ബെയ്ജിംങ്: ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്തി ചൈന. ഒരാഴ്ചത്തേക്കാണ് വിലക്ക്. ശീതീകരിച്ച കട്ല മത്സ്യത്തിന്റെ മൂന്ന് സാമ്പിളുകളിൽ നിന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ചൈനീസ് കസ്റ്റംസ് ഓഫീസർ ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യങ്ങൾക്ക് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള ബസു ഇന്റർനാഷണലിൽ നിന്നുള്ള മത്സ്യ ഇറക്കുമതിയാണ് ഇതോടെ താൽക്കാലികമായി നിർത്തിവെച്ചിട്ടുള്ളതെന്നാണ് ചൈനയുടെ ജനറൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ ചൈനയിൽ നിന്ന് ഇറക്കുമതിക്കായി മത്സ്യത്തിന്റെ പാക്കുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചൈനീസ് നഗരമായ ക്വിങ്‌ദാവോയിൽ കോവിഡ് -19 പൊട്ടിത്തെറിച്ച പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ചൈനീസ് നഗരമായ ക്വിങ്ഡാവോയിൽ കൊവിഡ് വ്യാപനത്തിനിടെയാണ് ഈ സംഭവം. കൊവിഡ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ എത്തിച്ച കമ്പനികളിൽ നിന്നുള്ള ഇറക്കുമതി നിർത്തലാക്കുമെന്ന് ചൈന ഇതോടെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ മൂന്നാമതും കുറ്റക്കാരെന്ന് കണ്ടെത്തന്നവരുടെ കയറ്റുമതി നാലാഴ്ചത്തേക്ക് റദ്ദാക്കുമെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കിയിരുന്നു.

മലിനമായ ഫ്രോസൺ ഫുഡ് പാക്കേജിംഗുമായി സമ്പർക്കം പുലർത്തുന്നത് കൊവിഡ് ബാധയ്ക്ക് കാരണമാകുമെന്ന്
ഒക്ടോബറിലാണ് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഒരു പ്രസ്താവന ഇറക്കിയത്. ശീതീകരിച്ച ഭക്ഷണ പാക്കുകൾ കൈകാര്യം ചെയ്ത കോവിഡ് -19 രോഗനിർണയം നടത്തിയ ക്വിങ്‌ദാവോയിലെ രണ്ട് ഡോക്ക് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് ചൈനീസ് സിഡിസി ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
