വിക്കി കൗശലും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛാവ, 2025-ലെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റുകളിലൊന്നായി മാറുകയാണ്. റിലീസ് ചെയ്തതിനു ശേഷം ബോക്സോഫീസിൽ തുടർച്ചയായ വിജയമാണ് ചിത്രം കുറിക്കുന്നത്. ഏറെക്കുറെ സർവ്വ ആധിപത്യം എന്ന് തന്നെ പറയാം. പുഷ്പ ചിത്രത്തിന്റെ രണ്ടാം ഭാഗം മാത്രമാണ് ബോളിവുഡിൽ കഴിഞ്ഞ കുറച്ചു കാലത്തിനിടയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കിയ സിനിമ. ആ പട്ടികയിലേക്ക് ഛാവ കൂടി നടന്നു കയറുന്ന കാഴ്ചയാണ് ബോളിവുഡിൽ നിന്നും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
ഛാവയുടെ കളക്ഷൻ ഏഴാം ദിവസത്തെയും ഉയർന്ന നിലയിലാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രം ബുധനാഴ്ച 22 കോടി രൂപയുടെ കളക്ഷൻ നേടിയതോടെ, ഇന്ത്യയിലെ മൊത്തം കളക്ഷൻ 219.75 കോടി രൂപ ആയി മാറിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ശിവാജി ജയന്തി ആഘോഷത്തിന്റെ പശ്ചാത്തലത്തിലും ചിത്രത്തിന് വൻ കുതിപ്പായിരുന്നു കണ്ടത്. ദേശസ്നേഹത്തെയും, യുദ്ധത്തെയും കേന്ദ്രീകരിക്കുന്ന ചിത്രം ചരിത്രപരമായും പ്രാധാന്യമുള്ളതാണ് എന്നാണ് അവകാശപ്പെടുന്നത്.
ബോക്സോഫീസ് കുതിപ്പ്
ഇൻഡസ്ട്രി ട്രാക്കർ സാക്നില്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഛാവയുടെ മൊത്ത ഗ്രോസ് കളക്ഷൻ 198.85 കോടി രൂപ ആയി ഉയർന്നപ്പോൾ, വിദേശ കളക്ഷൻ 30 കോടി രൂപയിലേക്ക് കടന്നു. ഇതോടെ ചിത്രം ആഗോളതലത്തിൽ 228.85 കോടി രൂപ പിന്നിട്ടുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഛാവ വിക്കി കൗശലിന്റെ കരിയറിലെ ഏറ്റവും മികച്ച കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം കൂടിയായി ഇപ്പോൾ മാറുകയാണ്. 2019-ൽ പുറത്തിറങ്ങിയ 'ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്' എന്ന ചിത്രത്തിന് ശേഷം വിക്കി കൗശലിന്റെ ഏറ്റവും വലിയ ഹിറ്റായി ഛാവ മാറുമെന്നാണ് ബോളിവുഡിന്റെ പ്രതീക്ഷ.
ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഈ ചരിത്രാത്മക ഡ്രാമ, മറാഠ ചക്രവർത്തി സംഭാജി മഹാരാജിന്റെ ജീവിത കഥ പറയുന്ന വലിയ ബജറ്റ് ഉള്ള ചിത്രം കൂടിയാണ്. മഹാരാഷ്ട്രയിലെ പ്രേക്ഷകർക്ക് വലിയ താല്പര്യമുള്ള ഈ കഥ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 41.41% തീയേറ്റർ ഒക്യുപൻസിയോടെ ഇന്ത്യയൊട്ടാകെ 6677 ഷോകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
മഹാരാഷ്ട്രയാണ് ചിത്രത്തിന് വലിയ കളക്ഷൻ നൽകിയ സംസ്ഥാനം. ചാവയ്ക്ക് മധ്യപ്രദേശ് സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സിനിമയുടെ വലിയ വിജയത്തിന് തന്നെ കാരണമാകും എന്നാണ് വിലയിരുത്തലുകൾ ഉള്ളത്.

ഛാവ: വൻ ഹിറ്റിന്റെ പാതയിൽ
വരാനിരിക്കുന്ന ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷൻ നേടുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഛാവയുടെ ഈ തുടർച്ചയായ കുതിപ്പ് വിക്കി കൗശലിന്റെ ഏറ്റവും വലിയ ഹിറ്റായി മാറുമോ? എന്നും ചർച്ചകൾ നടക്കുന്നുണ്ട്. എന്തായാലും ഒരു നാഷണൽ അവാർഡിന് കൂടി വിക്കിയ്ക്ക് സാധ്യതയുള്ളത് ആയിട്ടാണ് സിനിമയുടെ മൊത്തത്തിലുള്ള അപ്ഡേഷനുകൾ ലഭിക്കുന്നത്. ഏതൊരു റോളിലേക്കും പെട്ടെന്ന് മാറാൻ കഴിയുന്ന താരമായി വിക്കി കൗശൽ വളർന്നതിന്റെ ഉദാഹരണം കൂടിയാണ് ഛാവ എന്ന സിനിമ എന്ന് നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ബോളിവുഡിൽ തന്നെ റിലീസ് ആയിട്ടുള്ള ഒരു സിനിമ വലിയ കളക്ഷൻ നേടി വിജയിക്കേണ്ടത് ഹിന്ദി സിനിമാ ലോകത്തിന് തന്നെ ആവശ്യമായ സമയത്താണ് ഛാവ അത്തരത്തിൽ ഒരു നിലയിലേക്ക് ഉയരുന്നത്. അതുകൊണ്ടുതന്നെ ബോളിവുഡിന്റെ നഷ്ടങ്ങളെല്ലാം ഛാവ നികത്തും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം വിവാദങ്ങൾക്കും ഛാവ എന്ന സിനിമ തിരികൊളുത്തിയിട്ടുണ്ട്. ചരിത്രപരമായ ഒരു തിരുത്തിയെഴുതലാണ് സിനിമ എന്ന് പലരും അഭിപ്രായപ്പെടുമ്പോഴും ചരിത്രത്തെ ചിത്രം വികലമാക്കുന്നു എന്നും ചിലർ വാദിക്കുന്നുണ്ട്. എന്തായാലും ബോളിവുഡിൽ ഏറ്റവും വലിയ ഹിറ്റായി മാറി പുഷ്പയേ മറികടക്കുമോ എന്നാണ് സിനിമ പ്രേമികൾ ആകാംക്ഷയോടെ നോക്കുന്നത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
