കഴിഞ്ഞ പതിറ്റാണ്ടില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം വന്‍ കുതിച്ചുചാട്ടത്തിന് വിധേയമായി. 2014 ല്‍ 91287 കിലോ മീറ്ററുണ്ടായിരുന്ന ദേശീയ പാതകള്‍ 2024 ല്‍ 146145 കിലോമീറ്ററായി വ്യാപിച്ചു. വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. മെട്രോ ശൃംഖലകള്‍ ദ്രുതഗതിയില്‍ വര്‍ദ്ധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബജറ്റ് നീക്കിയിരിപ്പ് ഈ കാലയളവില്‍ 500 ശതമാനം കൂടി.

ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന, കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്ക്കരി മറ്റൊരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കയാണ് ഇപ്പോള്‍.
ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേ ഈ വര്‍ഷം അവസാനത്തോടെ കമ്മീഷന് ചെയ്യുമെന്നാണിത്. ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം ഇതോടെ രണ്ട് മണിക്കൂറായി കുറയും. ദക്ഷിണേന്ത്യയിലെ രണ്ട് മഹാനഗരങ്ങള്‍ അതിവേഗം ബന്ധിപ്പിക്കപ്പെടുമ്പോള്‍ അത് രാജ്യത്തിന്റെ മൊത്തം വികസനത്തിന് മുതല്‍ക്കൂട്ടാകും.
വര്‍ഷാവസാനത്തോടെ എക്സ്പ്രസ് വേ തയ്യാറാകുമെന്ന് ബില്‍ഡ് ഇന്ത്യ ഇന്‍ഫ്രാ അവാര്‍ഡുകളുടെ മൂന്നാം പതിപ്പില്‍ സംസാരിക്കവേ ഗഡ്ക്കരി പറഞ്ഞു. ''ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള എക്സ്പ്രസ് വേ തയ്യാറാണ്. നിങ്ങള്‍ക്ക് രണ്ട് മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാം. ഈ വര്‍ഷാവസാനത്തോടെ, ചെന്നൈ-ബംഗളൂരു എക്സ്പ്രസ് വേ പ്രവര്‍ത്തനക്ഷമമാകും. അതും യാത്ര രണ്ട് മണിക്കൂറായി കുറയ്ക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു
''ഡല്‍ഹിക്കും ചെന്നൈയ്ക്കും ഇടയിലുള്ള ദൂരം ഞങ്ങള്‍ 320 കിലോമീറ്റര്‍ കുറയ്ക്കും, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് പരിസ്ഥിതി സൗഹൃദ റോഡുകളായിരിക്കും എന്നതാണ്.'' സര്‍ക്കാരിന്റെ വിശാലമായ അടിസ്ഥാന സൗകര്യ മുന്നേറ്റത്തെ എടുത്തുകാണിച്ചുകൊണ്ട് മന്ത്രി പറഞ്ഞു, തുരങ്ക നിര്‍മ്മാണത്തില്‍ ഇന്ത്യയ്ക്ക് ഗണ്യമായ സാധ്യതയുണ്ടെന്നും ഹൈഡ്രജന്‍ ഇന്ധന അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ പരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേ
260 കിലോമീറ്റര്‍ നീളമുള്ള ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേ ഇപ്പോള്‍ ഭാഗികമായി തുറന്നിരിക്കുകയാണ്. പൂര്‍ണമായും തുറന്നാല്‍ ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന നഗരങ്ങള്‍ക്കിടയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയും. കൂടാതെ, ബെംഗളൂരുവില്‍ നിന്ന് ചെന്നൈ തുറമുഖം, വ്യവസായ മേഖല, ഐടി പാര്‍ക്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള ചരക്ക് ഗതാഗതം വേഗത്തിലാകും.
എക്സ്പ്രസ് വേ ദക്ഷിണേന്ത്യന്‍ ഗതാഗത മാപ്പില്‍ വലിയ മാറ്റമുണ്ടാക്കും. യാത്ര വേഗത്തിലാകും. ചരക്ക് ഗതാഗതം സുഗമമാകും. പരിസ്ഥിതി ആഘാതം കുറയും. ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഇത് നേരിട്ട് അനുഭവേദ്യമാകും.
ഫില്ലിംഗ് സ്റ്റേഷന്
"ഫില്ലിംഗ് സ്റ്റേഷന് വളരെ പ്രധാനമാണ്. അന്താരാഷ്ട്ര കമ്പനികളുമായി കൂടുതല്‍ ഗവേഷണം, വികസനം, സഹകരണം എന്നിവ ഈ രംഗത്ത് ആവശ്യമുണ്ട്," ആസൂത്രണം ചെയ്തിരിക്കുന്ന ഹൈഡ്രജന്‍ ഇന്ധന ഫില്ലിംഗ് സ്റ്റേഷനുകളെ പരാമര്‍ശിച്ച് ഗഡ്ക്കരി പറഞ്ഞു.
തട്ടിപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. തന്ത്രപരമായ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം, പ്രത്യേകിച്ച് അയല്‍രാജ്യങ്ങളുമായുള്ള കണക്റ്റിവിറ്റി എന്നിവ അദ്ദേഹം ഊന്നിപ്പറഞ്ഞു.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
