ഇന്ത്യയിൽ സ്വർണ വില ദിനംപ്രതി വർദ്ധിച്ചു വരികയാണ്. സ്വർണത്തിന്റെ വില ഉയരുന്നതോടെ സാധാരണക്കാർക്ക് പ്രതീക്ഷകൾ മങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉൽപാദക രാജ്യമായി ചൈന മുന്നിൽ എത്തിയിരിക്കുന്നു. ഇത് ഏകദേശം 1200 മെട്രിക് ടൺ സ്വർണ ശേഖരമുണ്ട്. ഇത് അവരുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തോതിൽ ശക്തിയാർജ്ജിക്കും.
കണക്ക് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ പക്കൽ വലിയ തോതിൽ സ്വർണാഭരണ ശേഖരമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. 2023 ൽ ആഗോള ഉൽപാദനത്തിന്റെ ഏകദേശം 10% ഇന്ത്യയുടേതാണെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഡാറ്റ കാണിക്കുന്നത്. എന്നാൽ 2024 നവംബറിൽ, മധ്യ ഹുനാൻ പ്രവിശ്യയിൽ 600 ബില്യൺ യുവാൻ (82.9 ബില്യൺ ഡോളർ) വിലമതിക്കുന്ന ഒരു വലിയ മഞ്ഞ ലോഹ ശേഖരം കണ്ടെത്തിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
അതിനു ശേഷം 2025 ജനുവരിയിൽ, ഗാൻസു പ്രവിശ്യ (വടക്കുപടിഞ്ഞാറൻ ചൈന), ഇന്നർ മംഗോളിയ (വടക്കുപടിഞ്ഞാറൻ ചൈന), ഹെയ്‌ലോംഗ്ജിയാങ് പ്രവിശ്യ (വടക്കുപടിഞ്ഞാറൻ ചൈന) എന്നിവിടങ്ങളിൽ 168 ടൺ സ്വർണ ശേഖരം കൂടി കണ്ടെത്തി. രണ്ടു വട്ടമാണ് ചൈനയിൽ നിന്ന് സ്വർണ ശേഖരം കണ്ടെത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ ശേഖരം
2024 നവംബറിൽ പിങ്ജിയാങ് കൗണ്ടിയിൽ നിന്ന് 1,000 മെട്രിക് ടൺ (1,100 യുഎസ് ടൺ) ഉയർന്ന നിലവാരമുള്ള അയിര് ചൈന കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഏകദേശം 6,91,473 കോടി രൂപ വിലമതിക്കുന്ന ഈ സ്വർണമാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് വലിയ സ്വർണ ശേഖരം എന്നതും ശ്രദ്ധേയം. ഇതുവരെ ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ്പ് മൈനിൽ നിന്ന് കണ്ടെത്തി സ്വർണ ശേഖരമായിരുന്നു ലോകത്തിലെ ഏറ്റവും വലുത്. അത് 930 മെട്രിക് ടൺ സ്വർണ നിക്ഷേപമായിരുന്നു.
ഖനന ശേഷിയും സാമ്പത്തിക സ്വാധീനവും വർദ്ധിപ്പിക്കുന്നതിലൂടെ ചൈനയുടെ സ്വർണ വ്യവസായത്തെ പരിവർത്തനം ചെയ്യാനാവും. ചൈനയുടെ വളർച്ചക്ക് സുപ്രധാന ഘടകമായി സ്വർണം മാറിക്കൊണ്ടിരിക്കുന്നു.
ഏറ്റവും കൂടുതൽ സ്വർണ ശേഖരം ഉള്ള രാജ്യം ഏതാണ്?
ഫോർബ്‌സ് റിപ്പോർട്ട് അനുസരിച്ച് അമേരിക്ക, ജർമ്മനി, ഇറ്റലി എന്നിവയാണ് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള ആദ്യ മൂന്ന് രാജ്യങ്ങൾ. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം 8,133 ടൺ സ്വർണ ശേഖരവുമായി അമേരിക്ക പട്ടികയിൽ മുന്നിലാണ്. ജർമ്മനി, ഇറ്റലി, ഫ്രാൻസ് എന്നീ മൂന്ന് രാജ്യങ്ങളുടെ ആകെ സ്വർണ ശേഖരത്തിന് തുല്യമാണിത്.
840.76 ടൺ സ്വർണ ശേഖരമുള്ള ഇന്ത്യയേക്കാൾ മുന്നിൽ 2,264.32 ടൺ സ്വർണ ശേഖരവുമായി ചൈനയാണ് ആറാം സ്ഥാനത്തുള്ളത്. പക്ഷേ ലോകത്തിലെ മുൻനിര സ്വർണ ഉൽപ്പാദന രാജ്യമെന്ന സ്ഥാനം ചൈന നിലനിർത്തി ആഗോളതലത്തിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഏകദേശം 375 ടൺ ഉൽപ്പാദനം നടത്തി 2022-ൽ ആഗോള സ്വർണ ഉൽപ്പാദനത്തിന്റെ 10% ചൈനയിലായിരുന്നു. ഇതെല്ലാം ചൈനയിലെ ഖനന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാവാൻ കാരണമായി.
More From GoodReturns

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications