ദില്ലി: കരകൗശല , കൈത്തറി കയറ്റുമതി കോർപ്പറേഷൻ അടച്ചുപൂട്ടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര ടെക്സ്ടൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ കരകൗശല , കൈത്തറി കയറ്റുമതി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് അടച്ചുപൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 59 സ്ഥിരം ജീവനക്കാരും 6 മാനേജ്മെന്റ് ട്രെയിനികളും നിലവിൽ കോർപ്പറേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
എല്ലാ സ്ഥിരം ജീവനക്കാർക്കും മാനേജ്മെന്റ് ട്രെയിനികൾക്കും പബ്ലിക് എന്റർപ്രൈസസ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് സന്നദ്ധ വിരമിക്കൽ പദ്ധതിയുടെ (വിആർഎസ്) ആനുകൂല്യം ലഭിക്കുന്നതിന് അവസരം നൽകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രവർത്തനം നിലച്ചതും വരുമാനമില്ലാത്തതുമായ , പീഡിത വ്യവസായമായി പ്രഖ്യാപിച്ചിട്ടുള്ള ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ശമ്പളം / വേതനം എന്നിവയ്ക്കുള്ള ആവർത്തന ചെലവ് കുറയ്ക്കുന്നതിനും ഇത് വഴിയൊരുക്കും.

കോർപ്പറേഷൻ 2015-16 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി നഷ്ടം നേരിടുന്നുണ്ട്, മാത്രമല്ല അതിന്റെ പ്രവർത്തന ചെലവുകൾക്ക് മതിയായ വരുമാനം നേടുന്നില്ല. അതിന്റെ പുനരുജ്ജീവനത്തിന് കാര്യമായ സാധ്യതയില്ലാത്തത് മൂലം , കമ്പനി അടച്ചുപൂട്ടേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ ഈ നീക്കം സംസ്ഥാന കരകൗശല മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളുടെ വാദം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications