ദില്ലി: പൊതുമേഖലയിലെ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ നാല് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണം ആണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് വിവരം. ഏപ്രില്‍ മാസം മുതല്‍ സ്വകാര്യവത്ക്കരണ നടപടികള്‍ ആരംഭിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നീ നാല് ബാങ്കുകള്‍ ആണ് ആദ്യഘട്ട സ്വകാര്യവത്ക്കരണത്തിനുളള ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഏപ്രിലില്‍ സ്വകാര്യവത്ക്കരണ നടപടികള്‍ ആരംഭിക്കുക ഇവയില്‍ രണ്ടെണ്ണത്തിന്റേത് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടത്തരം ബാങ്കുകളെ ആണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

വരും വര്‍ഷങ്ങളില്‍ രാജ്യത്തെ മുന്‍നിര പൊതുബാങ്കുകള്‍ തന്നെയും സ്വകാര്യവത്ക്കരണത്തിന്റെ പാതയിലേക്ക് നീങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്യത്തെ ഏറ്റവും വലിയ പൊതുബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന് വലിയൊരു ശതമാനും ഓഹരികളും സ്വന്തമായിട്ടുണ്ടാവും. അതേസമയം പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കുന്നു എന്നുളള വാര്‍ത്തയോട് പ്രതികരിക്കാന്‍ ധനകാര്യമന്ത്രാലയം തയ്യാറായിട്ടില്ല.
ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ രാജ്യത്തെ രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കും എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞിരുന്നു. എന്നാല്‍ അവ ഏതൊക്കെ ബാങ്കുകളാണ് എന്ന വിവരം പുറത്ത് വന്നിരുന്നില്ല. നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സര്‍ക്കാര്‍ കൊവിഡിന്റെ കൂടി പശ്ചാത്തലത്തില്‍ ആണ് വരുമാനം കണ്ടെത്താന്‍ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുക എന്നുളള നീക്കത്തിലേക്ക് കടക്കുന്നത്. പതിനായിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നല്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുളള നീക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
