മിനിമം 10000 രൂപ പെൻഷൻ, യുപിഎസിന് അംഗീകാര്യം നൽകി കേന്ദ്രസർക്കാർ, ഈ 8 കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഏകീകൃത പെന്‍ഷന്‍ പദ്ധതി അഥവാ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. 2025 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. 23 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉറപ്പായ പെന്‍ഷനുകള്‍, കുടുംബ പെന്‍ഷനുകള്‍, മിനിമം പെന്‍ഷനുകള്‍ എന്നിവ നടപ്പിലാക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. അതേസമയം 2004 മുതലുള്ള പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) നിലനിൽക്കും.

ഏകീകൃത പെൻഷൻ പദ്ധതി സംസ്ഥാന സർക്കാരുകൾക്കും പിന്തുടരാവുന്നതാണ്. സംസ്ഥാന സര്‍ക്കാരുകൾ ഇത് നടപ്പിലാക്കിയാല്‍ 90 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പ്രയോജനം ലഭിക്കാന്‍ പോകുന്നതെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞിരുന്നു.

പുതിയ പെൻഷൻ പദ്ധതിയുടെ 8 കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.

1. ഉറപ്പായ പെൻഷൻ

യുപിഎസിനു കീഴിൽ വിരമിക്കുന്നതിന് മുമ്പുള്ള 12 മാസങ്ങളിൽ വിരമിച്ചവർക്ക് അവരുടെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50% പെൻഷനായി ലഭിക്കും. കുറഞ്ഞത് 25 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് ഈ വ്യവസ്ഥ ബാധകമാണ്. കുറഞ്ഞ സർവീസുള്ളവർക്ക്, കുറഞ്ഞത് 10 വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ പെൻഷൻ ആനുപാതികമായിരിക്കും.

2. സർക്കാർ സംഭാവന

സർക്കാർ സംഭാവന നിലവിലെ 14% ൽ നിന്ന് 18.5% ആയി ഉയർത്താൻ തീരുമാനിച്ചു. ജീവനക്കാരൻ്റെ സംഭാവന മാറ്റമില്ലാതെ തുടരും.

മിനിമം 10000 രൂപ പെൻഷൻ, യുപിഎസിന് അംഗീകാര്യം നൽകി കേന്ദ്രസർക്കാർ, ഈ 8 കാര്യങ്ങൾ അറിഞ്ഞിരിക്കണം

3. ഉറപ്പായ കുടുംബ പെൻഷൻ

ഒരു പെൻഷൻകാരൻ്റെ നിർഭാഗ്യവശാൽ മരണപ്പെട്ടാൽ, ജീവനക്കാരന് ലഭിച്ചിരുന്ന പെൻഷൻ്റെ 60% അവരുടെ കുടുംബത്തിന് ലഭിക്കുമെന്ന് യുപിഎസ് ഉറപ്പുനൽകുന്നു. മരണമടഞ്ഞ ജീവനക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം തുടർന്നും ലഭിക്കുന്നുണ്ടെന്ന് ഈ വ്യവസ്ഥ ഉറപ്പാക്കുന്നു.

4. 10,000 രൂപ പെൻഷൻ

10 വർഷമെങ്കിലും സർവീസുള്ളവർക്ക് കുറഞ്ഞത് 10,000 രൂപ പെൻഷൻ ഉറപ്പാക്കും.

5. ഗ്രാറ്റുവിറ്റിക്കു പുറമേ തുക

ഗ്രാറ്റുവിറ്റിക്കു പുറമേ ഒരു തുക കൂടി ജീവനക്കാർക്കു ലഭിക്കും. സർവീസ് കാലയളവിലെ 6 മാസത്തിൽ 1 എന്ന കണക്കിൽ, അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്തുള്ളതിന്റെ പത്തിലൊന്ന് എന്ന തോതിൽ ഈ തുക തിട്ടപ്പെടുത്തും. ഇത് പെൻഷനെ ബാധിക്കില്ല.

6. ക്ഷാമാശ്വാസം

പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസം (ഡിയര്‍നസ് റിലീഫ്), ജീവനക്കാരുടേതിന് തുല്യമായ രീതിയില്‍ തിട്ടപ്പെടുത്തും. വിലക്കയറ്റവുമായി ബന്ധിപ്പിച്ചാണ് ക്ഷാമാശ്വാസം തിട്ടപ്പെടുത്തുക.

മിനിമം 10000 രൂപ പെൻഷൻ, യുപിഎസിന് അംഗീകാര്യം നൽകി കേന്ദ്രസർക്കാർ, ഈ 8 കാര്യങ്ങൾ അറിഞ്ഞിരിക്കണം

7. യുപിഎസ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ

വോളണ്ടറി റിട്ടയർമെൻ്റ് സ്കീം (വിആർഎസ്) തിരഞ്ഞെടുത്തവർ ഉൾപ്പെടെ നിലവിലുള്ള എൻപിഎസ് വരിക്കാർക്ക് യുപിഎസ് ഒരു ഓപ്ഷനായി ലഭ്യമാകും. ഭാവിയിലെ ജീവനക്കാർക്കും യുപിഎസിൽ ചേരാനുള്ള അവസരമുണ്ട്.

8. കുടിശ്ശിക നൽകും

നാഷണൽ പെൻഷൻ പദ്ധതിയിൽ തുടരണമോ അതോ ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേരണമോ എന്ന് സർക്കാർ ജീവനക്കാർക്ക് തീരുമാനിക്കാം. 2004ലെ നാഷണൽ പെൻഷൻ പദ്ധതി (എൻ.പി.എസ്) പ്രകാരം വിരമിച്ചവർക്കും ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് മാറാം. 2004ന് ശേഷം വിരമിച്ചവർക്കും 2025 മാർച്ച് 31നകം വിരമിക്കുന്നവർക്കും യു.പി.എസിൽ ചേരാവുന്നതാണ്. ഇവർക്ക് കുടിശിക നൽകും.

കേന്ദ്രമന്ത്രി പറഞ്ഞത്

'പുതിയ പെൻഷൻ പദ്ധതി പരിഷ്കരിക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. 2023ൽ പ്രധാനമന്ത്രി നരേന്ദമോദി അന്നത്തെ ഫിനാൻസ് സെക്രട്ടറിയായിരുന്ന ടി.വി സോമനാഥന്റെ കീഴിൽ ഒരുകമ്മിറ്റിയെ നിയോഗിച്ചു. വിപുലമായ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷം കമ്മിറ്റി എകീകൃത പെൻഷൻ സ്കീം ശുപാർശ ചെയ്യുകയായിരുന്നു' മന്ത്രിസഭാ തീരുമാനം മാധ്യമങ്ങളോട് വിശദീകരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X