ചൈനീസ് ഫിന്‍ടെക് ഭീമനായ ആന്റ് ഗ്രൂപ്പ് ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎമ്മിലെ ഓഹരികള്‍ വില്‍ക്കാനുളള നീക്കത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുമായുളള ചൈനയുടെ അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റ് ഗ്രൂപ്പിന് പേടിഎമ്മിലുളള 30 ശതമാനം ഓഹരികള്‍ വില്പന നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത് എന്നാണ് സൂചന.
എത്ര രൂപയുടെ ഓഹരി കൈമാറ്റമാണ് ആലോചിക്കുന്നത് എന്നത് സംബന്ധിച്ചുളള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മാത്രമല്ല ആന്റ് ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി ഓഹരി വില്പനയ്ക്കുളള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും കമ്പനിയുമായി ബന്ധപ്പെട്ട ആളുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 16 ബില്യണ്‍ ഡോളര്‍ മൂല്യമുളള പേടിഎമ്മില്‍ ആന്റ് ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം 4.8 ബില്യണ്‍ ഡോളറാണ് എന്നാണ് അറിയുന്നത്.
അതേസമയം പേടിഎമ്മിലെ ഓഹരികള്‍ ആന്റ് ഗ്രൂപ്പ് വില്ക്കാന് ആലോചിക്കുന്നു എന്നുളള വാര്‍ത്തകള്‍ ഇരുകമ്പനികളും തളളി. തങ്ങളുടെ ഓഹരിപങ്കാളികളായ ഒരു കമ്പനിയുമായും അത്തരത്തില്‍ ഓഹരി വില്പന സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഓഹരി വില്‍ക്കുവാനുളള ഒരു പദ്ധതിയും ഇല്ലെന്നും പേടിഎം വക്താവ് പ്രതികരിച്ചു.

പേടിഎമ്മില്‍ നിന്നുളള പിന്മാറ്റം ആന്റ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായേക്കും. ആഗോള പേയ്മെന്റ് മേഖലയിലെ ഒന്നാമനാകാനുളള കമ്പനിയുടെ സ്വപ്നങ്ങള്‍ക്ക് കൂടിയാണ് ഇതോട് കൂടി തിരിച്ചടിയേല്‍ക്കുക. ഒക്ടോബറില്‍ ആന്റ് ഗ്രൂപ്പ് നിരവധി വിദേശ ഇ വാലറ്റ് കമ്പനികള്‍ക്കുമുളള സാമ്പത്തിക സഹായം നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയും ചൈനയും തമ്മിലുളള ബന്ധം അതീവ വഷളായതാണ് പേടിഎമ്മില്‍ നിന്നും പിന്മാറുക എന്ന ആലോചനയിലേക്ക് ആന്റ് ഗ്രൂപ്പിനെ എത്തിച്ചത് എന്നാണ് സൂചന.
ജൂണില്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ ചൈനയോടുളള നിലപാട് ഇന്ത്യ കടുപ്പിച്ചിരുന്നു. നിരവധി ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഡിജിറ്റല്‍ സ്ട്രൈക്ക് ചൈനയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. മാത്രമല്ല ചൈനീസ് കമ്പനികളുടെ നിക്ഷേപത്തിനും ഇറക്കുമതിക്കും അടക്കമുളള ചട്ടങ്ങള്‍ ഇന്ത്യ ശക്തമാക്കിയിരിക്കുകയാണ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications