വിലകുറഞ്ഞ ചൈനീസ് ലൈറ്റുകളും കളിപ്പാട്ടങ്ങളും ഇന്ത്യ വിപണിയിൽ നിറഞ്ഞ് കഴിഞ്ഞു. എന്നാൽ ഇത്തവണ പുതുവർഷത്തിന് ചൈനീസ് ഉള്ളിയും ഇന്ത്യയിൽ എത്തും. ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് 80 മുതൽ 100 രൂപ വരെ വർദ്ധിച്ച് ഉള്ളിയുടെ വില കുതിച്ചുയർന്നതോടെയാണ് കേന്ദ്രസർക്കാർ ചൈനയിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്.
പബ്ലിക് ട്രേഡിംഗ് ഏജൻസിയായ മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിംഗ് കോർപ്പറേഷൻ (എംഎംടിസി) കഴിഞ്ഞയാഴ്ച 11,000 മെട്രിക് ടൺ (എംടി) ഉള്ളി ഇറക്കുമതി ചെയ്യുന്നതിനായി ആഗോള ടെണ്ടർ വിളിച്ചിരുന്നു. ഇതിൽ 4,000 മെട്രിക് ടൺ ചൈനയ്ക്കും 7,000 മെട്രിക് ടൺ തുർക്കിക്കുമാണ് ടെൻഡർ നൽകിയിരിക്കുന്നത്.

2020 ജനുവരി 31 നകം ഉള്ളി ഇന്ത്യയിലെത്തുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഉള്ളിയുടെ വില ഇന്ത്യയിൽ ഒരു കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നെതർലാൻഡ്‌സ്, ഈജിപ്ത്, ഇറാൻ, തുർക്കി, റഷ്യ എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യാനും സർക്കാർ ഉത്തരവിട്ടിരുന്നു. ലോഹങ്ങളുടെയും ധാതുക്കളുടെയും ഇറക്കുമതിയും കയറ്റുമതിയും പ്രധാനമായും കൈകാര്യം ചെയ്യുന്ന എംഎംടിസി നവംബറിൽ ഉൽപാദനത്തിൽ കുറവുണ്ടായതിനെത്തുടർന്നാണ് ഉള്ളി ഇറക്കുമതി ആരംഭിച്ചത്.
ഉള്ളി വളരുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ അധിക മഴ പെയ്തതും വിള നാശം സംഭവിച്ചതുമാണ് ഉള്ളി വില കുതിച്ചുയരാൻ കാരണം. അഗ്രികൾച്ചറൽ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. ഓരോ വർഷവും 20,507 ആയിരം ടൺ ഉള്ളിയാണ് ചൈനയിൽ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യ 15,118 ആയിരം ടൺ ആണ് ഉത്പാദിപ്പിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
