കൂടുതൽ പേരും വിരമിക്കലിന് ശേഷവും നല്ലൊരു വരുമാനം ആഗ്രഹിക്കുന്നവരാണ്. അങ്ങനെയുള്ളവർക്ക് നിക്ഷേപിക്കാവുന്ന, അപകടസാധ്യതയില്ലാത്തതും ഒരു നിശ്ചിത കാലയളവിൽ ഉറപ്പുള്ള വരുമാനം വാഗ്ദാനം നൽകുന്നതുമായ ഒരു ജനപ്രിയ നിക്ഷേപ പദ്ധതിയാണ് സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി). പദ്ധതിയനുസരിച്ച്, നിക്ഷേപ കാലയളവിനെയും നിക്ഷേപിച്ച തുകയെയും ആശ്രയിച്ചാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്.
ചെറുകിട ധനകാര്യ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്റെ കാലാവധിയെ അടിസ്ഥാനമാക്കി വ്യത്യസ്ത പലിശ നിരക്കുകൾ വാഗ്ദാനം നൽകുന്നു. അതുകൊണ്ട് തന്നെ ഹ്രസ്വകാല പദ്ധതികൾക്കും ദീർഘകാല പദ്ധതികൾക്കും വ്യത്യസ്ത നിരക്കുകൾ ഉണ്ടാകുന്നു. ഒരു പദ്ധതി തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന പലിശ നൽകുന്ന ഒരു കാലാവധി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. ചെറുകിട ധനകാര്യ ബാങ്കുകൾ ഇടയ്ക്കിടെ പ്രത്യേക പദ്ധതികൾ അവതരിപ്പിക്കുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം നൽകുന്ന ചില ചെറുകിട ബാങ്കുകളെ നമുക്ക് നോക്കാം.

546 മുതൽ 1111 ദിവസം വരെ കാലയളവിൽ 9 ശതമാനം പലിശ വാഗ്ദാനം നൽകുന്ന ഒരു പദ്ധതിയാണ് നോർത്ത് ഈസ്റ്റ് സ്മാൾ ഫിനാൻസ് ബാങ്ക് അവതരിപ്പിക്കുന്നത്. ഉത്കർശ് ബാങ്ക് 2 മുതൽ 3 വർഷത്തെ കാലയളവിൽ 8.75 ശതമാനം പലിശ വാഗ്ദാനം നൽകുന്നു. ജന സ്മാൾ ഫിനാൻസ് ബാങ്ക് 8.25 ശതമാനം പലിശയിൽ 365 ദിവസത്തേക്കും യൂണിറ്റി ബാങ്ക് 9 ശതമാനം പലിശ നിരക്കിൽ 1001 ദിവസത്തേക്കും പദ്ധതികൾ പരിചയപ്പെടുത്തുന്നുണ്ട്. 12 മാസത്തെ കാലയളവിൽ 8.45 ശതമാനം നിരക്കിൽ ഉജ്ജിവൻ ബാങ്ക് പലിശ വാഗ്ദാനം ചെയ്യുമ്പോൾ എ യു ബാങ്ക് 18 മാസത്തേക്ക് 8 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 8.5 ശതമാനം പലിശയിൽ ഇക്വിറ്റാസ് ബാങ്ക് 444 ദിവസത്തേക്കും 8.25 ശതമാനം പലിശ നിരക്കിൽ ഇസാഫ് ബാങ്ക് 2 മുതൽ 3 വർഷം വരെയുള്ള കാലയളവിലും പദ്ധതികൾ വാഗ്ദാനം നൽകുന്നുണ്ട്.
ചില ചെറുകിട ധനകാര്യ ബാങ്കുകൾ നിലവിലുള്ള ഉപയോക്താക്കൾക്ക് ലോയൽറ്റി ആനുകൂല്യങ്ങൾ വാഗ്ദാനം നൽകുന്നു. അതിൽ സ്ഥിര നിക്ഷേപങ്ങളിലെ ഉയർന്ന പലിശ നിരക്കും ഉൾപ്പെടുന്നു. ചെറുകിട ധനകാര്യ ബാങ്കുകൾ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുമ്പോൾ, അവരുടെ സാമ്പത്തിക സ്ഥിരതയും വിശ്വാസ്യതയും നമ്മൾ വിലത്തിരുത്തേണ്ടതുണ്ട്. അത് കൃത്യമായ നിക്ഷേപ പദ്ധതിയും നല്ല പലിശ നിരക്കും ലഭിക്കുന്നതിലെ അപകടസാധ്യത കുറയ്ക്കുന്നു. സമ്പാദിച്ച പലിശ വീണ്ടും നിക്ഷേപിക്കുന്നതിലൂടെ കൂടുതൽ വരുമാനം നേടാനും സാധിക്കുന്നു. അങ്ങനെ നിക്ഷേപിക്കുമ്പോൾ വർധനവ് കൂടിയ എഫ്ഡികൾ തിരഞ്ഞെടുക്കുക. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വരുമാനത്തിലേക്ക് നയിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
