സർക്കാർ പിന്തുണയോടെ മുതിർന്ന പൗരന്മാർക്ക് മികച്ച റിട്ടേൺ വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അഥവ എസ്‌സിഎസ്എസ്. വാർദ്ധക്യകാലത്തും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതി ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ചെറുകിട നിക്ഷേപ പദ്ധതികളിൽ ഒന്നാണ്. ഇപ്പോഴിത പ്രായമായവർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിൽ പദ്ധതി മാനദണ്ഡങ്ങളിലും നിബന്ധനകളിലും നിർണായക മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് സർക്കാർ. അറുപത് വയസ് പൂർത്തിയായവർക്കും 55 കഴിഞ്ഞ് ജോലിയിൽ നിന്ന് വിരമിച്ചവർക്കും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ടെടുക്കാം. 50 വയസ് പൂർത്തിയാക്കി വിരമിക്കുന്ന സൈനികർക്കും നിക്ഷേപം നടത്താനുള്ള അവസരം എസ്‌സിഎസ്എസിലുണ്ട്.
നേരത്തെ പദ്ധതിയിൽ അംഗമാകാൻ സർക്കാർ ഉദ്യോഗസ്ഥരുടെ ജീവിത പങ്കാളികൾക്ക് യോഗ്യതയില്ലായിരുന്നു. പുതിയ ചട്ടപ്രകാരം ഈ യോഗ്യത മാനദണ്ഡം എടുത്തുമാറ്റിയിരിക്കുകയാണ്. സർക്കാർ ജീവനക്കാരൻ മരിച്ചാൽ അയാളുടെ ജീവിതപങ്കാളിക്ക് സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിന് കീഴിൽ അക്കൗണ്ട് തുറക്കാൻ അനുമതിയായി. എന്നാൽ സർക്കാർ ഉദ്യാഗത്തിലുണ്ടായിരുന്നയാൾ അൻപത് വയസ് കഴിഞ്ഞിരിക്കുകയും മറ്റ് നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുകയും ചെയ്തിരിക്കണം. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കായി ജോലി ചെയ്യുന്ന ഏതൊരാൾക്കും ബാധകമാണ്. ഇത് നവംബർ 7 മുതൽ പ്രാബല്യത്തിൽ വന്നതായി ധനമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.

അതേസമയം നിക്ഷേപപരിധിയും കാലയാളവും വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് നിക്ഷേപകർക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ സഹായിക്കും. 2023 - 24 കേന്ദ്ര ബജറ്റിൽ പദ്ധതിയിലെ നിക്ഷേപ പരിധി 15 ലക്ഷത്തിൽ നിന്നും 30 ലക്ഷമായി ഉയർത്തിയിരുന്നു. ഇതോടെ 30 ലക്ഷം രൂപ 5 വർഷത്തേക്കു നിക്ഷേപിക്കുന്നയാൾക്ക് ഓരോ 3 മാസത്തിലും 60,000 രൂപ പലിശയിനത്തിൽ മാത്രം ലഭിക്കുന്നത്. പ്രതിവർഷം 8.2 ശതമാനം പലിശയാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. ഏറ്റവും ചെറിയ നിക്ഷേപ പരിധി 1000 രൂപയാണ്. ആയിരത്തിന്റെ ഗുണിതത്തിൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാനും സാധിക്കുന്നു.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ അഞ്ച് വർഷത്തെ കാലവധി മൂന്ന് വർഷം വരെ നീട്ടാനും സാധിക്കുന്നവയാണ്. പുതിയ ചട്ടമനുസരിച്ച് മെച്യൂരിറ്റി കാലവധിക്ക് ശേഷം നിക്ഷേപം നീട്ടുന്നത് ഒരു തവണ മാത്രമായിരുന്നതിലും മാറ്റം വന്നു. അക്കൗണ്ട് ഉടമകൾക്ക് കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ മൂന്ന് വർഷത്തേക്ക് കൂടി അക്കൗണ്ട് നീട്ടാൻ അനുവാദമുണ്ടായിരുന്നത് ഒരിക്കൽ ആയിരുന്നത് അക്കൗണ്ട് ഉടമയ്ക്ക് കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഫോം-4-ൽ അപേക്ഷ നൽകിക്കൊണ്ട് മൂന്ന് വർഷത്തെ ബ്ലോക്ക് കാലയളവിലേക്ക് അക്കൗണ്ട് നീട്ടാവുന്നതാണ്. അതേസമയം മൂന്ന് വർഷമാണ് ഓരോ ബ്ലോക്ക് കാലയളവിന്റെയും ദൈർഘ്യം. ഇത് നിലവിലുള്ള സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ടുകൾക്കും ബാധകമാണ്.
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications