പിഎഫ് നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയിളവ് നല്കുവാനുള്ള പ്രതിവര്‍ഷ പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി കേന്ദ്രം. ഇതോടെ ഒരു വര്‍ഷത്തെ ഒരു വര്‍ഷത്തെ അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഈടാക്കില്ല. പിഎഫില്‍ നിക്ഷേപം നടത്തുന്ന മധ്യവര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കും നടപടി ഗുണകരമാകും.

ഫെബ്രുവരി ഒന്നിന് പാർലമെന്റിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ 2021 ഏപ്രിൽ 1 മുതൽ പ്രതിവർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ പ്രൊവിഡന്റ് ഫണ്ടിലേക്ക് ജീവനക്കാരുടെ സംഭാവനയ്ക്ക് പലിശ ഈടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് ലോക്സഭയിൽ ധനകാര്യ ബിൽ സംബന്ധിച്ച ചർച്ചയില്‍ പ്രൊവിഡന്റ് ഫണ്ടിലേക്ക് തൊഴിലുടമകൾ സംഭാവന നൽകാത്ത കേസുകളിൽ പരിധി 5 ലക്ഷം രൂപയായി ഉയർത്തുന്നത് സംബന്ധിച്ചും പ്രഖ്യാപനം നടത്തിയിരുന്നു.
പ്രൊവിഡന്റ് ഫണ്ട് സംഭാവനയ്ക്കുള്ള പലിശ നികുതി വെറും ഒരു ശതമാനം ആളുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും ബാക്കിയുള്ളവരുടെ പ്രതിവർഷം നിക്ഷേപം 2.5 ലക്ഷം രൂപയിൽ കുറവായതിനാൽ അവരെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാര്‍ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം തുകയാണ് പിഎഫ് വിഹിതമായി നല്‍കുന്നത്. ഇത് കൂടാതെ പിഎഫിലേക്ക് അധിക നിക്ഷേപം നടത്തുന്നവുരുമുണ്ട്.
വലിയ തുക പിഎഫില്‍ നിക്ഷേപം നടത്തി നികുതി ഇളവുകള്‍ നേടുന്നത് തടയുക എന്ന ലക്ഷ്യത്തിലാണ് പുതിയ നടപടികള്‍. പുതി സാമ്പത്തിക വര്‍ഷം മുതല്‍ നികുതി പ്രാബല്യത്തില്‍ വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
