ദില്ലി: ദേശസാത്കൃത ബാങ്ക് ആയ ഇന്ത്യന്‍ ബാങ്ക് വന്‍ മൂലധന സമാഹരണത്തിന്. നാലായിരം കോടി രൂപയാണ് ബാങ്ക് സമാഹരിക്കാന്‍ ഒരുങ്ങുന്നത്. ഓഹരി വില്പനയിലൂടെ ആണ് ഇത് സാധ്യമാക്കുക.
മൂലധന സമാഹരണത്തിന് ബാങ്കിന്റെ ഓഹരി ഉടമകള്‍ 2021 മാര്‍ച്ച് 2 ന് ചേര്‍ന്ന യോഗത്തില്‍ അനുമതി നല്‍കിയിരുന്നു. മാര്‍ച്ച് 9 ന് നടന്ന കമ്മിറ്റി ഓഫ് ഡയറക്ടേഴ്സ് മീറ്റിങ്ങില്‍ ആണ് അന്തിമ തീരുമാനത്തില്‍ എത്തിയത്.

ക്യുഐപി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്ലേസ്മെന്റ്) വഴിയാണ് മൂലധന സമാഹരണം നടത്തുന്നത്. പ്രീമിയം ഉള്‍പ്പെടെ നാലായിരം കോടി രൂപ സമാഹരിക്കാനാകും എന്നാണ് ബാങ്കിന്റെ പ്രതീക്ഷ. ക്യുഐപി വഴി ഓഹരി വില്പന നടത്തുമ്പോള്‍, ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഉള്ള ഓഹരികളില്‍ കുറവ് വരും.
നിലവില്‍ ഇന്ത്യന്‍ ബാങ്കിന്റെ 88.06 ശതമാനം ഓഹരികളും പ്രൊമോട്ടര്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ കൈവശമാണ്. 2018 ഓഗസറ്റ് മൂന്ന് മുതലുള്ള മൂന്ന് വര്‍ഷം കൊണ്ട് പൊതുഓഹരി പങ്കാളിത്തം 25 ശതമാനമായി വര്‍ദ്ധിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
1907 ല്‍ ചെന്നൈ ആസ്ഥാനമായാണ് ഇന്ത്യന്‍ ബാങ്ക് സ്ഥാപിതമായത്. അണ്ണാമലൈയും രാമസ്വാമി ചെട്ടിയാരും ആയിരുന്നു ബാങ്കിന്റെ സ്ഥാപകര്‍. 1969 ല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശസാത്കരിച്ച 14 ബാങ്കുകളില്‍ ഒന്നാണ് ഇന്ത്യന്‍ ബാങ്ക്. നിലവില്‍ പത്ത് കോടിയില്‍ പരം ഉപഭോക്താക്കളുണ്ട് ബാങ്കിന്. ഇരുപതിനായിരത്തില്‍ പരം ജീവനക്കാരും ഉണ്ട്.
ഇന്ത്യയില്‍ മൊത്തമായി 6,089 ബ്രാഞ്ചുകളും 5,022 എടിഎമ്മുകളും 1,494 ക്യാഷ് ഡെപോസിറ്റ് മെഷീനുകളും ഇന്ത്യന്‍ ബാങ്കിനുണ്ട്. 2020 ഏപ്രില്‍ 1 ന് കേന്ദ്ര മന്ത്രിസഭ തീരുമാനപ്രകാരം അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കില്‍ ലയിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഏഴാമത്തെ ബാങ്ക് ആയി മാറി ഇന്ത്യന്‍ ബാങ്ക്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
