A Oneindia Venture

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

രാജ്യത്ത് ജീവിത ചെലവ് ഏറ്റവും കൂടുതലുള്ള നഗരങ്ങളിൽ നാലാം സ്ഥാനത്താണ് ബെംഗളൂരു. ഇന്ത്യയുടെ ടെക് ഹബ്ബാണെങ്കിലും ഭക്ഷണത്തിനും താമസത്തിനും യാത്ര ആവശ്യങ്ങൾക്കും ഓരോ ദിവസവും വലിയ തുക ബാക്കിവെക്കേണ്ട സാഹചര്യമാണ് മറ്റ് ദേശങ്ങളിൽ നിന്നും വന്ന് ബെംഗളൂരുവിൽ താമസിക്കുന്നവരുടെ അവസ്ഥ. കുറഞ്ഞ നിരക്കിലും ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങൾ നഗരത്തിനുള്ളിലുണ്ടെങ്കിലും ഇവിടങ്ങളിലും ഇനി ഭക്ഷണത്തിന് കൂടുതൽ തുക നൽകേണ്ട സാഹചര്യമാണ്. ശനിയാഴ്ച നിലവിൽ വന്ന പാചകവാതക വില വർധനവാണ് അതിന് കാരണം. 

 

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

 

ബെംഗളൂരുവിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഭക്ഷണ വില ഉടൻ വർദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പാചക വാതക നിരക്കിലെ വർധന ഹോസ്പിറ്റാലിറ്റി മേഖലയുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിതായി ഈ രംഗത്തുള്ളവർ പറയുന്നു. എൽപിജി വിലയിലെ വർദ്ധനവ് നഗരത്തിലുടനീളമുള്ള റെസ്റ്റോറന്റുകളിലെ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചെലവിനെ നേരിട്ട് ബാധിക്കുമെന്ന് തന്നെയാണ് ഇവർ ഉറച്ച് വിശ്വസിക്കുന്നത്. 

 

ഹോട്ടലുകളും റെസ്റ്റോറന്റുകളും വ്യാപകമായി ഉപയോഗിക്കുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഏകദേശം 115 രൂപയാണ് വർധിച്ചത്. ഗാർഹിക ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയിൽ 60 രൂപയുടെ വർധനവുമുണ്ടായി. ഇതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാത സിലിണ്ടറിന്റെ വില 813ൽ നിന്നും 913 ആയും വ്യാവസായിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില 1768ൽ നിന്നും 1883 ആയും വർധിച്ചു. 

 

ബെംഗളൂരു ബ്രുഹത് ഹോട്ടൽസ് അസോസിയേഷൻ (ബിബിഎച്ച്എ) അധികൃതർ അഭിപ്രായപ്പെടുന്നത് അനുസരിച്ച്, വാണിജ്യ എൽപിജി സിലിണ്ടറുകളുടെ മുൻകാല കിഴിവുകൾ പിൻവലിച്ചതിനാൽ റസ്റ്റോറന്റുകളിൽ ആഘാതം കൂടുതൽ കൂടുതലാണ്. കിഴിവുകൾ നീക്കം ചെയ്തതും പുതിയ വർദ്ധനവും മൂലം, സിലിണ്ടറിന്റെ വിലയിൽ ഏകദേശം 265 രൂപ വർദ്ധനവ് ഉണ്ടായതായി ഹോട്ടൽ ഉടമകൾ പറയുന്നു.

 

ഭക്ഷണം തയ്യാറാക്കുന്ന ഉത്പന്നങ്ങളുടെയും വിലവർധനവിന്റെ ഇടയ്ക്കാണ് പാചകവാതകത്തിനും വില വർദ്ധിച്ചിരിക്കുന്നതെന്ന് ഹോട്ടൽ ഉടമകൾ ചൂണ്ടികാണിക്കുന്നു. പാചക എണ്ണയുടെ വില കിലോഗ്രാമിന് ഏകദേശം 15 രൂപ മുതൽ 20 രൂപ വരെ വർദ്ധിച്ചു. കശുവണ്ടി അടക്കമുള്ളവയുടെയും വിലവർദ്ധനവും കാര്യമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചേരുവകൾക്ക് പുറമേ, വൈദ്യുതി നിരക്കുകൾ പോലുള്ള മറ്റ് ചെലവുകളെക്കുറിച്ചും റെസ്റ്റോറന്റുകൾ ആശങ്കാകുലരാണ്. ഈ അധിക ചെലവുകൾ ഹോട്ടൽ, റസ്റ്റോറന്റ് ബിസിനസുകളുടെ മൊത്തത്തിലുള്ള ബജറ്റിനെ കൂടുതൽ ബാധിച്ചേക്കാം.

 

അതേസമയം, ഉടനടി വിലയിൽ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് ഒരു വിഭാഗം ഹോട്ടൽ ഉടമകൾ പങ്കുവെക്കുന്നത്. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഹോട്ടൽ അസോസിയേഷൻ ഉടൻ ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, മെനു വിലകൾ പരിഷ്കരിക്കാനുള്ള ഏതൊരു തീരുമാനവും വ്യക്തിഗത ബിസിനസുകളെയും അവരുടെ പ്രവർത്തന ചെലവുകളെയും ആശ്രയിച്ചിരിക്കും. നിലവിലെ പ്രവണത തുടർന്നാൽ, ബെംഗളൂരുവിലെ ഭക്ഷണം കഴിക്കുന്നവർക്ക് പുറത്തുനിന്നുള്ള ഭക്ഷണത്തിന് കൂടുതൽ പണം നൽകേണ്ടി വന്നേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X