കേരളത്തിൻ്റെ കാലാവസ്ഥ പോലെ ആളുകളും ഏറെ ചൂടിലാണ്. ഇപ്പോഴത്തെ ചൂട് ക്രിസ്മസ് ബമ്പർ വിൽപ്പനയിലാണ്. ഈ വർഷത്തെ ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ ഇനിയും എടുത്തില്ലേ..? ഇനി ഒട്ടും സമയമില്ല, വേഗം തന്നെ ബമ്പർ സ്വന്തമാക്കൂ. നിങ്ങളായിരിക്കും ഈ വർഷത്തെ 20 കോടി നേടുന്ന ഭാഗ്യശാലി. പൂജാ ബമ്പറിനേക്കാൾ വലിയ സമ്മാനത്തുകയുമായി എത്തുന്ന ക്രിസ്മസ് - ന്യൂ ഇയർ ബമ്പർ BR -101 ലോട്ടറിയുടെ നറുക്കെടുപ്പിന് ഇനി വെറും രണ്ട് ദിവസം മാത്രം. കേരളം ഏറെ കാത്തിരിക്കുന്ന ബമ്പർ നറുക്കെടുപ്പ് ഫെബ്രുവരി 5ന് 2 മണിക്ക് നടക്കും. 400 രൂപയാണ് ടിക്കറ്റ് വില.
കഴിഞ്ഞ ആഴ്ച പുറത്തുവന്ന കണക്കുകൾ പ്രകാരം, മൊത്തം 40 ലക്ഷം ടിക്കറ്റുകളിൽ 33 ലക്ഷത്തിലധികം ടിക്കറ്റുകളാണ് കേരളത്തിൽ വിറ്റഴിച്ചത്. ഇത്തവണ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പന അതിവേഗമാണ്. നിലവിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽപ്പന നടത്തി പാലക്കാട് ജില്ലയാണ് മുന്നിൽ. വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയും മൂന്നാം സ്ഥാനത്ത് തൃശൂർ ജില്ലയുമാണുള്ളത്.
സമ്മാന ഘടന
ഒന്നാം സമ്മാനമായ ബമ്പർ തുക 20 കോടിയാണ്. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി വീതം. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നു വീതം 30 പേർക്ക്. നാലാം സമ്മാനം ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ മൂന്ന് ലക്ഷം രൂപ വീതം 20 പേർക്ക്. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം 20 പേർക്ക് രണ്ടു ലക്ഷം വീതം.
ആറാം സമ്മാനം 30 പേർക്ക് 5000 രൂപ വീതം. ഏഴാം സമ്മാനം 2000 രൂപയും, എട്ടാം സമ്മാനം 1000 രൂപയും, ഒൻപതാം സമ്മാനം 500 രൂപയും പത്താം സമ്മാനം 400 രൂപയും ഉറപ്പാക്കുന്നു. ഒന്നാം സമ്മാനം നേടുന്ന നമ്പറിൻ്റെ മറ്റ് ഒൻപത് സീരിസുകൾക്ക് 1,00,000 രൂപ വീതം സമാശ്വാസ സമ്മാനം ഉറപ്പാക്കുന്നു.

കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ബമ്പർ അടുത്തെത്തി. ഇത്തവണ ആരായിരിക്കും ആ ഭാഗ്യശാലിയെന്ന് അറിയാൻ കേരളം കാത്തിരിക്കുകയാണ്. വിൽപ്പന പൊടി പൊടിക്കുന്നുണ്ട്. എങ്കിലും ഇത്തവണയും മലയാളിക്കു തന്നെ ബമ്പർ ഭാഗ്യം ഉറപ്പിക്കാമോ?
20 കോടി അടിച്ചാൽ എത്ര രൂപ കിട്ടും?
20 കോടി ബമ്പർ അടിച്ചാൽ അത് മൊത്തം ഭാഗ്യശാലിക്ക് ലഭിക്കില്ല. ഈ തുക നിങ്ങൾക്ക് ലഭിക്കുന്നതിനു മുന്നേ ഒരുപാട് കടമ്പകൾ കടക്കണം. ഒന്നാം സമ്മാനത്തിന്റെ 10 ശതമാനമാണ് ഏജൻ്റ് കമ്മീഷൻ. അതായത് രണ്ടു കോടി രൂപ വേണ്ടി വരും. ബാക്കിയുള്ളത് 18 കോടി രൂപയാണ്.
10 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ വരുമാനത്തിന്റെ 30 ശതമാനം ടി.ഡി.എസ് അടയ്ക്കണം. അപ്പോൾ ആ തുക അടച്ചാൽ പിന്നീട് ബാക്കിയുള്ള തുകയാണ് 12.6 കോടി. ഇതാണ് ഭാഗ്യശാലിയുടെ അക്കൗണ്ടിൽ വരിക.
രണ്ടാം സമ്മാനമായ ഒരു കോടി രൂപയുടെ ഏജന്റ് കമ്മീഷൻ 10 ലക്ഷം രൂപയാണ്. ബാക്കി 90 ലക്ഷം രൂപയുടെ 30 ശതമാനം ടി.ഡി.എസ് നൽകണം. അതായത് രണ്ടാം സമ്മാനക്കാർക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications