മിട്ടു മുയലിന് തന്‍റെ വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതിന് സമാനമാണ് ഓഹരി വിപണിയിലെ നിക്ഷേപവും. തുടക്കം മുതൽ വലിയ ശ്രദ്ധയും ശരിയായ വഴിയും തിരഞ്ഞെടുത്തില്ലെങ്കിൽ ഒരിക്കലും ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കില്ല. വഴി തെറ്റിയെന്ന് തിരിച്ചറിഞ്ഞാൽ വീണ്ടും ഒന്നിൽ നിന്നും തുടങ്ങേണ്ടി വരും. എന്നാൽ തുടക്കത്തിലേ ശ്രദ്ധപുലർത്തുന്നവർക്ക് ഓഹരി വിപണി അത്ര കഠിന പാതയല്ല. വലിയ കയറ്റങ്ങളും ചെറിയ ഇറക്കങ്ങളുമായി പതിയെ ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കും.
ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് അഥവാ ഐപിഒ നിക്ഷേപത്തിലൂടെ വരുമാനമുണ്ടാക്കാനുള്ള ഒരു മാർഗമാണ്.

ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (ഐപിഒ)
പൊതു നിക്ഷേപകരിൽ നിന്ന് ഇക്വിറ്റി മൂലധനം സ്വരൂപിക്കുന്നതിനായി സ്വകാര്യ കമ്പനികൾ അവരുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കുന്ന പ്രക്രിയയെയാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (ഐപിഒ) സൂചിപ്പിക്കുന്നത്. ഐപിഒ എന്ന പ്രക്രിയ ഒരു സ്വകാര്യ കമ്പനിയെ ഒരു പൊതു കമ്പനിയാക്കി മാറ്റുന്നു. ഐപിഒ മികച്ച അവസരമാണെങ്കിലും അപകട സാധ്യകളും ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടു തന്നെ കൃത്യമായ ധാരണ ആവശ്യമാണ്.
അടുത്ത ആഴ്ച ഐപിഒ വിപണിയിലേക്കെത്തുന്ന ഒവൈസ് മെറ്റൽ ആൻഡ് മിനറൽ കമ്പനിയുടെ ഐപിഒ വിശദാംശങ്ങളറിയാം.
ഒവൈസ് മെറ്റൽ ആൻഡ് മിനറൽ പ്രോസസിംഗ് ലിമിറ്റഡ്
2022 ൽ സ്ഥാപിതമായ കമ്പനിയാണ് ഒവൈസ് മെറ്റൽ ആൻഡ് മിനറൽ പ്രോസസിംഗ് ലിമിറ്റഡ്. ലോഹങ്ങളുടെയും ധാതുക്കളുടെയും ഉത്പാദനത്തിലും സംസ്കരണത്തിലും ഏർപ്പെട്ടിരിക്കുന്നു. മധ്യപ്രദേശിലെ മേഘ്നഗറിലാണ് കമ്പനിയുടെ നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
കമ്പനിയുടെ ഐപിഒ 2024 ഫെബ്രുവരി 26-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 2024 ഫെബ്രുവരി 28-ന് അവസാനിക്കുകയും ചെയ്യും.
ഒരു ഷെയറിന് 87 രൂപ വരെ
10 മുഖവിലയുള്ള ഒരു ഷെയറിന് 83 രൂപ മുതൽ 87 വരെയാണ് കമ്പനി പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത് . നിക്ഷേപകർക്ക് കുറഞ്ഞത് 1600 ഷെയറുകളും അതിന്‍റെ ഗുണിതങ്ങളും വാങ്ങാം. ഒരു ആപ്ലിക്കേഷന്‍റെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 1600 ഷെയറുകളാണ്. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 139,200 രൂപ ആണ്.
ഐപിഒ 42.69 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ് . ഇഷ്യൂ പൂർണ്ണമായും 49.07 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യൂ ആണ്.
ഐപിഒയുടെ 50 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) വിഭാഗത്തിന് നീക്കി വച്ചിരിക്കുന്നു. 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായും നീക്കിവച്ചിരിക്കുന്നു. 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സിനുമാണ്.
വരുമാനം ഉപകരണങ്ങൾ വാങ്ങാൻ
ഉൽപ്പാദനം, പ്രവർത്തന മൂലധന ആവശ്യകതകൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവ സുഗമമാക്കുന്നതിന് ഉപകരണങ്ങൾ വാങ്ങുന്നതിനായി പുതിയ ഇഷ്യു വരുമാനം ഉപയോഗിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ
സയ്യിദ് ഒവൈസ് അലി, സയ്യദ് അക്തർ അലി, സയ്യിദ് മുർത്തുസ അലി എന്നിവരാണ് കമ്പനി പ്രൊമോട്ടർമാർ. ഗ്രെടെക്‌സ് കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡാണ് ഒവൈസ് മെറ്റൽ ആൻഡ് മിനറൽ പ്രോസസ്സിംഗ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ, ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്‍റെ രജിസ്ട്രാർ. ഐപിഒയുടെ മാർക്കറ്റ് മേക്കർ ഗ്രെടെക്‌സ് ഷെയർ ബ്രോക്കിംഗ് ആണ്. അലോട്ട്‌മെന്‍റ് 2024 ഫെബ്രുവരി 29 വ്യാഴാഴ്ച അന്തിമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപേക്ഷ എങ്ങനെ..?
പ്രായപൂർത്തിയായ, നിയമപരമായ കരാറിൽ ഏർപ്പെടാൻ കഴിവുള്ള ഏതൊരു വ്യക്തിക്കും ഒരു കമ്പനിയുടെ ഐപിഒയിൽ അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയും. എന്നിരുന്നാലും, ഒരു നിക്ഷേപകൻ പാലക്കേണ്ട അനിവാര്യമായ മറ്റ് ചില മാനദണ്ഡങ്ങളുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങൾ ഇവയാണ്-
1. ഐപിഒയിൽ ഓഹരി വാങ്ങാൻ താൽപ്പര്യമുള്ള നിക്ഷേപകന് രാജ്യത്തെ ആദായനികുതി വകുപ്പ് നൽകുന്ന പാൻ കാർഡ് ഉണ്ടായിരിക്കണം .
2. ഒരാൾക്ക് സാധുവായ ഒരു ഡീമാറ്റ് അക്കൗണ്ടും ഉണ്ടായിരിക്കണം.
3. ഒരു ട്രേഡിംഗ് അക്കൗണ്ട് ആവശ്യമില്ല, ഒരു ഡീമാറ്റ് അക്കൗണ്ട് ഉദ്ദേശ്യം നിറവേറ്റുന്നു. എന്നിരുന്നാലും, ഒരു നിക്ഷേപകൻ ലിസ്റ്റിംഗുകളിൽ ഓഹരികൾ വിൽക്കുകയാണെങ്കിൽ, അയാൾക്ക് ഒരു ട്രേഡിംഗ് അക്കൗണ്ട് ആവശ്യമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications