യു.പി.ഐ സേവനങ്ങൾ എല്ലാ മേഖലയിലും ഇപ്പോൾ സജീവമാണ്. ചെറുകിട കച്ചവടക്കാർ ഉൾപ്പെടെ നിത്യ ജീവിതത്തിലെ എല്ലാ ആവശ്യങ്ങൾക്കും യു.പി.ഐ ഒരു സുപ്രധാന ഘടകമായി കഴിഞ്ഞു. എന്നാൽ ഇപ്പോൾ യു.പി.ഐ വഴി നടത്തുന്ന പല ട്രാൻസാക്ഷനും അഡീഷണൽ ഫീസ് ഈടാക്കുന്നുണ്ട്. ഇത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ തന്നെ ട്രാൻസാക്ഷൻ ചാർജ് ഇനിയും ഈടാക്കിയാൽ ഏകദേശം 75 ശതമാനം യുപിഐ ഉപയോക്താക്കളും ഇത് ഉപയോഗിക്കുന്നത് നിർത്തുമെന്ന് ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിൽ പറയുന്നു.
38 ശതമാനം ഉപയോക്താക്കളും തങ്ങളുടെ പേയ്‌മെൻ്റ് ഇടപാടുകളുടെ 50 ശതമാനത്തിലധികം ഡെബിറ്റ്, ക്രെഡിറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് പകരം യുപിഐ വഴി നടത്തുന്നതായി സർവേ കണ്ടെത്തി. സർവേയിൽ പങ്കെടുത്ത 22 ശതമാനം യുപിഐ ഉപയോക്താക്കൾ മാത്രമാണ് പേയ്‌മെൻ്റിന് ട്രാൻസാക്ഷൻ ഫീസ് വഹിക്കാൻ തയ്യാറുള്ളത്. എന്നാൽ 75 ശതമാനം പേരും പറഞ്ഞത് ഇത്തരം ട്രാൻസാക്ഷൻ ഫീസ് ഏർപ്പെടുത്തിയാൽ യുപിഐ ഉപയോഗിക്കുന്നത് നിർത്തുമെന്നാണ്.

ഈ പ്രശ്നത്തെ തുടർന്ന് 308 ജില്ലകളിൽ നിന്ന് 42,000 പ്രതികരണങ്ങൾ ലഭിച്ചതായി അവകാശപ്പെടുന്നു. എന്നാൽ ഓരോ ചോദ്യത്തിനും ലഭിച്ച മറുപടികളുടെ എണ്ണം വ്യത്യസ്തമാണ്. യുപിഐ ട്രാൻസാക്ഷൻ ഫീസ് സംബന്ധിച്ച ചോദ്യങ്ങൾക്ക് 15,598 പ്രതികരണങ്ങൾ ലഭിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്, 2023-24 സാമ്പത്തിക വർഷത്തിൽ ട്രാൻസാക്ഷന്റെ അളവിൽ 57 ശതമാനം വർധനയും മൂല്യത്തിൽ 44 ശതമാനം വർധനയും രേഖപ്പെടുത്തിയെന്ന് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പറഞ്ഞു.
2022-23 ലെ 84 ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ ഇതാദ്യമായിട്ടാണ് യുപിഐ ഇടപാടുകൾ 100 ബില്യൺ കടക്കുകയും ഒരു സാമ്പത്തിക വർഷത്തിൽ 131 ബില്യണിൽ ക്ലോസ് ചെയ്യുന്നതും. മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ, ഇത് 139.1 ട്രില്യൺ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 199.89 ട്രില്യൺ രൂപയിലെത്തി. സർവേയിൽ പ്രതികരിച്ചവരിൽ 37 ശതമാനം പേരും അവരുടെ മൊത്തം പേയ്മെന്റിന്റെ 50 ശതമാനത്തിലധികവും യുപിഐ ട്രാൻസാക്ഷൻ അക്കൗണ്ടുകൾ ഷെയർ ചെയ്തതായി കണ്ടെത്തി.
10 ഉപഭോക്താക്കളിൽ 4 പേരും യു.പി.ഐ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. നേരിട്ടോ അല്ലാതെയോ ചുമത്തപ്പെടുന്ന എല്ലാ തരത്തിലുള്ള ഇടപാടുകൾക്കെതിരെ ശക്തമായ പ്രതിരോധമുണ്ട്. ലോക്കൽ സർക്കിളുകൾ ഈ സർവേയുടെ കണ്ടെത്തലുകൾ ധനകാര്യ മന്ത്രാലയവുമായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായും (ആർബിഐ) ചർച്ച ചെയ്യും, അങ്ങനെ ഏതെങ്കിലും എംഡിആർ ചാർജുകൾ അനുവദിക്കുന്നതിന് മുമ്പ് യുപിഐ ഉപയോക്താവിന്റെ പൾസ് കണക്കിലെടുക്കും. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ചാർജ് ഈടാക്കലുകൾക്കെതിരെ എല്ലാവരും ശക്തമായി എതിർക്കുകയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications