ഗൂഡല്ലൂര്‍: ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ എന്നീ ഡിജിറ്റര്‍ പ്ലാറ്റ്ഫോമുകളിലൂടെ പണം കൈമാറുമ്പോള്‍ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. സ്ഥാപനത്തിന്റെയോ ഉപഭോക്താവിന്റെയോ സ്കാനറില്‍ മറ്റൊരു അക്കൗണ്ടിലെ സ്കാനര്‍ തിരിച്ചറിയാത്ത വിധത്തില്‍ ഒട്ടിച്ചുവച്ച് തട്ടിപ്പ് നടത്തുന്ന സംഘം വിലസുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഗൂഡല്ലൂര്‍ നഗരത്തില്‍ ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയത്.

ഡിജിറ്റര്‍ പേയ്മെന്റ് വര്‍ദ്ധിച്ചതോടെ എല്ലാ സ്ഥാപനങ്ങളും ഇപ്പോള്‍ ഇടപാടുകള്‍ക്കായി ഇത്തരം സംവിധാനങ്ങളാണ് ആശ്രയിക്കുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് വലിയ സൗകര്യമാണ്. ഇത് ചൂഷണം ചെയ്താണ് തട്ടിപ്പ് സംഘം വിലസുന്നത്. ഹൈടെക്ക് രീതിയില്‍ തട്ടിപ്പ് കണ്ടെത്തിയതോടെ പൊലീസ് എല്ലാവരുോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.
ഇത്തരം സംവിധാനങ്ങളെ ചൂഷണം ചെയ്ത് നേരത്തെയും പല തട്ടിപ്പുകളും പുറത്തുവന്നിരുന്നു. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടവരുടെ മൊബൈലിലേക്ക് ഒടിപി നമ്പര്‍ ആവശ്യപ്പെട്ടും ഓണ്‍ലൈന്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചുമുള്ള തട്ടിപ്പുകളാണ് നേരത്തെ നടന്നത്. എന്നാല്‍ ഇപ്പോള്‍ സ്കാന്‍ ചെയ്തുള്ള കൈമാറ്റവും ഭയപ്പെടേണ്ടിയിരിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
