റെയിൽവേ എഞ്ചിനീയറിങ് കമ്പനിയിലെ ഓഹരികൾ വിൽക്കുന്നു;15 ശതമാനം ഓഹരി വിൽക്കാൻ കേന്ദ്രം

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; റെയിൽ‌വേ എഞ്ചിനീയറിംഗ് കമ്പനിയായ ഇർ‌കോൺ ഇന്റർനാഷണൽ ലിമിറ്റഡിന്റെ (IRCON International Ltd) ഓഹരി വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ.
15 ശതമാനം വരെ ഓഹരികൾ വിൽക്കാനാണ് കേന്ദ്രസർക്കാർ നീക്കം. നിലവിൽ 89.18 ശതമാനം ഓഹരികളാണ് സർക്കാരിനുള്ളത്.

 
റെയിൽവേ എഞ്ചിനീയറിങ് കമ്പനിയിലെ ഓഹരികൾ വിൽക്കുന്നു;15 ശതമാനം ഓഹരി വിൽക്കാൻ കേന്ദ്രം

വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഡിസംബർ മാസത്തോടെ ഞങ്ങൾ 10-15 ശതമാനം വരെ ഓഹരികൾ വിൽക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. റെയിൽ‌വേ എഞ്ചിനീയറിംഗ് സ്ഥാപനം 2018 ലാണ് ലിസ്റ്റ്ചെയ്തത്. അന്ന് ഐപിഒയിലൂടെ 467 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്തപ്പോൾ 77.95 രൂപയായിരു്നു കമ്പനിയുടെ ഒരു ഓഹരി വില. നിലവിലെ വിപണി വിലയിൽ 15 ശതമാനം ഓഹരി വിറ്റുകൊണ്ട് സർക്കാരിന് 540 കോടി സമാഹരിക്കാം.

 

നടപ്പ് സാമ്പത്തിക വർഷത്തിൽ ഓഹരി വിറ്റഴിക്കലിലൂടെ 2.10 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസ് (സിപിഎസ്ഇ) ഓഹരി വിൽപ്പനയിൽ നിന്ന് 1.20 ലക്ഷം കോടി രൂപയും ധനകാര്യ സ്ഥാപനങ്ങളിലെ സർക്കാർ ഓഹരി വിൽപ്പനയിൽ നിന്ന് 90,000 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.ഈ സാമ്പത്തിക വർഷം ഇതുവരെ സി‌പി‌എസ്‌ഇകളിലെ ഓഹരികൾ വിറ്റ് 6,138 കോടി രൂപയാണ് കേന്ദ്രസർക്കാർ സമാഹരിച്ചത്.കാറ്ററിംഗ്, ടൂറിസം കോർപ്പറേഷൻ ലിമിറ്റഡിലേയും റെയിൽ വികാസ് നിഗം ലിമിറ്റഡിലേയും ഓഹരി വിൽക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

 സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു; ബാങ്ക്, മെറ്റൽ ഓഹരികൾക്ക് മുന്നേറ്റം സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു; ബാങ്ക്, മെറ്റൽ ഓഹരികൾക്ക് മുന്നേറ്റം

വൈറ്റ് ഹൗസിലെ പണി ഇനിയില്ല; ട്രംപ് എന്ത് ചെയ്യും... ബിസിനസ് നഷ്ടം നികത്താന്‍ പാടുപെടുംവൈറ്റ് ഹൗസിലെ പണി ഇനിയില്ല; ട്രംപ് എന്ത് ചെയ്യും... ബിസിനസ് നഷ്ടം നികത്താന്‍ പാടുപെടും

തനിഷ്ക് ജ്വല്ലറി വീണ്ടും വിവാദത്തിൽ; ജ്വല്ലറിക്കെതിരെ ട്വിറ്ററിൽ കടുത്ത പ്രതിഷേധംതനിഷ്ക് ജ്വല്ലറി വീണ്ടും വിവാദത്തിൽ; ജ്വല്ലറിക്കെതിരെ ട്വിറ്ററിൽ കടുത്ത പ്രതിഷേധം

Read more about: share ഓഹരി
English summary

centre planning to Sell Out 15 percentage of Railway Engineering Company | റെയിൽവേ എഞ്ചിനീയറിങ് കമ്പനിയിലെ ഓഹരികൾ വിൽക്കുന്നു;15 ശതമാനം ഓഹരി വിൽക്കാൻ കേന്ദ്രം

centre planning to Sell Out 15 percentage of Railway Engineering Company
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X