2025ലേക്ക് ചുവട് വെച്ചപ്പോൾ അടുത്ത ബമ്പറിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. പൂജാ ബമ്പർ അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴേ ക്രിസ്മസ് -പുതുവത്സര ബമ്പറിനുള്ള ആവേശം അലയടിച്ചു തുടങ്ങി. പൂജാ ബമ്പർ കിട്ടിയില്ലെന്ന നിരാശയുള്ളവർ വേഗം തന്നെ ക്രിസ്മസ് - പുതുവത്സര ബമ്പർ എടുത്തോളൂ. ഒന്നും രണ്ടുമല്ല 20 കോടിയാണ് ബമ്പർ. 400 രൂപയാണ് ക്രിസ്മസ് പുതുവത്സര ബമ്പറിന്റെ വില. ഫെബ്രുവരി 5ന് തിരുവനന്തപുരത്ത് വെച്ചാണ് നറുക്കെടുപ്പ്.
ഇത്തവണ ക്രിസ്മസ് -പുതുവത്സര ബമ്പറുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ വന്നിരുന്നു. പൂജാ ബമ്പറിനു ശേഷം ക്രിസ്മസ് ബമ്പറിന്റെ ടിക്കറ്റുകൾ അച്ചടിക്കുന്നില്ല എന്ന് പ്രചരിച്ചിരുന്നു. എന്നാൽ ഇതുവരെ 21 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ചൂടപ്പം പോലെയാണ് ക്രിസ്മസ് ബമ്പർ വിറ്റഴിയുന്നത്. ഡിസംബർ 17നാണ് ബമ്പർ ടിക്കറ്റ് വിൽപന തുടങ്ങിയത്. വിൽപന തുടങ്ങി ഒരു മാസം പോലും എത്തിയിട്ടില്ലെങ്കിലും വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്.
30 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിന് എത്തിച്ചത്. നിലവിൽ പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടു പിറകിൽ തിരുവനന്തപുരവും, തൃശൂരും ഉണ്ട്. സമ്മാനഘടനയിൽ വരുത്തിയ വിവിധ മാറ്റമാണ് വിൽപന കുതിച്ചുയരാൻ കാരണമായതെന്നാണ് ചർച്ചകളിൽ ഉയരുന്നത്. ക്രിസ്മസ് -പുതുവത്സര ബമ്പറിന്റെ സമ്മാനങ്ങൾ എന്തെല്ലാമെന്ന് വിശദമായി നോക്കാം.
ക്രിസ്മസ് -പുതുവത്സര ബമ്പർ- സമ്മാനഘടന
20 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 20 പേർക്ക് ഒരു കോടി വീതം രണ്ടാം സമ്മാനം ലഭിക്കും. 10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്ക് മൂന്നാം സമ്മാനം നൽകും. ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കാണ് നാലാം സമ്മാനം ലഭിക്കുന്നത്. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം 20 പേർക്ക് രണ്ടു ലക്ഷം വീതം ലഭിക്കും.
30 പേർക്ക് 5000 രൂപ വീതം ആറാം സമ്മാനം ലഭിക്കും. ഏഴാം സമ്മാനം 2000 രൂപയും, എട്ടാം സമ്മാനം 1000 രൂപയും, ഒൻപതാം സമ്മാനം 500 രൂപയും പത്താം സമ്മാനം 400 രൂപയുമാണ് ലഭിക്കുന്നത്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നീ 10 പരമ്പരകളിലുള്ള ടിക്കറ്റുകളാണ് അച്ചടിച്ചത്.

ഇത്തവണയും മലയാളിക്ക് തന്നെ ബമ്പറടിക്കില്ലേ?..
പൂജാ ബമ്പർ കരുനാഗപ്പള്ളി സ്വദേശിക്കായിരുന്നു അടിച്ചത്. അതിനാൽ ഇത്തവണ ക്രിസ്മസ് ബമ്പറും കേരളത്തിലെ ഒരു മലയാളിക്കു തന്നെ അടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂജാ ബമ്പറിനേക്കാളും വലിയ തുകയാണ് ക്രിസ്മസ് ബമ്പറിനുള്ളത്. അതിനാൽ 20 കോടി അടിക്കുന്ന ഭാഗ്യവാൻ ആരായിരിക്കുമെന്ന ആകാംഷ നിലനിൽക്കുന്നുണ്ട്. ഇത്തവണ 25 കോടിയുള്ള തിരുവോണം ബമ്പർ അടിച്ചത് അന്യ സംസ്ഥാനത്തെ വ്യക്തിക്കായിരുന്നു.
2023 - 24ലെ ക്രിസ്മസ്- പുതുവത്സര ബമ്പറിൻ്റെ ഒന്നാം സമ്മാനം XC 224091 എന്ന ടിക്കറ്റിനായിരുന്നു ലഭിച്ചത്. 2024 ജനുവരി 19നായിരുന്നു നറുക്കെടുപ്പ് നടന്നത്.
ടിക്കറ്റ് എത്താൻ വൈകിയെങ്കിലും വിൽപന മുടങ്ങിയില്ല....
ഇത്തവണ ക്രിസ്മസ്- പുതുവത്സര ബമ്പർ എത്താൻ അൽപം വൈകിയിരുന്നു. സാധാരണ പൂജാ ബമ്പർ നറുക്കെടുപ്പിന് തൊട്ടു പിന്നാലെ വിൽപ്പന ആരംഭിക്കേണ്ട ക്രിസ്മസ്- പുതുവത്സര ബമ്പർ അനിശ്ചിതത്വത്തിലായിരുന്നു. പൂജാ ബമ്പറിന്റെ നറുക്കെടുപ്പ് 2024 ഡിസംബർ 4നായിരുന്നു. എന്നാൽ ക്രിസ്മസ്- പുതുവത്സര ബമ്പർ ഡിസംബർ 17നാണ് വിൽപന ആരംഭിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications