ഹെബ്ബാളിനെയും സര്ജാപൂരിനെയും ബന്ധിപ്പിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്ന നമ്മ മെട്രോ റെഡ് ലൈന്‍ ഡബിള്‍ ഡെക്കര്‍ പദ്ധതിയില്‍ കേന്ദ്രം ആശങ്കകളുന്നയിച്ചു. മെട്രോയുടെ ഉദ്ദേശ്യലക്ഷങ്ങളെ തമസ്ക്കരിക്കുന്നതാണ് പദ്ധതിയെന്നും അതിനാല്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) വീണ്ടും സമര്‍പ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടതായാണ് വിവരം.

കര്‍ണ്ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) രണ്ടാം തവണയും മന്ത്രാലയം മടക്കി. പദ്ധതി പുന: പരിശോധിയ്ക്കാന്‍ നേരത്തേയും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ബഹുജന ഗതാഗത സംവിധാനത്തിന്റെ അടിസ്ഥാന ലക്ഷ്യത്തെ ഡിസൈന്‍ ദുര്‍ബലപ്പെടുത്തുന്നതായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ആരോപിക്കുന്നു.
ഡബിള്‍-ഡെക്കര്‍ ഡിസൈന്‍
പദ്ധതിയുടെ രൂപകല്പന പൊതു ഗതാഗത ലക്ഷ്യങ്ങളെ മറികടക്കുന്നതാണ്. തിരഞ്ഞെടുത്ത ജംഗ്ഷനുകളില്‍ ഡബിള്‍ ഡെക്കര്‍ ഘടന അനുവദിക്കാമെങ്കിലും മുഴുവന്‍ ഇടനാഴിയിലേയ്ക്കും നീട്ടുന്നത്് സ്വകാര്യ വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും മെട്രോ ട്രെയ്്നുകളെ ഉപയോഗ ശൂന്യമാക്കുകയും ചെയ്യും. കൂടാതെ മലിനീകരണ നിയന്ത്രണം, തിരക്ക് കുറയ്ക്കല്‍, തുടങ്ങിയ ബഹുജന ഗതാഗത ലക്ഷ്യങ്ങളെ ഈ ഡിസൈന്‍ കാറ്റില്‍ പറത്തും.
തറനിരപ്പില്‍ ഒരു റോഡ്, അതിനു മുകളില്‍ ഒരു ഫ്ലൈഓവര്‍, ഫ്ലൈഓവറിന് മുകളില്‍ മെട്രോ ലൈന്‍ എന്നിവ ഒരേ ഇടനാഴിയില്‍ നിര്‍മ്മിക്കുക എന്നതാണഅ ഡബിള്‍-ഡെക്കര്‍ ഡിസൈന്‍ കൊണ്ടുദ്ദേശിക്കുന്നത്.
മൂന്നാം ഘട്ട പദ്ധതി അവലോകനം
നിര്‍ദ്ദിഷ്ട റെഡ് ലൈന്‍ ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ (ബിഎംആര്‍സിഎല്‍) ഫേസ് 3എ പദ്ധതിയുടെ ഭാഗമാണ്. 2024 ഡിസംബറിലാണ് സംസ്ഥാന മന്ത്രിസഭ 28,405 കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്. കിലോമീറ്ററിന് 776.3 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ അന്നും കേന്ദ്രസര്‍ക്കാര്‍ തടസ്സവാദങ്ങളുന്നയിച്ചു. ചെലവ് കൂടുതലായതാണ് കാരണം.
തുടര്‍ന്ന് ഫ്രഞ്ച് മള്‍ട്ടിനാഷണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം സിസ്ട്രയെ ചെലവ് കുറയ്ക്കുന്നത് പഠിക്കാന്‍ നിയോഗിക്കുകയും ഭൂഗര്‍ഭ സ്റ്റേഷനുകളുടെ നീളം 210 മീറ്ററില്‍ നിന്ന് 170 മീറ്ററായി ചുരുക്കാനുള്ള കമ്പനി ശുപാര്‍ശ അംഗീകരിച്ച സംസ്ഥാന സര്‍ക്കാര്‍, സമര്‍പ്പിച്ച പുതുക്കിയ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത്. ആ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേന്ദ്രം തള്ളിയത്. 2920 കോടി രൂപ ചെലവ് കുറച്ചതിന് ശേഷമുള്ള റിപ്പോര്‍ട്ടാണിത്.
കേന്ദ്രം എതിര്‍പ്പുകളുയര്‍ത്തിയ പശ്ചാത്തലത്തില്‍ 2031 ഓടെ പൂര്‍ത്തിയാകേണ്ട പദ്ധതി വൈകാന്‍ സാധ്യതയേറി. ഇത് വീണ്ടും ചെലവ് വര്‍ദ്ധിക്കുന്നതിന് കാരണമാകും. ജിയോ ടെക്നിക്കല്‍ സര്‍വേ നടത്താന്‍ ബിഎംആര്‍സിഎല്‍ ഇതിനോടകം 6.86 കോടിരൂപയുടെ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
