സ്തംഭനാവസ്ഥയിൽ തുടരുന്ന റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ തയ്യാറെടുത്ത് കേന്ദ്രം . ഇതിനായി പ്രത്യേക പാക്കേജ് അനുവദിച്ച് കഴിഞ്ഞു, 25000 കോടിയുടെതാണ് പാക്കേജ് . കേന്ദ്ര മന്ത്രിസഭ യോഗം പാക്കേജിന് അനുമതി നൽകി കഴിഞ്ഞു. ഇത്തരത്തിൽ 25000 കോടിരൂപയുടെ ബദൽ നിക്ഷേപ ഫണ്ട് കേന്ദ്രം രൂപീകരിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ 10000 കോടി കേന്ദ്ര സർക്കാർ നൽകും ,അതേ സമയം ബാക്കി തുക എൽഐസി എസ്ബിഐ വഴി സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ പാക്കേജിലൂടെ ലക്ഷ്യമിടുന്നതെന്ത്?
പുതിയ നീക്കത്തിലൂടെ 1600 പാർപ്പിട പദ്ധതികൾക്ക് പ്രയോജനമാകും, കൂടാതെ പാക്കേജ് നടപ്പാക്കുന്നതിന് പ്രത്യേക വിൻഡോ നടപ്പാക്കും, ഇത്തരത്തിൽ ഏകദേശം 4.58 ലക്ഷം വീടിുകളുടെ പണിപൂർത്തീകരിക്കാനാകും. കൂടാതെ പദ്ധതിയുടെ 10000 കോടി കേന്ദ്ര സർക്കാർ നൽകും ,അതേ സമയം ബാക്കി തുക എൽഐസി എസ്ബിഐ വഴി നേടിയെടുക്കും. ഇത്തരത്തിൽ റിയൽ എസ്റ്റേറ്റ് പദ്ധതികൾ നടത്തുന്നവർക്ക് വായ്പ നടപ്പിലാക്കാൻ മാത്രമായി പ്രത്യേകമൊരു വിൻഡോയും അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെ പ്രതിസന്ധി നേരിടുന്നത് ഇടത്തരക്കാർക്കായുള്ള ഭവന നിർമ്മാണ രംഗമായതിനാൽ ഫണ്ട് കാര്യമായി അനുവദിക്കുക ഇത്തരം മേഖലയിലേക്കാണെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ ഇതേ സമയം കാര്യമായ ഫണ്ടിങ് നടപ്പിലായാൽ അത് സിമന്റ് , ഉരുക്ക് തുടങ്ങിയ മേഖലയ്ക്കും ഗുണകരമായി തീരുമെന്നാണ് നിഗമനം. പെൻഷൻ ഫണ്ട് പോലുള്ളവ ചേരുന്നതോടെ വിപുലമായ സാധ്യതകൾ ഉണ്ടാകുമെന്നാണ് നിഗമനം. ബാങ്കുകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപനം നടത്തിയിട്ടുള്ള പ്രോജക്ടുകൾക്കും ഈ ഫണ്ട് ഉപയോഗിക്കാനുള്ള അവസരമുണ്ടാകുമെന്ന് നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. ഘട്ടം ഘട്ടമായി ഓരോ പദ്ധതിക്കും പണം അനുവദിക്കും. എൻസിഎൽടി എത്തിയ പദ്ധതികൾക്കും പണം സഹായമായി നൽകുമെന്നും മന്ത്രി പറഞ്ഞു. ചെലവ് താരതമ്യേന കുറഞ്ഞതും ഇടത്തരവുമായ പാർപ്പിട പദ്ധതികൾക്കാണിത് മൂലം ഏറെ നേട്ടം കൈവരിക്കാനാകുകയെന്ന പ്രത്യേകതയും ഉണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
