കടത്തിൽ മുങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ; ഏറ്റവും കൂടുതൽ നഷ്ടം ഈ കമ്പനികളിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ സാമ്പത്തിക വർഷം നേട്ടം കൈവരിച്ചതും നഷ്ടം സംഭവിച്ചതുമായ പൊതുമേഖല സ്ഥാപനങ്ങളുടെ സർവ്വേ റിപ്പോർട്ട് ഇന്നലെ ലോക്സഭയിൽ സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എൻടിപിസി തുടങ്ങിയവയാണ് ലാഭകരമായ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ. എന്നാൽ 2018-19 ൽ, ബിഎസ്എൻഎൽ, എയർ ഇന്ത്യ, എംടിഎൻഎൽ എന്നിവയ്ക്ക് തുടർച്ചയായ മൂന്നാം വർഷവും കനത്ത നഷ്ടം നേരിട്ടു.

 

നഷ്ടം

നഷ്ടം

എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും വാർഷിക സാമ്പത്തിക പ്രകടനം വിലയിരുത്തുന്ന പബ്ലിക് എന്റർപ്രൈസസ് സർവേ 2018-19ലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഈ വർഷം രേഖപ്പെടുത്തിയ മൊത്തം നഷ്ടത്തിന്റെ 94.04 ശതമാനം ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയ 10 കമ്പനികൾക്ക് അവകാശപ്പെട്ടതാണ്.

ജോലി ചെയ്യാൻ ഏറ്റവും മികച്ച 10 കമ്പനികൾ, ഗൂഗിളും ഫേസ്ബുക്കും പട്ടികയിൽ നിന്ന് പുറത്ത്

ലാഭകരം

ലാഭകരം

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒ‌എൻ‌ജി‌സി), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എൻ‌ടി‌പി‌സി എന്നിവയുൾപ്പെടെ മികച്ച മൂന്ന് ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ യഥാക്രമം 15.3 ശതമാനം, 9.68 ശതമാനം, 6.73 ശതമാനം എന്നിങ്ങനെ നേട്ടം കൈവരിച്ചു. സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എംഎസ്ടിസി, ചെന്നൈ പെട്രോളിയം കോർപ്പറേഷൻ എന്നിവ 2017-18 ൽ ലാഭമുണ്ടാക്കിയിരുന്നെങ്കിലും 2018-19ൽ നഷ്ടത്തിലായി.

മുൻ ഇൻഫോസിസ് സിഇഒ വിശാൽ സിക്ക ഒറാക്കിളിന്റെ ഡയറക്ടർ ബോർഡിലേയ്ക്ക്

വളർച്ച ഇങ്ങനെ

വളർച്ച ഇങ്ങനെ

2018-19 ലെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളുടെയും മൊത്തം വരുമാനം 24,40,748 കോടി രൂപയാണ്. 2017-18ൽ ഇത് 20,32,001 കോടി രൂപയായിരുന്നു. 20.12 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. എക്സൈസ് തീരുവ, കസ്റ്റംസ് തീരുവ, ജിഎസ്ടി, കോർപ്പറേറ്റ് നികുതി, കേന്ദ്ര സർക്കാർ വായ്പകളുടെ പലിശ, ലാഭവിഹിതം, മറ്റ് തീരുവ, നികുതി എന്നിവ വഴി കേന്ദ്ര ഖജനാവിന് സിപിഎസ്ഇകളുടെ സംഭാവന 2018-19ൽ 3,68,803 കോടി രൂപയായിരുന്നു. 2017-18ൽ ഇത് 3,52,361 കോടി രൂപയായിരുന്നു. 4.67 ശതമാനം വർദ്ധനവ് ഇത്തവണ നേടി.

സർവ്വേ റിപ്പോർട്ട്

സർവ്വേ റിപ്പോർട്ട്

ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രാലയം, പബ്ലിക് എന്റർപ്രൈസസ് വകുപ്പ് (ഡിപിഇ) എന്നിവ ചേർന്നാണ് എല്ലാ വർഷവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (സിപിഎസ്ഇ) പ്രകടനത്തെക്കുറിച്ച് പൊതുമേഖലാ സംരംഭ സർവേ നടത്തുന്നത്. സർവേ പ്രകാരം 2019 മാർച്ച് 31 വരെ 348 സി‌പി‌എസ്‌ഇകളാണുള്ളത്. അതിൽ 249 എണ്ണം പ്രവർത്തിക്കുന്നുണ്ട്. ബാക്കിയുള്ള 86 എണ്ണം നിർമ്മാണ ഘട്ടത്തിലും 13 എണ്ണം അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ 10 കമ്പനികൾ - അറിയണം ഇക്കാര്യങ്ങൾ

English summary

കടത്തിൽ മുങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ; ഏറ്റവും കൂടുതൽ നഷ്ടം ഈ കമ്പനികളിൽ

The three lucrative PSUs are ONGC, Indian Oil Corporation and NTPC. But in 2018-19, BSNL, Air India and MTNL suffered heavy losses for the third consecutive year. Read in malayalam.
Story first published: Tuesday, February 11, 2020, 9:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X