ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച നടപടി;തിരുമാനം തിരുത്തി കേന്ദ്രം,പഴയ നിരക്ക് തുടരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച നടപടി പിൻവലിച്ച് കേന്ദ്രസർക്കാർ. വ്യാഴാഴ്ച രാവിലെയോടെയാണ് തിരുമാനം തിരുത്തിയത്. പഴയ നിരക്ക് തന്നെ തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമാൻ ട്വീറ്റ് ചെയ്തു. ഇതോടെ 2021 ജനവരി -മാർച്ച് പാദത്തിലെ പലിശ നിരക്ക് തന്നെ തുടരും.

 

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ 0.4 ശതമാനം മുതൽ 1.1 ശതമാനം വരെ കുറച്ചതായി ബുധനാഴ്ച രാത്രിയാണ് കേന്ദ്രസർക്കാർ അറിയിച്ചത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7,1 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായും നാഷ്ണൽ സേവിങ്സ് സർട്ടിഫിക്കറ്റ് 5.9 ശതമാനമായും സുകന്യസമൃദ്ധി യോജനയുടേത് 6.9 ശതമാനമായുമായിട്ടായിരുന്നു കുറച്ചത്. കൂടാതെ പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 0.40 ശതമാനത്തിൽ നിന്ന് 1.1 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയര്‍ സിറ്റിസന്‍ സേവിങ് സ്‌കീം പദ്ധതിയുടെ പലിശ 0.9 ശതമാനവും കുറച്ചിരുന്നു.

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച നടപടി;തിരുമാനം തിരുത്തി കേന്ദ്രം,പഴയ നിരക്ക് തുടരും

1974 നു ശേഷമുള്ള ഏറ്റവും കുറവ് പരിശനിരക്കായിരുന്ന ഇത്. ആഗസ്റ്റ് 1974 മുതല്‍ മാര്‍ച്ച് 1975 വരെയുള്ള കാലയളവില്‍ പലിശ നിരക്ക് 7 ശതമാനമായിരുന്നു.2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലും പലിശ നിരക്കുൾ സർക്കാർ കുറച്ചിരുന്നു. 2020-21 ഏപ്രിൽ-ജൂൺ പാദത്തിൽ നിരക്ക് 0.70-1.4 ശതമാനമായിരുന്നു കുറച്ചിരുന്നത്.സർക്കാരിന്റെ ധനക്കമ്മിയുമായി ബന്ധപ്പെട്ടാണ് നിരക്ക് കുറച്ചതെന്നായിരുന്നു വിദഗ്ദ അഭിപ്രായം. അതേസമയം ലഘുസമ്പാദ്യ പദ്ധതികളുടെ നിരക്കിൽ കുറവ് വരുത്താനുള്ള തിരുമാനത്തിനെതിരെ പ്രതിഷേധത്തിന് വഴിവെച്ചേക്കുമന്നുള്ള നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ നിരക്കുകൾ പുനസ്ഥാപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏഴ് മാസം കൊണ്ട് കുറഞ്ഞത് 9,120 രൂപ! സ്വര്‍ണവിലയിലെ ഇടിവ് ഞെട്ടിപ്പിക്കുന്നത്... അടുത്തതെന്ത്?

ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ കമ്പനികൾ; ഈ സാമ്പത്തിക വർഷം സമാഹരിച്ചത് 1.89 ലക്ഷം കോടി രൂപ

ഏപ്രിൽ ഒന്ന് മുതൽ വിമാനയാത്രക്ക് ചെലവ് കൂടും; വിമാനത്താവളങ്ങളിലെ സുരക്ഷാ ഫീസ് ഉയർത്തി ഡിജിസിഎ

English summary

Central govt drops the decision to reduce interest rates on small investment schemes

Central govt drops the decision to reduce interest rates on small investment schemes
Story first published: Thursday, April 1, 2021, 9:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X