വാഷിങ്ടണ്‍: ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വന്‍തോതില്‍ വിറ്റഴിക്കുന്നു. കൊറോണവൈറസ് കാരണമായി രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്. വില കുത്തനെ വര്‍ധിച്ച വേളയില്‍ വിറ്റതുവഴി വന്‍ ലാഭം കൊയ്യുകയായിരുന്നു കേന്ദ്രബാങ്കുകളുടെ ലക്ഷ്യം. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 12 ടണ്‍ സ്വര്‍ണം കേന്ദ്ര ബാങ്കുകള്‍ വിറ്റു എന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 141 ടണ്‍ സ്വര്‍ണം വാങ്ങുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ നേരെ മറിയുന്നു എന്ന് വ്യക്തം.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. തുര്‍ക്കിയും ഉസ്ബെക്കിസ്താനുമാണ് ഈ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. വൈകാതെ റഷ്യയും വില്‍പ്പന തുടങ്ങി. 13 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് റഷ്യ സ്വര്‍ണം വില്‍ക്കുന്നത്. 2010ന് ശേഷം കേന്ദ്ര ബാങ്കുകള്‍ ഇത്രയും വലിയ അളവില്‍ കൂട്ടത്തോടെ സ്വര്‍ണം വില്‍ക്കുന്നത് ആദ്യമാണ്. കൊറോണ കാരണം ലോകരാജ്യങ്ങള്‍ പ്രതിസന്ധിയിലാണ്. വിപണി സജീവമായി വരുന്നേയുള്ളൂ. ഈ വേളയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇതോടെ സ്വര്‍ണ വില കുത്തനെ ഉയരാന്‍ തുടങ്ങി. കേരളത്തില്‍ 40000 രൂപ കടന്നു പവന്റെ വില. ലോക വിപണിയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ചായിരുന്നു ഇത്.
സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ ഇത് അവസരമായി കണ്ടു. വലിയ ലാഭമാണ് അവര്‍ കൊയ്തത്. എന്നാല്‍ ഈ നീക്കത്തിന് തിരിച്ചടിയായിരുന്നു കേന്ദ്രബാങ്കുകളുടെ സ്വര്‍ണ വില്‍പ്പന. അതേസമയം, കേന്ദ്ര ബാങ്കുകള്‍ അടുത്ത വര്‍ഷം സ്വര്‍ണം വാങ്ങുന്നത് വര്‍ധിക്കുമെന്നാണ് സിറ്റിഗ്രൂപ്പിന്റെ പ്രവചനം. 2018-19 കാലയളവിലാണ് കേന്ദ്രബാങ്കുകള്‍ ഏറ്റവും ഉയര്‍ന്ന അളവില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയത്. ഇപ്പോള്‍ സ്വര്‍ണം വിറ്റതിലൂടെ ബാങ്കുകള്‍ വന്‍തോതില്‍ ലാഭമുണ്ടാക്കി എന്നതും എടുത്തുപറയേണ്ടതാണ്.
തുര്‍ക്കിയുടെ കേന്ദ്രബാങ്ക് ഇതുവരെ 22 ടണ്‍ സ്വര്‍ണമാണ് വിറ്റത്. ഉസ്ബെക്കിസ്താന് ബാങ്ക് 34 ടണ്‍ സ്വര്‍ണവും വിറ്റു. സ്വര്‍ണവില റെക്കോഡിലെത്തിയതോടെ ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. 2009ന് ശേഷം ആവശ്യക്കാര്‍ ഇത്രയും കുറഞ്ഞത് ആദ്യമാണ്. ഇന്ത്യയില്‍ ആവശ്യക്കാര്‍ പകുതിയായി കുറഞ്ഞു എന്നാണ് കണക്ക്. ലോകത്ത് വന്‍തോതില്‍ കരുതല്‍ സ്വര്‍ണമുള്ള ചൈനയിലും ആവശ്യക്കാര്‍ കുറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
