പുതുവർഷത്തിൽ പിപിഎഫ് ഉൾപ്പെടെയുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റങ്ങളുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ( പിപിഎഫ്) സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ), നാഷണൽ സേവിംഗ്സ് സർ‌ട്ടിഫിക്കറ്റുകൾ‌ (എൻ‌എസ്‌സി) തുടങ്ങി രാജ്യത്തെ നിരവധി ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളിൽ മാറ്റങ്ങളില്ല. സാധാരണയായി സർക്കാർ സെക്യൂരിറ്റികളുടെ വരുമാനത്തെ ആശ്രയിച്ച് ഓരോ പാദത്തിലും ചെറുകിട സേവിംഗ്‌സ് സ്കീമുകളുടെ പലിശ നിരക്ക് പരിഷ്കരിക്കാറുണ്ട്. എന്നാൽ ഡിസംബര്‍ 31-നാണ് ധനകാര്യ വകുപ്പ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. അതിനാൽ ജനുവരി മുതൽ മാര്‍ച്ച് വരെയുള്ള പാദത്തിലും നിലവിലുള്ള നിരക്കുകളിൽ തന്നെ തുടരുന്നതായിരിക്കും.

 

എസ്ബിഐ ഉപഭോക്താക്കൾ തീർച്ചയായും അറിയണം, ഇന്ന് മുതൽ ബാങ്ക് നടപ്പിലാക്കിയ പുതിയ മാറ്റങ്ങൾഎസ്ബിഐ ഉപഭോക്താക്കൾ തീർച്ചയായും അറിയണം, ഇന്ന് മുതൽ ബാങ്ക് നടപ്പിലാക്കിയ പുതിയ മാറ്റങ്ങൾ

പുതുവർഷത്തിൽ പിപിഎഫ് ഉൾപ്പെടെയുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റങ്ങളുണ്ടോ?

മാര്‍ച്ചില്‍ അവസാനിക്കുന്ന പാദം വരെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർ‌ട്ടിഫിക്കറ്റുകൾ‌ (എൻ‌എസ്‌സി) എന്നിവയുടെ പലിശ നിരക്ക് 7.9 ശതമാനം തന്നെയായിരിക്കും. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയുടെയും നിരക്കുകളിലും മാറ്റമുണ്ടാവില്ല. ഗേൾ ചൈൽഡ് സേവിംഗ്‌സ് സ്കീമായ സുകന്യ സമൃദ്ധി യോജനയുടെ പലിശ 8.4 ശതമാനവും അഞ്ച് വർഷത്തേക്കുള്ള സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് 8.6 ശതമാനവും പലിശ നിരക്ക് നൽകുന്നത് തുടരും. മറ്റൊരു ചെറുകിട സമ്പാദ്യ പദ്ധതിയായ കിസാൻ വികാസ് പത്ര (കെവിപി), അഞ്ചുവർഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്‌കീം (എം‌ഐ‌എസ്) എന്നിവയുടെ പലിശനിരക്ക് 7.6 ശതമാനം തന്നെയായിരിക്കും.

English summary

പുതുവർഷത്തിൽ പിപിഎഫ് ഉൾപ്പെടെയുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റങ്ങളുണ്ടോ? | Are there any changes in interest rates for small investment projects, including PPF, in the new year?

Are there any changes in interest rates for small investment projects, including PPF, in the new year?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X