മുംബൈ: ബിപിസിഎല്ലിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ പൊതുമേഖല സ്ഥാപനം ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ വില്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ താല്പര്യ പത്രം ക്ഷണിച്ചു. ഷിപ്പിംഗ് കോര്‍പ്പറേഷനിലെ 63.75 ശതമാനം ഓഹരിയും വാങ്ങുന്നതിന് സ്വകാര്യ കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിക്ഷേപം സ്വാഗതം ചെയ്തിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കാനാണ് ഇപ്പോള്‍ നീക്കം.

വാങ്ങാന്‍ താല്പര്യമുള്ളവര്ക്ക് 2021 ഫെബ്രുവരി 13ന് മുമ്പ് എല്ലാ ഓഹരികളും വാങ്ങാവുന്നതാണ്. ഫെബ്രുവരി 13 വരെയാണ് താല്പര്യ പത്രം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുള്ളത്. ഇ-മെയില്‍ വഴി അപേക്ഷിക്കുന്നവര്‍ മാര്‍ച്ച് ഒന്നിനുള്ളില്‍ ലേല രേഖകള്‍ നേരിട്ട് സമര്‍പ്പിക്കണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, കമ്പനിക്ക് കീഴിലെ ചില ആസ്തികള്‍ വില്‍പ്പനയില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ബിപിസിഎല്ലിനും കണ്ടെയിനര്‍ കോര്‍പ്പറേഷനും ഒപ്പം നവംബറിലാണ് ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ഓഹരി വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. 2535 കോടി മൂല്യമുള്ള ഓഹരിയാണ് സര്‍ക്കാരിനുള്ളത്. ഷിപ്പിംഗ് കോര്പ്പറേഷന് വാങ്ങുന്നതിനായി വേദാന്ത ഗ്രൂപ്പ്, ദുബായിലെ ഡിപി വേള്‍ഡ്, നോര്‍വേ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചെന്നാണ് വിവരം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
