തൊട്ടാല്‍ പൊള്ളുന്ന വിലയുമായി 'ചിക്കന്‍'! കൂടിയത് 80 രൂപയോളം... ബീഫിനും മീനിനും തീ വില

കോഴിക്കോട്: കൊവിഡ് ദുരിതങ്ങള്‍ക്കിടെയാണ് ഇത്തവണയും പെരുന്നാള്‍ കടന്നുവരുന്നത്. എന്തായാലും ഇത്തവണത്തെ പെരുന്നാള്‍ ചിലവ് ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം പൊള്ളുമെന്ന് ഉറപ്പാണ്. അങ്ങനെയാണ് വിലക്കയറ്റം.

കോഴിയിറച്ചിയുടേയും ബീഫിന്റേയും മീനിന്റേയും വിലയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇത് പെരുന്നാളിനോട് ബന്ധപ്പെട്ട ഒരു വിലക്കയറ്റം മാത്രമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചുനാളുകളായി കോഴിയിറച്ചി വിലയില്‍ ഞെട്ടിക്കുന്ന വര്‍ദ്ധനയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരിശോധിക്കാം...

ഒരു കിലോ ചിക്കന്‍

ഒരു കിലോ ചിക്കന്‍

ഇറച്ചി മാത്രമായി വാങ്ങുകയാണെങ്കില്‍ ഒരു കിലോ ബ്രോയ്‌ലര്‍ ചിക്കന് കോഴിക്കോട് നഗരത്തില്‍ വില 230 രൂപയാണ്. കഴിഞ്ഞ മാസം ഇത് കിലോഗ്രാമിന് 150 ല്‍പരം രൂപ മാത്രമായിരുന്നു എന്ന് കൂടി ഓര്‍ക്കണം. ആഴ്ചകള്‍ കൊണ്ട് കിലോഗ്രാമിന് 80 രൂപയോളം ആണ് വര്‍ദ്ധന വന്നിരിക്കുന്നത്.

ലെഗോണും സ്പ്രിങ്ങും

ലെഗോണും സ്പ്രിങ്ങും

ബ്രോയ്‌ലര്‍ ചിക്കന്റെ കാര്യത്തില്‍ മാത്രമല്ല ഈ വിലക്കയറ്റം. ലെഗോണിനും സ്പ്രിങ് ചിക്കനും (പിടിക്കോഴി) വില കുതിച്ചുകയറിയിട്ടുണ്ട്. ലെഗോണിന്ന കിലോഗ്രാമിന് 180 രൂപയാണ് വില. സ്പ്രിങ്ങിന് 250 ന് മുകളിലാണ് ആണ് വില. വിപണിയില്‍ സ്പ്രിങ് ചിക്കന്‍ കിട്ടാനില്ലാത്ത സ്ഥിതിയും ഉണ്ട്.

ബീഫിനും കുതിപ്പ്

ബീഫിനും കുതിപ്പ്

വലിയതോതില്‍ വിലക്കയറ്റം ബാധിക്കാത്ത ഇറച്ചിയായിരുന്നു ബീഫ്. എന്നാല്‍ ഇപ്പോള്‍ ബീഫിനും വിലകുതിച്ചുകയറുകയാണ്. ഒരു കിലോ ബീഫിന് 360 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്. എല്ലോട് കൂടിയ ബീഫിന് നേരത്തെ കിലോഗ്രാമിന് 280 രൂപ ആയിരുന്നു വില എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

മത്തി മുതല്‍ ഐക്കൂറ വരെ

മത്തി മുതല്‍ ഐക്കൂറ വരെ

മീനിന്റെ കാര്യത്തിലും ആശ്വസിക്കാന്‍ ഒരുവകയും ഇല്ല. ഒരു കിലോ മത്തിയ്ക്ക് 240 മുതല്‍ 250 രൂപയാണ് വില. ഐക്കൂറ വില 1,400 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. അയിലയ്ക്ക് 340 രൂപയും ആവോലിയ്ക്ക് 700 രൂപയും ഒക്കെയാണ് വില ഈടാക്കുന്നത്. പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്ന് മാത്രം.

വില കൂടാതെ മട്ടന്‍

വില കൂടാതെ മട്ടന്‍

എന്തായാലും കഴിഞ്ഞ കുറച്ച് കാലമായി വില കാര്യമായി കൂടാത്ത ഒരു ഇറച്ചിയാണ് ആട്ടിറച്ചി. 680 രൂപ വരെയാണ് ഒരു കിലോ ആട്ടിറച്ചിയുടെ വില. എന്നാല്‍ ഇത് സാധാരണക്കാരെ സംബന്ധിച്ച് അത്ര പ്രാപ്യമായ ഒരു വില അല്ല ഇത്.

ഉണക്കമീന്‍ ആശ്വാസം

ഉണക്കമീന്‍ ആശ്വാസം

സാധാരണ ഗതിയില്‍ മഴക്കാലം ആകുമ്പോള്‍ ഉണക്കമീന്‍ വിലയില്‍ നേരിയ വര്‍ദ്ധന ഉണ്ടാകാറുണ്ട്. എന്തായാലും ഇത്തവണ ഉണക്കമീന്‍ വിലയില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടില്ല. ഉണക്ക സ്രാവ്, മുള്ളന്‍, മാന്തള്‍, തെരണ്ടി എന്നിവയ്ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്.

പെരുന്നാള്‍ മാത്രമല്ല

പെരുന്നാള്‍ മാത്രമല്ല

പെരുന്നാള്‍ പോലെയുള്ള ആഘോഷകാലങ്ങളില്‍ ഇറച്ചി/മീന്‍ വില കുതിക്കുന്നത് പതിവ് സംഭവം ആണ്. എന്നാല്‍ ഇപ്പോഴത്തെ വിലക്കയറ്റത്തിന് അത് മാത്രമല്ല കാരണം. കോഴിത്തീറ്റ വില വര്‍ദ്ധിച്ചതാണ് ബ്രോയ്‌ലര്‍ ചിക്കന്റെ വില കുതിക്കാന്‍ കാരണം എന്നാണ് പറയുന്നത്. ട്രോളിങ് നിരോധനം സ്വാഭാവികമായും മീന്‍ വിലയും ഉയര്‍ത്തിയിട്ടുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X