കഴിഞ്ഞ അഞ്ച് മാസമായി മുറികൾക്ക് വാടക നൽകിയില്ലെന്നാരോപിച്ച് ഹോട്ടൽ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒയോ ഹോട്ടൽസ് ആന്റ് ഹോംസ് സ്ഥാപകൻ റിതേഷ് അഗർവാളിനും മറ്റ് ആറ് പേർക്കുമെതിരെ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തു. ഓയോ റൂംസ് തന്റെ ബുക്ക് ചെയ്തിട്ടുണ്ടെന്നും പ്രതിമാസം 7 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും ഡൊംലൂരിലെ റോക്‌സൽ ഇൻ ഹോട്ടൽ ഉടമയായ ബെറ്റ്സ് ഫെർണാണ്ടസ് പരാതിയിൽ പറഞ്ഞു.
എന്നാൽ, മെയ് മുതൽ ഒയോ റൂംസ് വാടക നൽകാതിരുന്നതിനാൽ 35 ലക്ഷം രൂപ നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. റിതേഷ് അഗർവാളിനെ കൂടാതെ ഓയോ റൂംസ് സൗത്ത് മേധാവി രോഹിത് ശ്രീവാസ്തവ, ബിസിനസ് ഡെവലപ്‌മെന്റ് മേധാവികളായ മാധവേന്ദ്ര കുമാർ, ഗൗരബ് ദേ, ഓയോ റൂംസ് ഫിനാൻഷ്യൽ ഓഫീസർ പ്രതീക് അഗർവാൾ, മഞ്ജീത് സിംഗ്, മ്രിമോണി ചക്രബർത്തി എന്നിവർക്കെതിരെയും പോലീസ് കേസെടുത്തു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തെറ്റായതും അപകീർത്തിപ്പെടുത്തുന്നതുമായ പരാതി നൽകിയതിന് ഓയോ ഹോട്ടൽ ഉടമയ്ക്കെതിരെയും പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഹോട്ടൽ ഉടമയ്‌ക്കെതിരെ ഉചിതമായ ക്രിമിനൽ നിയമ നടപടികൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. എല്ലായ്‌പ്പോഴും നിയമങ്ങൾ പാലിക്കുകയും ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്ത് പ്രവർത്തിക്കുകയും ചെയ്യാൻ ശ്രദ്ധിക്കാറുണ്ടെന്ന് ഓയോ അധികൃതർ വ്യക്തമാക്കി.
സെപ്റ്റംബറിൽ ഓയോയ്ക്ക് എതിരെ ഇത്തരത്തിലൊരു എഫ്‌ഐആർ തെറ്റായി ഫയൽ ചെയ്തിരുന്നു. അതിനാൽ, നീതിന്യായ വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസം ഉണ്ടെന്നും ഓയോ അധികതർ പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
