പിപിഎഫ്, എന്‍എസ്എസി,എസ്എസ്‌വൈ, കെവിപി നിക്ഷേപങ്ങളുടെ പലിശ നിരക്കുകളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കാം

മിക്ക ചെറുകിട നിക്ഷേപ പദ്ധതികളുടേയും പലിശ നിരക്ക് തുടര്‍ച്ചയായ 5 പാദങ്ങളില്‍ മാറ്റമില്ലാതെ നില നിര്‍ത്തിയിരിക്കുകയാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്‌സി), സുകന്യ സമൃദ്

മിക്ക ചെറുകിട നിക്ഷേപ പദ്ധതികളുടേയും പലിശ നിരക്ക് തുടര്‍ച്ചയായ 5 പാദങ്ങളില്‍ മാറ്റമില്ലാതെ നില നിര്‍ത്തിയിരിക്കുകയാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്‌സി), സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ), കിസ്സാന്‍ വികാസ് പത്ര (കെവിപി) തുടങ്ങിയ പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികളെല്ലാം ഇതില്‍ ഉള്‍പ്പെടും.

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്

എല്ലാ സാമ്പത്തിക വര്‍ഷത്തിലെയും ഓരോ പാദങ്ങളിലുമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് വിശകലനം ചെയ്ത് പുതുക്കുന്നത്. പുതിയ പാദത്തില്‍ ഈ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കാം എന്നാണ് സൂചനകള്‍. ചില പദ്ധതികളുടേതെങ്കിലും പലിശ നിരക്കില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കാമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ കഴിഞ്ഞ അഞ്ച് പാദങ്ങളില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍.

ആദായത്തില്‍ മാറ്റമുണ്ടാകും

ആദായത്തില്‍ മാറ്റമുണ്ടാകും

നിക്ഷേപങ്ങളിലെ ഈ മാറ്റം രാജ്യത്തെ ലക്ഷക്കണക്കിന് സാധാരണക്കാരുടെ വരുമാനത്തേയും ബാധിച്ചേക്കാം. പലിശ നിരക്ക് ഉയര്‍ത്തുവാനാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെങ്കില്‍ നിങ്ങളുടെ സമ്പാദ്യം ഉയര്‍ന്നേക്കും. ഇനി പലിശ നിരക്ക് താഴ്ത്തുവാനുള്ള തീരുമാനമാണ് സര്‍ക്കാറിന്റേത് എങ്കില്‍ അത് നിക്ഷേപകരുടെ വരുമാനത്തില്‍ കുറവ് വരുത്തുകയും ചെയ്യും. എന്നാല്‍ അതേ സമയം പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ നിലവിലുള്ള അതേ നിരക്കില്‍ തന്നെ തുടരുവാനും സാധ്യതയുണ്ട്. തുടര്‍ച്ചയായ കഴിഞ്ഞ പാദങ്ങളില്‍ സര്‍ക്കാര്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെയൊന്നും പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.

കഴിഞ്ഞ പാദത്തിലെ നിരക്കുകള്‍

കഴിഞ്ഞ പാദത്തിലെ നിരക്കുകള്‍

കഴിഞ്ഞ പാദത്തിലെ നിരക്കുകള്‍ പ്രകാരം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7.10 ശതമാനം, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് 6.8ശതമാനം, പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിംഗ്‌സ് സ്‌കീം 6.6 ശതമാനം എന്നിങ്ങനെയാണ് ഈ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്. സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ 7.6 ശതമാനമാണ് പലിശ നിരക്ക് ലഭിക്കുന്നത്. കിസ്സാന്‍ വികാസ് പത്രയില്‍ 6.9 ശതമാനം പലിശ നിരക്കും ലഭിക്കും. അഞ്ച് വര്‍ഷ നിക്ഷേപ പദ്ധതിയായ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്‌സി) നിക്ഷേപകര്‍ക്ക് ലഭിക്കുന്നത് 6.8 ശതമാനം പലിശ നിരക്കാണ്.

പിപിഎഫ്

പിപിഎഫ്

സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. ഏതെങ്കിലും പൊതു മേഖലാ ബാങ്കില്‍ നിന്നോ, സ്വകാര്യ ബാങ്കില്‍ നിന്നോ, പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്നോ നിങ്ങള്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ അക്കൗണ്ട് ആരംഭിക്കാം. 500 രൂപയുണ്ടെങ്കില്‍ നമുക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. പരമാവധി 1.5 ലക്ഷം രൂപ വരെ മാത്രമേ ഒരു സാമ്പത്തിക വര്‍ഷത്തില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയുള്ളൂ.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

പെണ്‍ കുട്ടിയുടെ പേരില്‍ മാതാപിതാക്കള്‍ക്കോ രക്ഷിതാവിനോ ആണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. ഒരു കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ തുടങ്ങുവാന്‍ അനുവദിക്കുകയുള്ളൂ. ഒരു വ്യക്തിയ്ക്ക് പരമാവധി രണ്ട് കുട്ടികളുടെ പേരില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം.സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 250 രൂപയാണ്. ഒരു സാമ്പത്തീക വര്‍ഷത്തില്‍ പരമാവധി 1,50,000 രൂപ വരെയാണ് നിക്ഷേപിക്കുവാനാവുക.

കിസ്സാന്‍ വികാസ് പത്ര

കിസ്സാന്‍ വികാസ് പത്ര

1,000 രൂപ മുതലുള്ള തുക കിസ്സാന്‍ വികാസ് പത്ര പദ്ധതിയില്‍ നിക്ഷേപിക്കാം. കിസ്സാന്‍ വികാസ് പത്ര സ്‌കീം പ്രകാരം നിക്ഷേപം നടത്താവുന്ന പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 1000 രൂപ, 2000 രൂപ, 5000 രൂപ, 10,000 രൂപ, 50,000 രൂപ എന്നിങ്ങനെയുള്ള ഘടകങ്ങളായാണ് പോസ്റ്റ് ഓഫീസ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്താം. 124 മാസങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുാവന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X