ലാഭ വിഹിതം മൂന്ന്‌ മാസം കൂടുമ്പോള്‍ നല്‍കാന്‍ പൊതുമേഖല കമ്പനികള്‍ക്ക്‌ നിര്‍ദേശം

ന്യൂ ഡല്‍ഹി:സര്‍ക്കാരിന്റെ വരുമാന പ്രതിസന്ധി മറികടക്കാന്‍ പൊതു മേഖലാ സ്ഥാപനങ്ങളോട്‌ ത്രൈമാസ അടിസ്ഥാനത്തില്‍ ലാഭ വിഹിതം നല്‍കാന്‍ നിര്‍ദേശം. ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ആന്‍ഡ്‌ പബ്ലിക്‌ അസറ്റ്‌ മാനേജ്‌മെന്റ്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക്‌ ഇത്‌ സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ഓഹരിയൊന്നിന്‌ പത്തുരൂപയിലധികം നല്‍കുന്ന കമ്പനികള്‍ പാദവാര്‍ഷികമായി ലാഭ വിഹിതം നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.കൂടുതല്‍ ലാഭവിഹിതം നല്‍കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ലാഭ വിഹിതം മൂന്ന്‌ മാസം കൂടുമ്പോള്‍ നല്‍കാന്‍ പൊതുമേഖല കമ്പനികള്‍ക്ക്‌ നിര്‍ദേശം

ബജറ്റ്‌ എസ്റ്റിമേറ്റ്‌ തയ്യാറാക്കുന്നതിന്‌ മുമ്പ്‌ നിശ്ചിത ഇടവേളകളില്‍ ലാഭവിഹിതം ലഭിച്ചാല്‍ സര്‍ക്കാരിന്‌ സഹായകരമാകുമെന്നാണ്‌ ദീപാമിന്റെ വിലയിരുത്തല്‍. സ്ഥിരമായി പാദവാര്‍ഷിക ലാഭവിഹിതം നല്‍കുന്നത്‌ പൊതുമേഖല കമ്പനികളുടെ ഓഹരികളിലേക്ക്‌ നിക്ഷേപകരെ ആകര്‍ഷിക്കാനും സഹായകരമാകും. അതിലൂടെ ഓഹരി വിപണിയില്‍ പൊതുമേഖലാ കമ്പനികള്‍ക്ക്‌ മുന്നേറ്റം നടത്താനാകുമെന്നും ദീപാം കണക്കു കൂട്ടുന്നു.

നിലവിലെ മാനദണ്ഡമനുസരിച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍ ഫെബ്രുവരി മാര്‍ച്ച്‌ മാസങ്ങളിലാണ്‌ ലാഭ വിഹിതം വിതരണം ചെയ്യുന്നത്‌. നികുതി കഴിച്ചുള്ള ലാഭത്തിന്റെ 30ശതമാനമോ മൊത്തം ആസ്ഥിയുടെ അഞ്ചു ശതമാനമോ ഏതാണ്‌ ഉയര്‍ന്നത്‌ അതാണ്‌ ലാഭവിഹിതമായി നല്‍കിവരുന്നത്‌.
2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 43000 കോടി രൂപയാണ്‌ ഈ സ്ഥാപനങ്ങള്‍ ലാഭ വിഹിതെ നല്‍കിയത്‌. 2018-2019 വര്‌ഷം 48.000 രൂപ ലഭിക്കുമെന്നാണ്‌ സര്‍ക്കാരിന്റെ പ്രതീക്ഷ. നടപ്പു സാമ്പത്തിക വര്‍ഷമാകട്ടെ 66,000 കോടി രൂപയെങ്കിലും ഈയിനത്തില്‍ ലഭിക്കുമെന്നതാണ്‌ സര്‍ക്കാര്‍ കണക്കു കൂട്ടല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X