ദില്ലി; കൊവിഡുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് സൗജന്യ വിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികൾക്കുള്ള ഐജിഎസ്ടി ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. ജൂൺ 30 വരെയുള്ള ഇറക്കുമതികൾക്കാണ് ഇളവ്.
ഐജിഎസ്ടിയിൽ നിന്ന് ഇളവ് തേടി വിദേശത്തുള്ള ചാരിറ്റബിൾ ഓർഗനൈസേഷനുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവർ അഭ്യർത്ഥിച്ചതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഇളവുകൾ ഇതിനകം ഇറക്കുമതി ചെയ്തതും എന്നാൽ കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാത്തതുമായ മുഴുവൻ സാധനങ്ങൾക്കും ബാധകമാവുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളും വാക്‌സിനുകളും നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ നേരത്തെതന്നെ സർക്കാർ ഒഴിവാക്കിയിരുന്നു. റെംഡെസിവിർ ,മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ തെറാപ്പിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ക്രയോജനിക് ട്രാൻസ്പോർട്ട് ടാങ്കുകൾ, കോവിഡ് വാക്സിനുകൾ എന്നിവയ്ക്കുള്ള ഇറക്കുമതി തീരുവയാണ് ഒഴിവാക്കിയത്.വ്യക്തിഗത ഉപയോഗത്തിനായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഐജിഎസ്ടി നിരക്കും കഴിഞ്ഞ ആഴ്ച സർക്കാർ 28 ശതമാനത്തിൽ നിന്ന് കുറച്ചിരുന്നു. ജൂൺ 30 വരെ രണ്ട് മാസത്തേക്കാണ് കുറച്ചത്.
അതേസമയം രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,68,147 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, കർണാടക,കേരളം,ഉത്തർപ്രദേശ്, ഡൽഹി, തമിഴ്നാട്, പശ്ചിമബംഗാൾ,ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.78% വും.ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 34,13,642ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 17.13% ആണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications