ദീപാവലിയെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ വിപണികള്‍ ഒരുങ്ങിയിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ദില്ലിയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഹോള്‍സെയില്‍ മാര്‍ക്കറ്റായ ഭാഗിരാ പാലസില്‍ ദീപാവലി തിരക്കുകള്‍ തുടങ്ങിക്കഴിഞ്ഞു. വില കുറഞ്ഞ ചൈനീസ് വിളക്കുകളും മറ്റും നിറഞ്ഞിരിക്കുകയാണ് ദീപാവലിക്കാലത്ത് ഈ മാര്‍ക്കറ്റില്‍.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് എതിരെയുളള നീക്കത്തിന്റെ ഭാഗമായി ചൈനീസ് ഉല്‍പ്പനങ്ങള്‍ക്കെതിരെ രാജ്യത്ത് വലിയ പ്രചാരണം നടന്നിരുന്നു. ബോയ്കോട്ട് ചൈന എന്ന പേരില്‍ സോഷ്യല്‍ മീഡിയ ആ ക്യാംപെയ്ന് ഏറ്റെടുക്കുകയുണ്ടായി. മാത്രമല്ല സ്വദേശീയമായ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആത്മനിര്‍ഭര്‍ഭാരത് എന്ന പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു.

അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുമ്പോഴും വിപണിയില്‍ ചൈനീസ് ഉല്‍പ്പനങ്ങളുടെ കുത്തക തന്നെയാണ് ഈ ദീപാവലിക്കാലത്ത് ദൃശ്യമാകുന്നത്. അലങ്കാര വിളക്കുകളും എല്‍ഇഡി ബള്‍ബുകളും ഇലക്ട്രിക് ലൈറ്റുകളും പേപ്പര്‍ വിളക്കുകളും മറ്റ് പല വിധത്തിലുളള ദീപാവലി അലങ്കാര വിളക്കുകളും മെയ്ഡ് ഇന്‍ ചൈന സ്റ്റിക്കറുകളോടെ വിപണിയില്‍ നിറഞ്ഞിരിക്കുന്നത് കാണാം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വലിയ തിരക്കും ദൃശ്യമാണ്. കുറഞ്ഞ വില തന്നെയാണ് അതിനുളള പ്രധാന കാരണം.
ചൈനീസ് ഉല്‍പ്പനങ്ങളുടെ ലോകത്തെ പ്രധാന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ആത്മനിര്‍ഭര്‍ഭാരതിന്റെ ഭാഗമായി തദ്ദേശീയമായ കമ്പനികളുടെ ഉല്‍പ്പനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക് ഉല്‍പ്പനങ്ങളും ഫാര്‍മസ്യൂട്ടിക്കള്‍ ഉല്‍പ്പന്നങ്ങളും അടക്കമുളളവയുടെ ഉത്പാദനത്തിന് ഇന്ത്യന്‍ കമ്പനികള സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ വിലകുറഞ്ഞ ഉല്‍പ്പനങ്ങളുടെ കാര്യം വരുമ്പോള്‍ ഇപ്പോഴും വിപണി ഭരിക്കുന്നത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്.
ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങളോട് തന്നെയാണ് താല്പര്യമെന്നും എന്നാല്‍ വിലയുടെ കാര്യം വരുമ്പോള്‍ ചൈനീസ് ഉല്‍പ്പന്നങ്ങളാണ് തിരഞ്ഞെടുക്കേണ്ടി വരുന്നതെന്ന് ആളുകള്‍ പറയുന്നു. ഒരു രാത്രിയിലേക്ക് മാത്രം വേണ്ടി വരുന്ന ദീപാവലി വിളക്കുകള്‍ക്കും മറ്റ് അലങ്കാര ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടി വലിയ തുക ചിലവാക്കുന്നത് എന്തിനെന്ന് ചോദ്യമാണ് ആളുകള്‍ ഉയര്‍ത്തുന്നത്. ഒരു ചൈനീസ് നിര്‍മ്മിത ലൈറ്റിന് 45 രൂപ മാത്രമാകുമ്പോള്‍ ഇന്ത്യന്‍ നിര്‍മ്മിത വിളക്കിന് വേണ്ടി വരുന്നത് 130 രൂപ വരെയാണ്. ഇതാണ് ആളുകള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പിറകേ പോകാനുളള കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
