ടിക് ടോക് സ്വന്തമാക്കാൻ ലോക കോടീശ്വരൻ എലോൺ മസ്ക് നാടകീയ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. പ്രതിസന്ധികൾ ഏറെ ഉണ്ടായിട്ടും ട്വിറ്റർ എന്ന എക്സ് നേടിയെടുത്ത ആളാണ് നിലവിൽ മസ്ക്. അതുകൊണ്ട് തന്നെ പുറത്തുവന്ന ഈ പുതിയ വാർത്ത സകല സമൂഹ മാധ്യമങ്ങളിലും ചൂടുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
നിലവില്‍ യുഎസില്‍ നിരോധന ഭീഷണി നേരിടുന്ന പ്രമുഖ ചൈനീസ് ഷോര്‍ട്ട് വിഡിയോ ആപ്പായ ടിക്ക്ടോക്കിന് പിന്നാലെ മസ്ക് നടക്കുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ടിക്ക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു എന്നിട്ടും മസ്ക് എന്തുകൊണ്ട് ഇത്തരമൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നു എന്നാണ് എല്ലാവരും ചോദിക്കുന്നത്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ആഗോളതലത്തില്‍ ട്രെന്‍ഡിംഗ് ആയി മാറിയ ആപ്പാണ് ടിക്ടോക്ക്. കൊവിഡ് കാലത്താണ് ഇത് ജനകീയമായി മാറുന്നത്. എന്നാൽ സുരക്ഷ മുൻനിർത്തി നിലവില്‍ യുഎസും ടിക്ടോക്കിന് നിരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെയാണ് മസ്ക്കിന്റെ നീക്കമെന്നാണ് സൂചന.

ടിക് ടോക്കിന്റെ പിന്നണിക്കാരയ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍ഡ് മസ്കിന്റെ ഓഫര്‍ കാര്യമായി പരിഗണിക്കുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആഗോള വാര്‍ത്ത ഏജന്‍സിയായി ബ്ലുംബെര്‍ഗ് ആണ് ഇതു സംബന്ധിച്ച വാര്‍ത്ത ഇന്ത്യയിലും മറ്റും റിപ്പോര്‍ട്ട് ചെയ്തത്. ഡീൽ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടേ ഉള്ളൂവെന്നും, അന്തിമ തീരുമാനം വ്യക്തമാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ മസ്കിന്റെ നീക്കങ്ങൾക്ക് മറ്റൊരു തടസമുണ്ട് എന്നതാണ് ഇപ്പോൾ ഉയരുന്ന ചർച്ച. ടിക്ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ നിയന്ത്രണത്തില്‍ തുടരാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ഇഷ്ടപ്പെടുന്നുവെന്നതാണ് ആ വെല്ലുവിളി. മറ്റൊന്ന് ടിക് ടോക്കിങ് അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ഉള്ള നിരോധനമാണ്.
നിലവിൽ നിരോധനം ഒഴിവാക്കാന്‍ ടിക് ടോക്ക് യുഎസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ചൈനയുമായുള്ള ടിക് ടോക്കിന്റെ ബന്ധത്തെക്കുറിച്ചുള്ള ദേശീയ സുരക്ഷാ ആശങ്കകളാണ് യുഎസിലെ നിരോധനത്തിനു മുറവിളി കൂട്ടുന്നത്. എന്തായാലും കാത്തിരുന്നു കാണാം എന്തൊക്കെ സംഭവിക്കുമെന്ന്.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications