കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള ഒരു അമേരിക്കന്‍ ഓട്ടോമോട്ടീവ്, എനര്‍ജി,വാഹന നിര്‍മ്മാണ കമ്പനിയാണ് ടെസ്ല. ടെസ്ല റോഡ്സ്റ്റര്‍ എന്ന പേരില്‍ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്പോര്‍ട്സ് കാര്‍ നിര്‍മിച്ചതോടെയാണ് ടെസ്ല ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ന്ന് മോഡല്‍ എസ്സ് എന്ന പേരില്‍ ആഡംബര സൗകര്യങ്ങളുള്ള ഒരു സെഡാനും, പിന്നാലെ ക്രോസ്സോവര്‍ വാഹനമായ മോഡല്‍ എക്സും വിപണിയിലെത്തിച്ചു.
ഈ ടെസ്ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ജനുവരിയിലായിരുന്നു ടെസ്ല പ്രഖ്യാപിച്ചത്. തുടര്‍ന്ന് ബംഗളൂരു ആസ്ഥാനമാക്കി ടെസ്ല ഇന്ത്യ ഇന്ത്യ മോട്ടോഴ്സ് എന്ന പേരില്‍ കമ്പനിയും രൂപീകരിച്ചു. കൂടാതെ ടെസ്ല ഇന്ത്യയില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെ ഇറക്കുമതി ചുങ്കത്തെ കുറിച്ച് ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്ക് ഓര്‍മ്മിപ്പിച്ചത്. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്ന് ആവര്‍ത്തിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ടെസ്ല കാറുകള്‍ വില്ക്കാന് ആഗ്രഹമുണ്ടെങ്കിലും നിലവിലെ ഇറക്കുമതി ചുങ്കമാണ് പ്രശ്നമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വിശദീകരിച്ചു .

എന്നാല്‍ മസ്കിന്റെ ട്വീറ്റിന് പിന്നാലെ നിര്‍ണായകമായ ഒരു തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്രം തീരുമാനമെടുത്തു. ഇറക്കുമതി ചെയ്യുന്ന 40000 ഡോളറിലധികം വിലവരുന്ന വാഹനങ്ങള്‍ക്ക് നിലവില്‍ 100 ശതമാനമായിരുന്നു ഇറക്കുമതി ചുങ്കം. അത് ഇപ്പോള്‍ 40 ശതമാനമാക്കി കുറച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
40000 ഡോളറില്‍ താഴെ വില വരുന്ന വാഹനങ്ങള്‍ക്ക് നിലവില്‍ 60 ശതമാനം നികുതിയാണ് നിശ്ചയിച്ചിരുന്നത്. അത് 40 ശതമാനമാക്കി കുറയ്ക്കുമെന്നാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോര്‍ട്ട്. റോയിറ്റേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ലോകത്തിലെ വന്‍ കിട കമ്പനിയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ണായക തീരുമാനത്തിലെത്തിയതെന്നാണ് ശ്രദ്ധേയം. അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാവുന്ന തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ കാര്‍ നിര്‍മ്മാണ മാര്‍ക്കറ്റാണ് ഇന്ത്യ. പ്രതിവര്‍ഷം 30 ലക്ഷം കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്നത്. എന്നാല്‍ ഇതില്‍ ബഹുഭൂരിപക്ഷവും 20000 ഡോളറില്‍ താഴെ വില വരുന്ന വാഹനങ്ങളാണ്.
അതേസമയം, 2019 ല്‍ ടെസ്ല ഏറെ കൊട്ടിയാഘോഷിച്ച് പുറത്തിറക്കിയ ടെസ്ലയുടെ പിക്ക് അപ്പായ സൈബര്‍ ട്രക്കിന്റെ ഉത്പാദനം ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ല. സൈബര്‍ ട്രക്കിന്റെ നിര്‍മ്മാണം 2022 ലേക്ക് മാറ്റിയ കാര്യം കമ്പനി വെബ്സൈറ്റില്‍ വ്യക്തമാക്കി. 2021 ഓടെ ട്രക്കിന്റെ വില്‍പ്പന ആരംഭിക്കുമെന്നാണ് ടെസ്ല നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാണം 2022 ല്‍ തുടങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
