി പേര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുവെന്നാണ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്. അർഹതയില്ലാത്തവരിൽ പകുതിയിലധികം (55.58%) പേർ ആദായനികുതി അടയ്ക്കുന്ന വിഭാഗത്തിൽ പെട്ടവരാണ്.
ബാക്കി 44.41% പേർ യോഗ്യതയില്ലാത്ത കർഷകരുടെ വിഭാഗത്തിൽ പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അർഹതയില്ലാത്തവർക്ക് കൈമാറിയ ഈ ഫണ്ടുകൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കോമണ്‍വെല്‍ത്ത് മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകനായ നായക് പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റ സൂചിപ്പിക്കുന്നത് 2019 ൽ പ്രധാനമന്ത്രി-കിസാൻ യോജന ആരംഭിച്ചതുമുതൽ ജൂലൈ 31 വരെ 1,364.13 കോടി രൂപ (186.59 ദശലക്ഷം യുഎസ് ഡോളർ) യോഗ്യതയില്ലാത്തവർക്കും ആദായനികുതി അടയ്ക്കുന്ന കർഷകർക്കും പണം നല്‍കിയിട്ടുണ്ടെന്നാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു പ്രധാനമന്ത്രി-കിസാൻ സമൻ നിധി പദ്ധതി ആരംഭിച്ചത്. സർക്കാരിൽ നിന്ന് 100 ശതമാനം ധനസഹായമുള്ള കേന്ദ്ര പദ്ധതിയാണിത്. പിഎം-കിസാൻ പദ്ധതി പ്രകാരം, അർഹരായ ഗുണഭോക്തൃ കർഷകർക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം നൽകുന്നു. മൂന്ന് തുല്യമായ നാല് പ്രതിമാസ ഗഡുക്കളായി 2,000 രൂപ വീതമാണ് വിതരണം ചെയ്യുന്നത്.
പദ്ധതി ആരംഭിച്ചപ്പോള്‍ ആനുകൂല്യങ്ങൾ ചെറുകിട കർഷകരുടെ കുടുംബങ്ങൾക്ക് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ 2 ഹെക്ടർ വരെ ഭൂമിയുള്ളവർക്കാണ് തുക അനുവദിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ പദ്ധതി 2019 ജൂണിൽ പരിഷ്കരിക്കുകയും ഭൂവുടമകളുടെ വലിപ്പം കണക്കിലെടുക്കാതെ എല്ലാ കർഷക കുടുംബങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുകയും ചെയ്തു. പദ്ധതി വഴി 18000 കോടി രൂപകൂടി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വിതരണം ചെയ്തിരുന്നു. രാജ്യത്തെ ഒൻപത് കോടിയിലധികം വരുന്ന ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് ഡിസംബര്‍ 25 ന് ഏഴാമത്തെ ഗഡു വിതരണം ചെയ്തത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications