ബീജിങ്: 2020 ലോക രാജ്യങ്ങള്‍ പ്രതിസന്ധിയില്‍ പകച്ച വര്‍ഷമാണ്. കൊറോണ വൈറസ് രോഗത്തിന്റെ വ്യാപനം കാരണം പ്രധാന രാജ്യങ്ങളെല്ലാം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഗതാഗത സൗകര്യങ്ങള്‍ എല്ലാം നിലച്ചു. അതുകൊണ്ടുതന്നെ എണ്ണ ഉപയോഗം കുറഞ്ഞു. എണ്ണ വില ഇടിയാനും തുടങ്ങി. ഇതെല്ലാം പുറമെയുള്ള കാര്യങ്ങള്‍... എന്നാല്‍ ചൈനയുടെ കാര്യം മറിച്ചാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന പദവിയില്‍ ചൈന തന്നെയാണ് ഇപ്പോഴും മുമ്പില്‍. ഇക്കാര്യത്തില്‍ കൊറോണയൊന്നും ചൈനയെ ബാധിച്ചില്ല. ചൈന കൂടുതലായി എണ്ണ ഇറക്കുമതി ചെയ്തിരുന്നത് റഷ്യയില്‍ നിന്നായിരുന്നു. എന്നാല്‍ 2020ല്‍ ഇതിന് മാറ്റം സംഭവിച്ചു. സൗദി അറബ്യേയില്‍ നിന്നാണ് ചൈന കഴിഞ്ഞ വര്‍ഷം കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തത് എന്ന് രേഖകള്‍ വ്യക്കമാക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. കൊറോണ വേളയില്‍ കൂടുതല്‍ എണ്ണ ഇറക്കാന്‍ ചൈന ആശ്രയിച്ചത് സൗദിയെ ആണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. 2020ല്‍ ചൈനയുടെ ഇറക്കുമതി 7.3 ശതമാനം വര്‍ധിച്ചു. പ്രതിദിനം 10.85 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.9 ശതമാനം കൂടുതലാണിത്. സൗദിയില്‍ നിന്ന് ചൈനയിലേക്ക് വന്ന എണ്ണയുടെ കണക്ക് 84.92 ദശലക്ഷം ടണ്‍ ആണ്. രണ്ടാംസ്ഥാനത്തുള്ള റഷ്യയില്‍ നിന്ന് ചൈനയിലേക്ക് വന്നതാകട്ടെ 83.57 ദശലക്ഷം ടണ്‍ എണ്ണയും.
ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും ചൈന നേരത്തെ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കെതിരെയും ഡൊണാള്‍ഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ ഇവരുടെ എണ്ണ വാങ്ങുന്നതിനും ഇടപാട് നടത്തുന്നതിനും തടസം നേരിട്ടു. ഈ വേളയില്‍ നേട്ടമുണ്ടാക്കിയ എണ്ണ രാജ്യം ഇറാഖാണ്. 2020ല്‍ ഇറാഖില്‍ നിന്ന് ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി 16 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയരുകയാണ് ചെയ്തത്. ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാഖ്. ബ്രസീല്‍ ആണ് നാലാമത്തെ രാജ്യം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
