പോഷകങ്ങൾ ഏറെ അടഞ്ഞിയ ഭക്ഷണമാണ് കോഴി മുട്ട. ശരീരത്തിനാവശ്യമായ പ്രോട്ടീൻ നൽകുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഒരു കലോറിയിൽ കൂടുതൽ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം വിറ്റാമിൻസ്, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയും മുട്ടയിലുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യം സംരക്ഷിക്കുന്നവർ ദിവസേന മുട്ടകഴിക്കാറുണ്ട്. എന്നാൽ ഇനി കുറച്ച് കാലത്തേക്ക് ദിവസവും കഴിക്കുന്ന മുട്ടയുടെ എണ്ണം കുറക്കുന്നതാണ് നല്ലത്. കാരണം കോഴിമുട്ടയുടെ വില കുതിച്ചുയരുകയാണ്.
നിലവിലെ വില
കേരളത്ത് കോഴി മുട്ടയ്ക്ക് ഇത് വരെ ഇല്ലായിരുന്ന റെക്കോഡ് വിലയാണ്. ഒരു മുട്ടയ്ക്ക് 7.50 രൂപയാണ് നിലവിലെ വില. മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാവും. വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യത എന്നാണ് വ്യാപാരികൾ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ കോഴിമുട്ടയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരിക്കും അത്.
വില വര്‍ധനവിന്‍റെ പ്രധാന കാരണം
ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമായ നാമക്കലിൽ കോഴിമുട്ടയുടെ മൊത്തവില ഒന്നിന് 6.05 രൂപയാണ്. കേരളത്തില്‍ ആവശ്യമായ മുട്ടയുടെ സിംഹഭാഗവും വരുന്നത് ഇവിടെ നിന്നുമാണ്. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാൻ കാരണമെന്ന് പറയുന്നു. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്ത് സാധാരണയായി മുട്ട ഉത്പാദനം കുറവാണ്. അതോടൊപ്പം ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ആവശ്യകത വര്‍ധിച്ചതും വില വർദ്ധനവിന് കാരണമായി.

1,288.63 കോടി രൂപയുടെ കയറ്റുമതിയാണ് ജനുവരി-ജൂണ്‍ കാലയളവില്‍ നടന്നത്. മുന്‍ വര്‍ഷം ഇതേകാലയളവിൽ ഏകദേശം 595 കോടി രൂപയാണ് കയറ്റ് മതിയിലൂടെ ലഭിച്ചത്. യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ശക്തമായി. നവംബർ ഒന്നിന് നാമക്കലിൽ മുട്ടയുടെ വില 5.40 രൂപയായിരുന്നു. എന്നാൽ പിന്നീടുള്ള ഓരോ ദിവസവും വില ചെറിയ രീതിയിൽ ഉയർന്നു. 17-ആം തീയ്യതി വില ആറ് രൂപ കടന്നു.
മുട്ടറോസ്റ്റിന് വില കൂടി
മുട്ടവില ഉയര്‍ന്നതോടെ ഹോട്ടലുകാരും തട്ടുകട ഉടമകളും പ്രതിസന്ധിയിലായിട്ടുണ്ട്. മിക്ക തട്ടുകടകളുടെയും പ്രധാന വരുമാനം ഓംലെറ്റും ബുള്‍സ് ഐയുമാണ്. എന്നാൽ മുട്ട വില ഉയർന്നതോടെ പഴയ വിലയ്ക്ക് നൽകാൻ സാധിക്കില്ല. പക്ഷെ വില ഉയർന്നാൽ കച്ചവടം കുറയുമോ എന്ന ആശങ്കയുമുണ്ട്. അതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് തട്ടുകടക്കാർ. അതേസമയം ഹോട്ടലുകളില്‍ മുട്ടറോസ്റ്റിന് രണ്ടു മുതല്‍ നാല് രൂപ വരെ വര്‍ധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
താറാവ് മുട്ടയ്ക്കും വില കൂടുമോ..?
സംസ്ഥാനത്ത് താറാവ് മുട്ടയ്ക്ക് 13.00 മുതൽ 15.00 രൂപ വരെയാണ് വില. നാടൻ അല്ലെങ്കിൽ കുട്ടനാടൻ താറാവ് മുട്ടകൾക്ക് സാധാരണയായി ഒരേ വിലനിലവാരമാണ്. കടുത്ത ചൂട് കാരണം താറാവ് മുട്ടകളുടെ ലഭ്യത കുറയുമ്പോൾ സാധാരണ വില കൂടാറുള്ളത്. എന്നാൽ കോഴി മുട്ടയുടെ വില കൂടിയതോടെ താറാവ് മുട്ടയുടെ വിലയും കൂടുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications