ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ചൈനീസ് നിക്ഷേപം 12 മടങ്ങ് വര്‍ധിച്ചു: ഗ്ലോബല്‍ ഡാറ്റ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ചൈനീസ് നിക്ഷേപം 12 മടങ്ങ് വളര്‍ന്നിട്ടുണ്ടെന്ന് ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് കമ്പനിയായ ഗ്ലോബല്‍ ഡാറ്റ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ല്‍ 381 മില്യണ്‍ ഡോളറായിരുന്ന ഈ നിക്ഷേപം 2019 -ല്‍ 4.6 ബില്യണായാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം യൂണികോണുകളെയും ചൈനയില്‍ നിന്നുള്ള കോര്‍പ്പറേറ്റ്, പ്യൂവര്‍ പ്ലേ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നാണ് ഗ്ലോബല്‍ ഡാറ്റ സൂചിപ്പിക്കുന്നത്. ഗ്ലോബല്‍ ഡാറ്റയുടെ ഡിസ്‌റപ്റ്റര്‍ ഇന്റലിജന്‍സ് സെന്ററിലെ ഡീല്‍ ഡാറ്റാബേസിന്റെ വിശകലനത്തിലാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ചൈനീസ് നിക്ഷേപത്തിന്റെ വളര്‍ച്ച 12 മടങ്ങായി ഉയര്‍ന്നുവെന്ന് കണ്ടെത്തിയത്. ഇന്ത്യയിലെ ഭൂരിഭാഗം യൂണികോണുകള്‍ക്കും (24 ല്‍ 17 നും) നിലവില്‍ കോര്‍പ്പറേറ്റുകളുടെയും ചൈനയില്‍ നിന്നുള്ള പ്യുവര്‍ പ്ലേ നിക്ഷേപ സ്ഥാപനങ്ങളുടെയും പിന്തുണയുണ്ട്.

 

ആലിബാബയും ടെന്‍സെന്റുമാണ് ഇവയില്‍ പ്രധാനികളെന്നും ഗ്ലോബല്‍ ഡാറ്റ വ്യക്തമാക്കി. ആലിബാബയും അതിന്റെ അനുബന്ധ ഏജന്റുമാരും മറ്റ് നിക്ഷേപകരുമായി ചേര്‍ന്ന് നാല് ഇന്ത്യന്‍ യൂണികോണുകളിലായി 2.6 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തി. പേടിഎം, സ്‌നാപ്ഡീല്‍, ബിഗ് ബാസ്‌കറ്റ്, സൊമാറ്റോ എന്നിവയാണ് ഈ നാല് യൂണികോണുകള്‍. ടെന്‍സെന്റാവട്ടെ സഹനിക്ഷേപകരുമായി ചേര്‍ന്ന് 2.4 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിലെ അഞ്ച് യൂണികോണുകളിലായി നിക്ഷേപിച്ചത്. ഓല, സ്വിഗ്ഗി, ഹൈക്, ഡ്രീം 11, ബൈജൂസ് എന്നിവയാണീ യൂണികോണുകള്‍. ഒരു ബില്യണ്‍ യുഎസ് ഡോളറോ അതില്‍ കൂടുതലോ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് യൂണികോണ്‍ എന്നു വിളിക്കുന്നത്.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ചൈനീസ് നിക്ഷേപം 12 മടങ്ങ് വര്‍ധിച്ചു: ഗ്ലോബല്‍ ഡാറ്റ

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധനവ്; തുടർച്ചയായ 21-ാം ദിവസവും ഇന്ധന വില മുകളിലേക്ക് തന്നെ

മീറ്റുവാന്‍-ഡിയാന്‍പിംങ്, ദിദി ചുക്‌സിങ്, ഫോസുന്‍, ഷണ്‍വേ ക്യാപിറ്റല്‍, ഹില്‍ഹൗസ് ക്യാപിറ്റല്‍ ഗ്രൂപ്പ്, ചൈന ലോഡ്ജിംഗ് ഗ്രൂപ്പ്, ചൈന-യൂറേഷ്യ സാമ്പത്തിക സഹകരണ ഫണ്ട് എന്നിവയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിലെ മറ്റ് സജീവ ചൈനീസ് നിക്ഷേപകര്‍. കഴിഞ്ഞ വര്‍ഷം വരെ, ഏതെങ്കിലും തരത്തിലുള്ള ഭൗമരാഷ്ട്രീയ തടസ്സങ്ങള്‍ നേരിട്ട ചൈന, ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ഇടത്തരം മുതല്‍ ദീര്‍ഘകാലത്തേക്ക് ഗണ്യമായ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്ന് ഗ്ലോബല്‍ ഡാറ്റയിലെ പ്രധാന ടെക് അനലിസ്റ്റായ കിരണ്‍ രാജ് അഭിപ്രായപ്പെട്ടു. എങ്കിലും, സമീപകാല അതിര്‍ത്തി സംഘര്‍ഷവും കൊവിഡ് 19 മഹാമാരിയ്ക്കിടെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം (എഫ്ഡിഐ) ഇന്ത്യ കര്‍ശനമാക്കിയതും ചൈനീസ് നിക്ഷേപകര്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമുണ്ടാക്കിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ചൈനീസ് നിക്ഷേപം 12 മടങ്ങ് വര്‍ധിച്ചു: ഗ്ലോബല്‍ ഡാറ്റ

chinese investments in indian start ups rose up to 12 times
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X