സെന്‍ട്രല്‍ റെയില്‍സൈഡ് വെയര്‍ഹൗസ് കമ്പനിയെ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനുമായി ലയിപ്പിക്കും

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; സർക്കാർ ഉടമസ്ഥതയിലുള്ള സെൻട്രൽ റെയിൽസൈഡ് വെയർഹൗസ് കമ്പനി ലിമിറ്റഡിനെ (സിആർഡബ്ല്യുസി) ഹോൾഡിംഗ് എന്റർപ്രൈസ് സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനുമായി (സിഡബ്ല്യുസി) ലയിപ്പിക്കാൻ തിരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. 'മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്' നടപ്പിലാക്കുക, ബിസിനസ്സ് എളുപ്പത്തിൽ പ്രോത്സാഹിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യമേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയൂടെ നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

 
സെന്‍ട്രല്‍ റെയില്‍സൈഡ് വെയര്‍ഹൗസ് കമ്പനിയെ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനുമായി ലയിപ്പിക്കും

സെന്‍ട്രല്‍ റെയില്‍സൈഡ് വെയര്‍ഹൗസ് കമ്പനി ലിമിറ്റഡി (സി.ആര്‍.ഡബ്ല്യൂ.സി)ന്റെ എല്ലാ ആസ്തികളും ബാദ്ധ്യതകളും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അതിന്റെ മാതൃകമ്പനിയായ (ഹോള്‍ഡിംഗ് എന്റര്‍പ്രൈസസ്) 'കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനുമായി' (സി.ഡബ്ല്യൂ.സി) ലയിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിനാണ് അംഗീകാരം നൽകിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

 

രണ്ടു കമ്പനികളുടെയും സമാനസ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ (അതായത്, വെയര്‍ഹൗസിംഗ്, കൈകാര്യം ചെയ്യല്‍, ഗതാഗതം) ഈ ലയനം ഏകീകരിക്കുകയും ഒരു ഭരണസംവിധാനത്തിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, കാര്യശേഷി പ്രോത്സാഹനം, പരമാവധി ശേഷിയുടെ വിനിയോഗം, സുതാര്യത, ഉത്തരവാദിത്വം, സാമ്പത്തിക മിച്ചം ഉറപ്പാക്കല്‍, പുതിയ വെയര്‍ഹൗസിംഗ് കാര്യശേഷിക്ക് റെയില്‍വേസൈഡിംഗിന് ഊന്നല്‍ നല്‍കല്‍ എന്നിവയെല്ലാം ഒരു ഒറ്റ ഭരണസംവിധാനത്തിലൂടെ ഏകീകരിക്കുകയും ചെയ്യും.കോര്‍പ്പറേറ്റ് ഓഫീസ് വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് ഭരണച്ചെലവ് എന്നിവയിലൂടെ റെയില്‍സൈഡ് വെയര്‍ഹൗസ് കോംപ്ലക്‌സുകളുടെ (ആര്‍.ഡബ്ല്യു.സി) പരിപാലന ചെലവില്‍ അഞ്ചുകോടി രൂപയുടെ ലാഭമുണ്ടാകുമെന്ന് കണക്കാക്കപെടുന്നു.

ചരക്ക് ഷെഡ് കേന്ദ്രങ്ങള്‍ക്ക് സമീപം കുറഞ്ഞത് 50 റെയില്‍സൈഡ് വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നതിന് ലയനം സഹായിക്കും. ഇത് വിദഗ്ധ തൊഴിലാളികള്‍ക്ക് 36,500 ന് തുല്യമായ തൊഴില്‍ദിനങ്ങളും അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് 9,12,500 ന് തുല്യമായ തൊഴില്‍ദിനങ്ങളും സൃഷ്ടിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാതക്കി.

കാര്‍ഷിക ഉല്‍പ്പന്നങ്ങളും കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനം ചെയ്യുന്ന മറ്റ് ചില ചരക്കുകളും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളും സംഭരിച്ച് സൂക്ഷിക്കുന്നതിനും അവയുടെ വെയര്‍ഹൗസിംഗും നിയന്ത്രണവും ഉദ്ദേശിച്ചുകൊണ്ട്1957 ല്‍ രൂപീകരിച്ച മിനിരത്‌ന വിഭാഗം-1ല്‍പ്പെട്ട കേന്ദ്ര പൊതുമേഖല (സി.പി.എസ്.ഇ)കമ്പനിയാണ് സി.ഡബ്ല്യു.സി.
100 കോടി രൂപയുടെ അംഗീകൃത മൂലധനവും 68.02 കോടിയുടെ ലഭ്യമാക്കിയ മൂലധനവു (പെയ്ഡ് അപ്പ് ക്യാപിറ്റല്‍.) മുള്ള ലാഭത്തില്‍പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് സി.ഡബ്ല്യൂ.സി.

റെയില്‍വേയില്‍ നിന്ന് പാട്ടത്തിനെടുത്തതോ അല്ലാത്തതോ ആയ ഭൂമിയില്‍ റെയില്‍സൈഡില്‍ വെയര്‍ഹൗസിംഗ് സമുച്ചയങ്ങള്‍ / ടെര്‍മിനലുകള്‍ / ബഹുമാതൃകാ ലോജിസ്റ്റിക്‌സ് ഹബുകള്‍ എന്നിവ ആസൂത്രണം ചെയ്യാനും വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനുമായി 2007 ജൂലൈ 10 ന് സി.ഡബ്ല്യു.സി രൂപീകരിച്ച ഒരു പ്രത്യേക അനുബന്ധ കമ്പനി യാണ് 'സെന്‍ട്രല്‍ റെയില്‍ സൈഡ് വെയര്‍ഹൗസ് കമ്പനി ലിമിറ്റഡ്'(സി.ആര്‍.ഡബ്ല്യൂ.സി). 50 ജീവനക്കാരും 48 പുറംകരാര്‍ നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥരുള്ള ഒരു ചെറിയ സ്ഥാപനമാണ് സി.ആര്‍.ഡബ്ല്യു.സി. നിലവില്‍ രാജ്യത്തുടനീളം 20 റെയില്‍സൈഡ് വെയര്‍ഹൗസുകള്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2020 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം മൂല്യം (പെയ്ഡ് അപ്പ് ക്യാപിറ്റലും ഫ്രീ റിസര്‍വ്‌സും ചേര്‍ത്ത്) 137.94 കോടി രൂപയാണ്.

Read more about: business
English summary

Central Railside Warehouse Company to be merged with Warehousing Corporation

Central Railside Warehouse Company to be merged with Warehousing Corporation
Story first published: Wednesday, June 23, 2021, 18:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X